മഹാമാരിയുടെ കാലത്തെ അതിജീവനശേഷി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരാണ് ഏറ്റവും അതിജീവന ശേഷിയുള്ളവർ എന്നത് കുഴക്കുന്ന പ്രശ്‌നമാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ സവിശേഷ ചികിത്സാ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് അതിജീവനം എന്നത് വ്യക്തികളുടെ രോഗപ്രതിരോധപ്രതികരണത്തെ ആശ്രയിക്കുന്നുവെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പലപ്പോഴും മനുഷ്യരിലെ രോഗപ്രതിരോധ പ്രതികരണം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഒരു വഴിക്ക് രോഗാണുബാധയെ ചെറുക്കാൻ സഹായിക്കുമ്പോൾ തന്നെ മറുവഴിക്ക് അമിതപ്രതികരണം മൂലമുണ്ടാവുന്ന രോഗാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. 

വാക്സിനും സൂക്ഷ്മജീവികളും – ഒരു ഓട്ടപ്പന്തയത്തിന്റെ കഥ

മറ്റേതൊരു ശാസ്ത്രസാംസ്‌കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്‌സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്‌സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.

വൈറസിനെതിരായ മരുന്നുകൾ അപൂർവ്വമായത് എന്തുകൊണ്ട് ?

വൈറസുകളുടെ ‘ജീവചക്ര’ത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ അറിവ് ഗവേഷകർ നേടുമ്പോൾ, ഫലപ്രദമായ കൂടുതൽ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലെയോ അതിനേക്കാൾ മാരകമായതോ ആയ മഹാമാരികൾ ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ വൈറസ് മരുന്നുകൾക്കായുള്ള ഗവേഷണപ്രവർത്തനങ്ങൾ അതീവപ്രധാനമാണ്.

കൃത്രിമകണ്ണുകൾ സാധ്യമാകുന്നു 

കാഴ്ചശക്തി ഇല്ലാത്തവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിൽ നിന്നും വരുന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത റെറ്റിനോമോർഫിക് സെൻസർ, കൃത്രിമ കണ്ണ് എന്ന ആശയം പ്രാവർത്തികമാക്കാൻ സഹായിക്കും.

Close