ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. [Planetary Parade]
2024 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; ശുക്രനും വ്യാഴവും ശനിയും ചൊവ്വയും തീർക്കുന്ന ഗ്രഹഘോഷയാത്ര; ഉദിച്ചുവരുന്ന വേട്ടക്കാരൻ; പടിഞ്ഞാറു തിരുവോണം… താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2024 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ
ദൂരെ ദൂരെ നിന്നൊരു വാലൻ വിരുന്നുകാരൻ !
നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള, സൗരയൂഥത്തിന്റെ അതിരെന്ന് വിശേഷിപ്പിക്കുന്ന ഊർട്ട് മേഖലയിൽ നിന്ന്, നീളൻ വാലുള്ള ഒരു ചങ്ങാതി നമുക്കരികിൽ എത്തിയിട്ടുണ്ട്. “𝐂/𝟐𝟎𝟐𝟑 𝐀𝟑 (𝐓𝐬𝐮𝐜𝐡𝐢𝐧𝐬𝐡𝐚𝐧-𝐀𝐓𝐋𝐀𝐒)” എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ധൂമകേതു! (Comet/വാൽനക്ഷത്രം)
മാര്ച്ച് 20/21- യഥാര്ത്ഥ വിഷു
മാര്ച്ച് 20-21 – വസന്ത വിഷുവം
2023 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.
ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയുമോ ?
ചന്ദ്രയാൻ മൂന്നിന്റെ വിജയലഹരിയിൽ ആണല്ലോ നമ്മുടെ രാജ്യം. പലതരത്തിലുള്ള ചർച്ചകളും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ചന്ദ്രനിൽ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കുന്ന തരത്തിലേക്ക് വരെയെത്തി ചിലരുടെ ചർച്ചകൾ. ചന്ദ്രനിൽ നമുക്ക് ഒരു രാജ്യം പണിയാൻ സാധിക്കുമോ?
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).
2023 മെയ് മാസത്തെ ആകാശം
തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.