Read Time:2 Minute

പടിപടിയായി ഒന്നിന്റെ മുകളിൽ ഒന്നായി പുരോഗമിക്കുന്ന പ്രപഞ്ചവിജ്ഞാനമാണ് ശാസ്ത്രം. ചില ഉത്തരാധുനികർ പറയുന്നതു പോലെ മാറ്റി മാറ്റി പറയുന്ന വെറും കഥപറച്ചിലല്ല. ചരിത്രവും ദർശനവും സാഹിത്യവും പോലെ മറ്റൊരു ചിന്താ പദ്ധതി മാത്രമല്ല ശാസ്ത്രം. പുരോഗമനത്തിന്റെ അത്തരം ഒരു കഥ പറയുകയാണ് ‘ജനിതകം ടു ജീനോമികം’ എന്ന് വിളിക്കുന്ന ഈ പ്രഭാഷണത്തിലൂടെ ഡോ കെപി അരവിന്ദൻ. കഴിഞ്ഞ 100 വർഷത്തെ ജീവശാസ്ത്രത്തിന്റെ ചരിത്രം സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. മെൻഡലിൽ നിന്നു തുടങ്ങി ഇന്നത്തെ ജിനോമിക കാലഘട്ടത്തിലെത്തി നിൽക്കുന്ന ചരിത്രം. ജീവിച്ചിരുന്ന സമയത്തു യാതൊരു അംഗീകാരവും ഗ്രിഗർ മെൻഡലിന് കിട്ടിയില്ല. സമകാലികരായിരുന്ന ഗ്രിഗർ മെൻഡലും ഡാർവിനും തമ്മിൽ കണ്ടിരുന്നില്ല. ഈ വിധത്തിൽ ചരിത്രപരമായ ഒരു കൂടിക്കാഴ്ച്ച ഉണ്ടായിരുന്നെകിൽ ശാസ്ത്രത്തിന്റെയും ലോകത്തിന്റെ തന്നെയും ഭാവി ഫാസ്റ്റ് ഫോർവേഡ് ചെയ്തിരുന്നേനെ എന്ന് ഡോ കെ പി അരവിന്ദൻ ഈ പ്രഭാഷണത്തിൽ പറയുന്നു. വെറും നാലക്ഷരങ്ങളുള്ള ഒരു ഭാഷ. വെറും നാല് അക്ഷരങ്ങൾ കൊണ്ട് രചിച്ചതാണത്രേ മനുഷ്യന്റെ ശരീരം പ്രവർത്തിപ്പിക്കാനുള്ള രൂപരേഖ. A T G C എന്ന നാല് അക്ഷരങ്ങൾ മൂന്ന് ബില്യൺ നീളമുള്ള ജനിതക ശൃംഖലകളിൽ അടുക്കിവെച്ചിരിക്കുന്നു നമ്മുടെ ഓരോ കോശങ്ങളിലും. ആരുടെയും ഈ ജിനോം ഏതാനും മണിക്കൂറിൽ പൂർണമായി കണ്ടു പിടിക്കാൻ മാത്രം ഈ ശാസ്ത്രം ഇന്ന് വളർന്നിരിക്കുന്നു. ഇതു വരെ നാം എത്തിയതെങ്ങിനെ എന്ന കഥയാണിത്. അതിൽ സംഭാവന ചെയ്ത മനുഷ്യരുടേയും അതിലുപരി അവരുടെ ചിന്തകളുടേയും കഥ. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം

Happy
Happy
29 %
Sad
Sad
14 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
43 %

Leave a Reply

Previous post റോക്കിനകത്തെ ക്ലോക്ക്
Next post ഹിരോഷിമ: ചരിത്രത്തിന്റെ കണ്ണുനീർ
Close