എന്താണ് വാക്സിന് എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്…. പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.
Category: പുതിയവ
അതിചാലകതയില് പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍
ഊര്‍ജത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിലൂടെ സൂക്ഷ്മ ഉപകരണങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വെമ്പുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍ ഇന്ത്യയിലെ രണ്ടു ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ വലിയ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അതിചാലകത്വം അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റിയാണ് താരം. മൂന്ന് ദശാബ്ദക്കാലമായി വലിയ ഒരുഭാഗം ഗവേഷകര്‍ ഉറക്കം കളയുന്ന മേഖലയാണിത്. ഉദ്വേഗഭരിതമായ സൂപ്പർ കണ്ടക്ടിവിറ്റിയുടെ ഈ ചരിത്രത്തിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞരും ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നതായാണ് അടുത്തകാലത്ത് വാര്‍ത്തവരുന്നത്.
സഹ്യനും അസഹ്യനായോ? – ഒരു പരിസ്ഥിതി ഗാനം
രചന – എം. എം. സചീന്ദ്രൻ ആലാപനം – ഗായത്രി ഇ.എസ്. ചിത്രീകരണം – ബിജു മോഹൻ പകര്‍പ്പവകാശം – Biju Mohan
ജൂണിലെ ആകാശം – 2019
മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.
പനി വന്നാല്‍ ഡോക്ടറെ കാണണോ?
പനിയെന്നാല്‍ രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.
എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?
ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം
വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത് അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത് എങ്ങിനെ? ആരാണുത്തരവാദികൾ?
പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?
കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിന്റെ പല മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള 8 റേഡിയോ ടെലിസ്കോപ്പുകള് ഒരത്ഭുത വസ്തുവിനെ ക്യാമറയില്‍ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. വിര്‍ഗോക്ലസ്റ്റര്‍ എന്ന ഗാലക്സി കുടുംബത്തിലെ M87 (മെസ്സിയേ 87) എന്ന ഭീമന് ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ഭീമന് തമോഗര്‍ത്തത്തെയാണ് അവ ലക്ഷ്യമിട്ടത്.