60 വർഷത്തിന് ശേഷം, വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്ത് – ഇന്ന് വ്യാഴത്തെ അടുത്തുകാണൂ..

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഏതാണ്ടു അറുപതു വർഷങ്ങർക്കുശേഷം ഇന്ന് (2022 സെപ്റ്റംബർ 26ന് ) കൂടിയ തിളക്കത്തോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്തടുത്ത ദൂരത്തെത്തുന്നു(ഏതാണ്ട് 56 കോടി കിലോമീറ്റർ ).

ആൻഡ്രോമിഡ ഗാലക്സി – അസ്ട്രോ ഫോട്ടോഗ്രഫി

ഇരുപത്തിയഞ്ച് ലക്ഷം  വർഷം ശൂന്യതയിലൂടെ സഞ്ചരിച്ച് ക്യാമറയിലെത്തിയ  പ്രകാശകണികകൾ ആണ് ഈ ചിത്രത്തെ സൃഷ്ടിച്ചത്. ശരത് പ്രഭാവ് എഴുതുന്ന അസ്ട്രോഫോട്ടോഗ്രഫി പംക്തി

ലോക ബഹിരാകാശ വാരാചരണം 4 മുതൽ ; വിദ്യാർഥികൾക്ക് മത്സരങ്ങൾ, രജിസ്‌ട്രേഷൻ തുടങ്ങി

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ISRO വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ നാലുമുതൽ 10 വരെയാണ്‌ വാരാചരണം. തിരുവനന്തപുരം VSSC, LPSC IISU എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടികൾ. മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ബഹിരാകാശവും...

വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ

ഒരു പത്തായിരം ഉപഗ്രഹങ്ങൾ കാരണം നമ്മുടെ ആകാശകാഴ്ചകൾ മാറി മറയും എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. എന്നാൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വാന നിരീക്ഷണം അലങ്കോലപ്പെടുകയും നമ്മൾ ഇതേവരെ കണ്ട ആകാശ കാഴ്ചകൾ എന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും…

ജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?

ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിലുള്ള വസ്തുക്കളെ നോക്കാനുള്ള ടെലിസ്കോപ്പല്ല. പക്ഷേ ഇടയ്ക്കൊന്ന് ഒളികണ്ണിട്ട് നോക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ വെബ് ഒളികണ്ണാൽ ഈയിടെ നോക്കിയത് ചൊവ്വയിലേക്കാണ്. ചൊവ്വയുടെ ഇൻഫ്രാറെഡ് ചിത്രവും സ്പെക്ട്രവും പകർത്താൻ വെബിനായി.

തെളിമയാർന്ന പ്രപഞ്ചകാഴ്ചകൾ കാണുവാൻ

അന്തരീക്ഷം കാരണം ഭൂമിയിൽ നിന്ന് ടെലിസ്ക്കോപ്പിലൂടെ യഥാർത്ഥ പ്രപഞ്ചക്കാഴ്ചകൾ കാണുക അസാധ്യമാണ്. അഡാപ്റ്റീവ് ഒപ്റ്റിക്സിലൂടെ ഈ പരിമിതികളെ മറികടക്കുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. ലക്ഷ്മി എസ്. ആർ (ഗവേഷക, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം-IIST) വിശദീകരിക്കുന്നു.

തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!

തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു!

2022 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

Close