വളർത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യം കേരളത്തിൽ- നമ്മുടെ തനത് ജനുസ്സുകളെ അടുത്തറിയാം
ഇന്ത്യയുടെ വളർത്തുമൃഗ-പക്ഷി ജൈവ വൈവിധ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന തനത് തദ്ദേശീയ ജീവിജനുസ്സുകൾ നമുക്ക് ഏറെയില്ല. വളർത്തുമൃഗജനുസ്സുകളുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുമുള്ള ജനുസ്സുകൾ വെച്ചൂർ പശു , മലബാറി ആട്, അട്ടപ്പാടി കരിയാട്, തലശ്ശേരി കോഴി എന്നീ നാലേനാല് ജീവിയിനങ്ങൾ മാത്രമാണ്. അവയെ വിശദമായി പരിചയപ്പെടാം
കോവിഡ്-19 വൈറസ്സിന്റെ സമഗ്ര ജീനോം മാപ്പുമായി എം.ഐ.ടി ഗവേഷകർ
കോവിഡ് 19 വൈറസ്സായ സാർസ്കോവ്-2 ന്റെ സമഗ്രമായ ജീനോം മാപ്പ് തയ്യാറാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് മസ്സാച്ചൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ.
വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ
ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം
മരം നട്ടാല്‍ കോവിഡ് മരണങ്ങള് ഇല്ലാതാകുമോ?
കേരളമൊഴികെ രാജ്യമെമ്പാടും മെഡിക്കല്‍ ഓക്സിജന്റെ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടെ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ശ്വസനത്തകരാറുകളെ നേരിടാം എന്ന തികച്ചും അബദ്ധജടിലമായ വാദം പലയിടത്തു നിന്നും ഉയര്‍ന്നുവരികയുണ്ടായി. ഓക്സിജന്‍ എങ്ങനെയാണ് ശ്വസനപ്രക്രിയയില്‍ ഇടപെടുന്നത് എന്നും കോവിഡ് 19 അതിനെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നും പരിശോധിച്ചാല്‍ ഇതിലെ അശാസ്ത്രീയതയും മണ്ടത്തരവും വ്യക്തമാകും
വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും
ചില കീടങ്ങൾ ഒന്നോ രണ്ടോ ഇനം വിളകളെ മാത്രം ഭക്ഷണമാക്കുമ്പോൾ ചില വില്ലന്മാർ നിരവധിയിനം സസ്യങ്ങളെ ആക്രമിച്ചു നാശം വിതയ്ക്കുന്നു. ഇത്തരം ബഹുഭക്ഷികളായ കീടങ്ങളിൽ പ്രധാനിയാണ് വെള്ളീച്ച (White fly; Bemicia tabaci). ഇത്ര വിവിധങ്ങളായ ചെടികളുടെയത്രയും പ്രതിരോധശേഷിയെ തകർക്കാനുള്ള എന്ത് വിദ്യയാണ് വെള്ളീച്ചകളുടെ കൈവശമുള്ളത്? ഈ വിദ്യ എന്താണെന്നറിയുക എന്നതാണ് വെള്ളീച്ചകളെ സുസ്ഥിരമായി നിയന്ത്രണവിധേയമാക്കുന്നതിലേക്കുള്ള താക്കോൽ.
മഹാമാരിയുടെ കാലത്തെ അതിജീവനശേഷി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരാണ് ഏറ്റവും അതിജീവന ശേഷിയുള്ളവർ എന്നത് കുഴക്കുന്ന പ്രശ്നമാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ സവിശേഷ ചികിത്സാ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് അതിജീവനം എന്നത് വ്യക്തികളുടെ രോഗപ്രതിരോധപ്രതികരണത്തെ ആശ്രയിക്കുന്നുവെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പലപ്പോഴും മനുഷ്യരിലെ രോഗപ്രതിരോധ പ്രതികരണം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഒരു വഴിക്ക് രോഗാണുബാധയെ ചെറുക്കാൻ സഹായിക്കുമ്പോൾ തന്നെ മറുവഴിക്ക് അമിതപ്രതികരണം മൂലമുണ്ടാവുന്ന രോഗാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം.
കണ്ണുകളുടെ നിറങ്ങൾ നിയന്ത്രിക്കുന്ന 50-ൽ അധികം പുതിയ ജീനുകൾ കണ്ടെത്തി
കണ്ണുകളുടെ നിറങ്ങൾ നിയന്ത്രിക്കുന്ന 50-ൽ അധികം ജീനുകൾ ഉണ്ടെന്ന് ജീനോം-വൈഡ് അസോസിയേഷൻ പഠനം (Genome-wide association study -GWAS) രേഖപ്പെടുത്തുന്നു.
സ്വന്തം പാട്ട് മറന്നുപോയ ഒരു പക്ഷി
സ്വന്തം ആവാസ സ്ഥാനം നഷ്ടപ്പെട്ട റീജന്റ് ഹണി ഈറ്റർ സ്വന്തം ഇനത്തിലുള്ള പക്ഷികൾക്കൊപ്പമല്ല മറ്റിനം പക്ഷികൾക്കൊപ്പമാണ് ജീവിക്കുന്നത്. അവയുടെ പാട്ടുകൾ പാടാനാണ് ശ്രമിക്കുന്നത്. സ്വന്തം ശബ്ദം തിരിച്ചറിയാനാവാതെ അസ്തിത്വം നഷ്ടപ്പെടുന്ന പക്ഷികളെ കാത്തിരിക്കുന്നത് വേദനാജനകമായ വംശനാശ ഭീഷണിയാണ്.