ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം
ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്.
ഗണിതത്തിന്റെ കുരുക്കഴിക്കാൻ ഒരു പുസ്തകം
നിത്യജീവിതത്തിലെ നാം പലതരത്തിലുള്ള ഗണിതശാസ്ത്രപ്രശ്നങ്ങൾ, സ്ഥിതിവിവരക്കണക്കുകളിലൂടെ കടന്നുപോകാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന്, അതിന്നുപിന്നിലെ ഗണിതയുക്തി എന്താണെന്ന് നാം ചിന്തിക്കാറില്ല. അവയെക്കുറിച്ചു വിശദമാക്കുന്ന പുസ്തകമാണ് Numb and Number
ലൂക്ക പസിൽ പുസ്തകം ഡൗൺലോഡ് ചെയ്യാം
പസിൽ ലൂക്കയിൽ പ്രസിദ്ധീകരിച്ച 99 പസിലുകൾ ഒന്നിച്ച് പുസ്തകരൂപത്തിൽ ഡൗൺലോഡ് ചെയ്യാം..
ശ്രീനിവാസ രാമാനുജൻ നൂറ്റാണ്ടുകളുടെ ഗണിത വിസ്മയം
ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമവാര്‍ഷികദിനമാണ് ഇന്ന്
ദാലംബേർ-ഗണിതശാസ്ത്രത്തിലെ അതികായൻ
ഫ്രഞ്ച് ദാർശനികനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു ഴാങ് ലെ റോൻ ദാലംബേറിന്റെ ജന്മദിനമാണ് നവംബർ 16
മണിമുഴക്കത്തിനും കണക്കുണ്ട് !
‘പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിൽ നിലനിന്ന ഒരു കലയാണ് ‘കാമ്പനോളജി’ അഥവാ ‘ബെൽ റിങ്ങിങ്. പള്ളികളിൽ വലിയ മണികൾ തൂക്കുകയും അവയെ പ്രത്യേക രീതിയിൽ മുഴക്കി ഉണ്ടാക്കുന്ന സംഗീതത്തെ ആസ്വദിക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. ഒരു വെറും കലാസ്വാദന ഉപാധിയായി മാത്രം ഒതുങ്ങിയ ഒന്ന് എങ്ങനെയാണ് ഇരുന്നൂറു വർഷങ്ങൾക്കു ശേഷം കണക്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഗണിതശാസ്ത്രലോകത്തിൽ മണിമുഴക്കിയത് എന്നത് തികച്ചും അപ്രതീക്ഷിതമാകാം.
ആര്യഭടനും ആര്യഭടീയവും
ആര്യഭടൻ രണ്ടു കൃതികൾ രചിച്ചതായി പരാമർശങ്ങളുണ്ട്: ആര്യഭടീയവും അര്യഭടസിദ്ധാന്തവും. ആദ്യത്തേത് മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളത്. അതാകട്ടെ, അദ്ദേഹത്തിന് 23 വയസ്സുള്ളപ്പോൾ, എ ഡി 499ൽ രചിച്ചതും.
ലാബറിന്തുകൾ അഥവാ രാവണന്‍ കോട്ടകള്‍
ബാലമാസികകളില്‍ കാണുന്ന വഴികാണിച്ചുകൊടുക്കാമോ പ്രശ്നങ്ങള്‍ സുപരിചിതമാണല്ലോ. അതിന് പൊതുവേ പറയുന്ന പേരാണ് ലാബറിന്തുകള്‍ (labyrinth) അഥവാ രാവണന്‍ കോട്ടകള്‍. ഇതിലെന്താണിത്ര പ്രത്യേകത എന്നു വിചാരിക്കുന്നുണ്ടാവും. എന്നാല്‍ ഈ കുട്ടിക്കളിക്ക് കണക്കിലും ചരിത്രത്തിലും വലിയ സ്ഥാനമുണ്ട്.