ആർക്കിമിഡീസ് -കുട്ടിഗവേഷകർക്കുള്ള ശാസ്ത്രപരീക്ഷണ മത്സരം ആരംഭിച്ചു

കൊച്ചു പരീക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്നും ചുറ്റുപാടു നിന്നും ലഭ്യമാകുന്ന ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് കണ്ടെത്തൂ. കണ്ടെത്തിയ പരീക്ഷണം ചെയ്തു നോക്കി നന്നായി നിരീക്ഷിച്ച് ഒരു അനുമാനത്തിലെത്തുകയും വേണം. ചെയ്തുനോക്കിയ പരീക്ഷമം വീഡിയോയാക്കി ലൂക്കയിലേയ്ക്ക് അയയ്ക്കാം

വംശനാശം ഒരിക്കൽ സംഭവിച്ചശേഷം വീണ്ടും അതേ സ്പീഷിസിനു പരിണമിച്ച് ഉണ്ടാവാൻ കഴിയുമോ?

ഒരേ പക്ഷി രണ്ടുവ്യത്യസ്തകാലങ്ങളിലായി ഒരിടത്തുതന്നെ നിന്നുമെത്തി രണ്ടുവ്യത്യസ്തസ്പീഷിസുകളിലുള്ള പക്ഷികൾ പരിണമിക്കാൻ ഇടയായത് പരിണാമശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കുന്നവർക്കും അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്.

വായുമാത്രം ഭക്ഷിച്ചു ജീവിക്കാനാകുമോ?

കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നത് എങ്കിൽ അത് സാധ്യമല്ല എന്നായിരിരുന്നു ഉത്തരം. പക്ഷെ കാര്യങ്ങൾ പിന്നീട് മാറി. 2017 ൽ ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ന്യൂ വെയിൽസിലെ ചില ഗവേഷകർ അന്റാർട്ടിക്കയിലെ മഞ്ഞുറഞ്ഞ പ്രദേശത്തുനിന്ന് ചില ബാക്ടീരിയകളെ കണ്ടെത്തുകയുണ്ടായി. പോഷകാംശങ്ങൾ തീരെയില്ലാത്ത, ആർദ്രത ഒട്ടുമില്ലാത്ത കാർബണും നൈട്രജനും വളരെ കുറവായ ആ പ്രദേശത്തുനിന്ന് കണ്ടെത്തിയ ബാക്ടീരിയകൾ ജീവൻ നിലനിർത്തിയിരുന്നത് അന്തരീക്ഷ വായു ഉപയോഗിച്ചായിരുന്നു.

സെപ്റ്റംബർ 21 -ശാസ്ത്രചരിത്രത്തിൽ ഇന്ന്

സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും

അവയവങ്ങൾ പ്രിന്റ് ചെയ്തെടുക്കാൻ കഴിയുമോ?

സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്നത് പോലെ അവയവങ്ങൾ ലാബിൽ പ്രിന്റ് ചെയ്യാൻ കഴിയുമോ? കഴിയും എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. ഈ ടെക്നോളജിക്ക് പറയുന്ന പേര് 3d bioprinting എന്നാണ്.

സെപ്റ്റംബർ 20 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

സെപ്റ്റംബർ 20 – ശാസ്ത്രചരിത്രത്തിൽ ഇന്ന് – മഗല്ലന്റെ സാഹസികയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു. സംഭവബഹുലമായ ആ യാത്രയ്ക്ക് 501 വർഷം പിന്നിടുന്നു. ആദ്യമായി ദ്രവഹൈഡ്രജൻ നിർമ്മിച്ചെടുക്കുകയും തെർമോസ് ഫ്ലാസ്ക്ക് നിർമ്മിക്കുകയും ചെയ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് ഡ്യൂവറിന്റെ ജനനം.

കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും

മലയാളത്തിൽ സംഖ്യകൾ എണ്ണുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ശ്രേണിയിൽ നിന്നും മാറിനിൽക്കുന്ന ചില ഒറ്റപ്പെട്ട സംഖ്യകൾ?

അറുപത്, എഴുപത്, എൺപത്, തൊണ്ണൂറ്, നൂറ്… അറുനൂറ്, എഴുനൂറ്, എണ്ണൂറ്, തൊണ്ണൂറ് ? അല്ല! തൊള്ളായിരം, ആയിരം..ഇതെന്താ ഇങ്ങനെ? ഒരുപാടുപേർക്കും തോന്നിയിട്ടുണ്ടാവാം ഈ സംശയം. ഇതിന്റെ പുറകിലെ കഥയിലേക്കാണ് ഇന്ന് നമ്മൾ പോവുന്നത്

Close