രണ്ടാം ലോക്ക്ഡൗണിൽ വീട്ടിനകത്തുള്ള മുൻകരുതൽ പ്രധാനം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രണ്ടാം ലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? ഈ ലോക്ക്ഡൗണിൽ വീടിനകത്തെ മുൻകരുതൽ വളരെ പ്രധാനമാണ്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാംലോക്ക്ഡൗണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു. 

വകഭേദങ്ങൾ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമോ ?

വകഭേദങ്ങൾക്കനുസരിച്ച് വാക്സിനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ പരിഷ്കരിക്കയോ ചെയ്യുക സാദ്ധ്യമാണ്. ഇൻഫ്ലുവൻസയുടെ കാര്യത്തിൽ വർഷം തോറും അങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ COVID-19 ന്റെ കാര്യത്തിൽ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകുകയും അവർക്ക് മിതമായ തോതിൽ പരിരക്ഷ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ തന്നെ വാക്സിനുകളിൽ തുടരെയുള്ള മാറ്റങ്ങൾ ആവശ്യമായി വരില്ലെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

2021 മെയ്‍മാസത്തെ ആകാശം

വേനൽ മഴയും മേഘങ്ങളും മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് മെയ്. തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ് എന്നിവ കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും പടിഞ്ഞാറെ ആകാശത്തു ചൊവ്വഗ്രഹത്തെയും 2021 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും. 2021 മെയ് മാസത്തെ ആകാശക്കാഴ്ചകളെ പറ്റി എൻ. സാനു എഴുതുന്നു.

മരം നട്ടാല്‍ കോവിഡ് മരണങ്ങള്‍ ഇല്ലാതാകുമോ?

കേരളമൊഴികെ രാജ്യമെമ്പാടും മെഡിക്കല്‍ ഓക്സിജന്റെ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടെ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ശ്വസനത്തകരാറുകളെ നേരിടാം എന്ന തികച്ചും അബദ്ധജടിലമായ വാദം പലയിടത്തു നിന്നും ഉയര്‍ന്നുവരികയുണ്ടായി. ഓക്സിജന്‍ എങ്ങനെയാണ് ശ്വസനപ്രക്രിയയില്‍ ഇടപെടുന്നത് എന്നും കോവിഡ് 19 അതിനെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നും പരിശോധിച്ചാല്‍ ഇതിലെ അശാസ്ത്രീയതയും മണ്ടത്തരവും വ്യക്തമാകും

Close