കസീനിയുടെ ഗ്രാൻഡ് ഫിനാലെ

2017 സപ്തംബർ 15 -കൃത്യം മൂന്ന് വർഷങ്ങൾക്കു മുൻപാണ് ശാസ്ത്രലോകത്തെ രോമാഞ്ചമണിയിച്ച ആ നൃത്തം നടന്നത്. 2017 ഏപ്രിൽ 23 മുതൽ സപ്തംബർ 15 വരെ. നൃത്തത്തിനൊടുവിൽ ശാസ്ത്രജ്ഞരെയും ബഹിരാകാശ നിരീക്ഷകരെയും ദുഃഖത്തിലാഴ്ത്തികൊണ്ടു നർത്തകി എന്നേക്കുമായി അപ്രത്യക്ഷയായി.

ഓസോൺ നമ്മുടെ ജീവിതത്തിന്

അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്തംബർ 16ന് നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ഓസോൺ ദിന മുദ്രാവാക്യം ‘ഓസോൺ നമ്മുടെ ജീവിതത്തിന്’ എന്നാണ്.

എന്താണ് സ്കൂൾ സയൻസ് ലാബുകളുടെ പരിമിതി ?

സയന്‍സെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാര്‍ത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. പക്ഷേ, ഈ ആവശ്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ നമ്മുടെ ഇന്നുള്ള സയന്‍സ് ലാബുകള്‍ വളരെ പരിമിതമാണ് എന്ന് മാത്രമല്ല, പലപ്പോഴും തലതിരിഞ്ഞ പാഠങ്ങളാണോ പഠിപ്പിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത

ബ്രിട്ടനിലെ ഔഷധപരീക്ഷണ നിരീക്ഷണ ഏജൻസിയായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റഗുലേറ്ററി ഏജൻസി പരിശോധനക്ക് ശേഷം വാക്സിൻ സുരക്ഷിതമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തുടരാൻ അനുമതി നൽകാനാണ് സാധ്യത.

Close