ചന്ദ്രൻ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദിനം ഇന്ന്
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ സൗരയൂഥഗ്രഹമായ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദൃശ്യവിരുന്നിന് ഇന്നു വൈകുന്നേരം (17-4-2021) നമ്മുടെ ആകാശം വേദിയാകുന്നു.
2021 ഏപ്രിൽ മാസത്തെ ആകാശം
വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷഇമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.
2021 മാർച്ചിലെ ആകാശം
വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, കാസിയോപ്പിയ തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.
2021 ജനുവരിയിലെ ആകാശം
2021 ജനുവരിയിലെ ആകാശത്തെ പരിചയപ്പെടുത്തുന്നു എൻ. സാനു. വനനീക്ഷണത്തിനു യോജിച്ച കാലമാണ് ജനുവരി. വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.
2020 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വ, വ്യാഴത്തിന്റെയും ശനിയുടെയും സംഗമം, കിഴക്കു വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര … 2020 ഡിസംബർ മാസത്തെ സന്ധ്യാകാശ കാഴ്ചകൾ അറിയാം.
2020 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വയും വ്യാഴവും ശനിയും പടിഞ്ഞാറു തിരുവാതിര … ഇവയൊക്കെയാണ് 2020 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.
2020 ഒക്ടോബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന ചൊവ്വ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2020 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
2020 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.