2020 ജൂണിലെ ആകാശം
കേരളത്തിൽ ആകാശ നിരീക്ഷണത്തിന് ഏറ്റവും മോശം കാലമാണ് ജൂൺമാസം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.
2020 ഏപ്രിൽ മാസത്തെ ആകാശം
പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.
2020 മാർച്ചിലെ ആകാശം
[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, കാസിയോപ്പിയ തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്...
2020 ഫെബ്രുവരിയിലെ ആകാശം
വേട്ടക്കാരൻ, കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് തുടങ്ങി പ്രഭയേറിയ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാം.
ജനുവരിയിലെ ആകാശം – 2020
വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.
2019 നവംബറിലെ ആകാശം
തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും … ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്. നവംബറിലെ ആകാശത്തെപറ്റി അറിയാം
2019 ഒക്ടോബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
2019 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും…. ഇവയൊക്കെയാണ് 2019 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍.