തുമ്പിയുടെ ലാർവയാണോ കുഴിയാന ?

കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ – dragonflies (Anisoptera) സാധു സൂചി തുമ്പികളോ – damselflies (Zygoptera). കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ മറ്റൊരു വിഭാഗം ഷഡ്പദങ്ങളായ antlion lacewings ആണിവ. 

നൂറുകാലും പഴുതാരയും

എപ്പോഴും ഒറ്റ നമ്പർ ജോഡിയായാണ് പഴുതാരകളുടെ കാലുകളുടെ എണ്ണം ഉണ്ടാകുക. ലോകത്തിലെ ഒരു സെന്റിപെഡിനും കൃത്യം നൂറു കാലുകാണില്ല എന്നർത്ഥം. ഒന്നുകിൽ രണ്ട് കൂടുതൽ അല്ലെങ്കിൽ രണ്ട് കുറവ്. പതിനഞ്ച് ജോഡി മുതൽ നൂറ്റി എഴുപത്തൊന്നു ജോഡി കാലുകൾ വരെ ഉള്ള വിവിധ ഇനം പഴുതാരകൾ ഭൂമിയിലുണ്ട്.

മനുഷ്യശരീരത്തിന്റെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം

The body , Guide for occupants – ആയിരക്കണക്കിന് മനുഷ്യര്‍ ചോരയും നീരും വിയര്‍പ്പും ഒഴുക്കിയാണ് ആധുനിക വെെദ്യശാസ്ത്രം ഇവിടെ വരെ എത്തിയത്‌, ഈ കൊറോണ കാലത്ത് വായിക്കേണ്ട പുസ്തകം തന്നെയാണിത്.

ഉറുമ്പുകടിയുടെ സുഖം

നമ്മുടെ വീട്ടിലും പറമ്പിലും നമ്മളെ കൂടാതെ താമസക്കാരായി ജീവിക്കുന്നവരിൽ എണ്ണത്തിൽ ഒന്നാം സ്ഥാനക്കാർ ആരാണ്? ഉറുമ്പുകൾ തന്നെ. അവരെ ഒന്ന് സൂക്ഷിച്ച് നോക്കാം.

2020 ഏപ്രിൽ മാസത്തെ ആകാശം

പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

കോവിഡ് 19: നാം എന്തു ചെയ്യണം ?- ഡോക്ടര്‍മാരുടെ FB ലൈവ് 7മണി മുതല്‍

ലാേകാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് എല്ലാ ജില്ലകളിലും
ഡോക്ടർമാരുമായി FB ലൈവിലൂടെ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് 7 മണി മുതല്‍

കൊതുക് മൂളുന്ന കഥകള്‍

കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.

Close