2022 നവംബര്‍ 8 ചന്ദ്രഗ്രഹണം
2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.
ജ്യോതിശ്ശാസ്ത്രരംഗം- പഠനാവസരങ്ങളും തൊഴിൽ സാധ്യതകളും – സെമിനാറിൽ പങ്കെടുക്കാം
പ്ലസ് വൺ / പ്ലസ് ടു, ബിരുദ (ശാസ്ത്രം) – ബിരുദാനന്ദര വിദ്യാർഥികൾക്കും, എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കും കൂടാതെ ഈ വിഷയത്തിൽ താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
ഇന്ത്യയിൽ അക്കാദമിക സ്വാതന്ത്ര്യം അപകടത്തിലോ ?
‘അക്കാദമിക സ്വാതന്ത്ര്യ’ത്തിന്റെ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണെന്ന ചർച്ച പൊതുമണ്ഡലത്തിൽ കുറെ നാളുകളായി സജീവമായിരുന്നുവെങ്കിൽ, ആ വിലയിരുത്തലിനെ സർവ്വാത്മനാ അടിവരയിടുന്ന തരത്തിലുള്ള വിവരങ്ങളാണ് അടുത്തകാലത്തെ ചില പഠനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്..
പ്രിയോണുകൾ: രോഗാണുക്കളായ പ്രോട്ടീനുകൾ
പ്രോട്ടീൻ കണ്ണികൾ പ്രത്യേക ആകൃതിയിൽ മടങ്ങിയാൽ മാത്രമാണ് പ്രവർത്തനക്ഷമമാകൂ..എന്നാൽ വികൃതമായ രീതിയിലാണ് അവ മടങ്ങുന്നതെങ്കിൽ (misfolded) അവയ്ക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെടുകയോ, ചിലപ്പോൾ രോഗകാരകങ്ങളാവുകയോ ചെയ്യും. രോഗാണുക്കളായി രൂപാന്തരപ്പെടുന്ന അത്തരം പ്രോട്ടീനുകളുടെ വിളിപ്പേരാണ് പ്രിയോൺ (Prion).
കാലാവസ്ഥാമാറ്റം – യുവ ഗവേഷക കോൺഗ്രസ്സ് 2023 – പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
യുവ ഗവേഷക കോൺഗ്രസ്സ് - പ്രബന്ധങ്ങൾ ക്ഷണിക്കുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്തും കിലയും സംയുക്തമായി യുവ ഗവേഷക കോൺഗ്രസ്സ് നടത്തുന്നു. 2023 ജനുവരി 5,6 തീയതികളിൽ തൃശ്ശൂർ കില കാമ്പസിൽ നടക്കുന്ന കോൺഗ്രസ്സിൽ 'കാലാവസ്ഥാ...
ജി.എൻ.രാമചന്ദ്രൻ – നൊബേൽ പ്രൈസിന് അടുത്തെത്തിയ ശാസ്ത്രജ്ഞൻ
ശാസ്ത്രരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത മഹാശാസ്ത്രജ്ഞരിൽ ഒരാൾ. നോബൽ സമ്മാനത്തിന് പല തവണ ശുപാർശ ചെയ്യപ്പെട്ടയാൾ. സർ സി.വി.രാമന്റെ പ്രിയ ശിഷ്യൻ. രാമനെപ്പോലെ, ഇന്ത്യയിൽത്തന്നെ നടത്തിയ ഗവേഷണത്തിലൂടെ കൊളാജന്റെ “ട്രിപ്പിൾ ഹെലിക്സ് ഘടന കണ്ടെത്തിയയാൾ. ആ അതുല്യ ശാസ്ത്രപ്രതിഭ ജി.എൻ.രാമചന്ദ്രന്റെ നൂറാം ജന്മവാർഷികദിനമാണ് 2022 ഒക്ടോബർ 8
LUCA NOBEL TALK 2022 – രജിസ്ട്രേഷൻ ആരംഭിച്ചു
2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ചുള്ള LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ഒക്ടോബർ 13-ന് 7.30 – 8.30 PM വരെയാണ് ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3 അവതരണങ്ങൾ ലൂക്ക എഡിറ്റോറിയൽ ബോർഡംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ ( Medicine & Physiology), ഡോ.എൻ.ഷാജി (Physics), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ നടത്തും.
ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല
കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ നൽകി വന്നിരുന്ന ശാസ്‌ത്രപുരസ്‌കാരങ്ങളിൽ നൂറോളം പുരസ്‌കാരങ്ങളും എഡ്‌വോമെന്റുകളും നിർത്തലാക്കി.