ഡോ.സി.ആർ. സോമൻ അനുസ്മരണ വെബിനാർ – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഡോ. സി. ആർ. സോമൻ അനുസ്മരണ വെബിനാർ ആരോഗ്യത്തിന്റെ കേരള മാതൃക, ഒരു പുനർവായന എന്ന വിഷയത്തിൽ ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ബുധനാഴ്ച്ച രാത്രി 7 മണിക്ക് നടക്കും. പാങ്ങപ്പാറ സംയോജിത കുടുംബാരോഗ്യ കേന്ദം, ലൂക്ക, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർദ്രം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

LUCA TALK – ജലത്തെ വിലമതിക്കുക – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഈ വർഷത്തെ ലോക ജലദിനത്തിന്റെ സന്ദേശം ജലത്തെ വിലമതിക്കുക (valuing water) എന്നതാണ്. ഈ വിഷയത്തിൽ  സംഘടിപ്പിക്കുന്ന LUCA TALK ൽ ഡോ.പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) മാർച്ച് 22 രാത്രി 8മണിക്ക് സംസാരിക്കുന്നു.

ന്യൂട്രിനോ ഗവേഷണവും ഇന്ത്യയും – LUCA TALK രജിസ്ട്രേഷൻ ആരംഭിച്ചു.

ശാസ്ത്രജ്ഞരുമായി ഏറ്റവും കൂടുതൽ ഒളിച്ചു കളി നടത്തിയിട്ടുള്ള കൗശലക്കാരായ ന്യൂടിനോകളെ കണ്ടെത്താൻ, പഠിക്കാൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന പുതിയ ന്യൂടിനോ നിരീക്ഷണശാലയെ സംബന്ധിച്ച് ആ പദ്ധതിയുടെ ഭാഗമായിരുന്ന ഡോ. ലക്ഷ്മി മോഹൻ സംസാരിക്കുന്നു. പോളണ്ടിലെ വാഴ്സായിൽ നാഷണൽ സെന്റർ ഫോർ ന്യൂക്ലിയർ റിസെർച്ചിൽ ശാസ്ത്രജ്ഞയാണ് ഡോ. ലക്ഷ്മി മോഹൻ. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

Human Genome Project – 20 വർഷം പിന്നിടുമ്പോൾ – ലൂക്ക വെബിനാർ

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയിട്ട് 2021 ഫെബ്രുവരി 12 ന് 20 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12 രാത്രി 7മണിക്ക് ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കെടുക്കാം.. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ. ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

Close