ചട്ടുകത്തലയുള്ള താപ്പാമ്പ്

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അൽപ്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ തവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദര ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.

തുമ്പിപ്പെണ്ണേ വാ വാ …

തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി.

ഇലക്കവിളിലെ തുപ്പല്‍പ്രാണി

നാട്ടുപാതകളിലെ നടത്തത്തിനിടയിൽ – അരികിലെ കുഞ്ഞ് ചെടികളിലെ ഇലക്കവിളുകളിലും പുൽപ്പരപ്പിനിടയിലുംവെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ ഒരു പത ചിലപ്പോൾ കാണാത്തവരുണ്ടാകില്ല. ‘കൂളിത്തുപ്പ്’ എന്നാണ് ചിലനാടുകളിൽ ഇതിന് പേര്

വേഷം കെട്ടുന്ന ചിത്രശലഭങ്ങൾ

നിഷ്കളങ്കതയുടെയും സൗമ്യ സ്നേഹത്തിന്റെയും ഒക്കെ പ്രതീക ചിത്രമാണ് ‘ചിത്രശലഭത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും തോന്നുക. എന്നാൽ അത്ര പാവങ്ങളൊന്നും അല്ല എല്ലാ ചിത്രശലഭങ്ങളും

രക്തദാഹികളായ കുളയട്ടകൾ

ചതുപ്പുകളിലും വയലുകളിലും ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു കുളയട്ടകൾ. പോത്തട്ട, തോട്ടട്ട തുടങ്ങിയ പല പ്രാദേശിക നാമങ്ങളും ഇവയ്ക്കുണ്ട്. സാത്വിക ജീവിതം നയിക്കുന്ന മണ്ണുണ്ണികളായ പാവം മണ്ണിരകളുടെ അടുത്ത ബന്ധുക്കളാണ് ഇവർ.

ജാഗ്രത! , ലേഡിബേഡാണ് ഞാൻ

ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കോക്സി നെല്ലി ഡെ ( Coccinellidae). കുടുംബത്തിൽ പെട്ടവരാണ് ലേഡിബേഡുകൾ എന്ന് വിളിപ്പേരുള്ള ഇവർ. കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലൊക്കെ ഇവയെ കാണാം. അടഞ്ഞ ചിറകുകളുടെ മീതെയാണ് പൊട്ടുകൾ.

ഇറുക്കി വിഷം കുത്തും തേളുകള്‍

‘ഋ‘ എന്ന അക്ഷരത്തിന് ഞണ്ടിനോടാണ് സാമ്യമെങ്കിലും താഴോട്ട് ഒരു നീളൻ വാലിട്ടാൽ തേളിന്റെ രൂപമായി. കാഴ്ചയിൽ തന്നെ വെറുപ്പും അറപ്പും ഉണ്ടാക്കുന്ന ഒരു കോലമാണ് തേളിന്.

Close