മെൻഡലിനു ശേഷമുള്ള ജനിതകശാസ്ത്ര മുന്നേറ്റങ്ങൾ

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ജനിതകശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്ത് ഉണ്ടായ പുരോഗതി വിലയിരുത്തുന്നു. ഇത് വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാക്കിയ
സ്വാധീനം വിശകലനം ചെയ്യുന്നു

മെൻഡലും ഫിഷറും – ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം

രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണിത്. ഈ വിവാദം ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ച് പല പാഠങ്ങളും നൽകുന്നുണ്ട്. ഒന്നാമത്, എത്ര വലിയ ആളായാലും, ചോദ്യം ചെയ്യപ്പെടണം എന്നത്. അതോടൊപ്പം വസ്തുതകളിൽ ഊന്നിനിന്നുകൊണ്ടു മാത്രമെ ഒരു സംവാദം തുടരാനാവൂ എന്നതും. ജനിതകശാസ്ത്രത്തിൽ മെൻഡലും ഫിഷറും നടത്തിയ സംഭാവനകളുടെ വലിപ്പം വ്യക്തമാക്കുന്ന ആ ശാസ്ത്രചരിത്രം വായിക്കാം.

മടങ്ങിവരുമോ കുറ്റിയറ്റുപോയ ജീവികൾ ?

വൂളി മാമത്തുകളെയും ദിനോസറുകളെയും പോലെ കുറ്റിയറ്റുപോയ ജീവിവർഗ്ഗങ്ങൾ നിരവധിയുണ്ട്. ഇവയിലേതെങ്കിലുമൊക്കെ തിരിച്ചുവരിക എന്നത് ഒരുപാടുകാലമൊന്നും സയൻസ് ഫിക്‌ഷൻ ആയി തുടരാൻ സാധ്യതയില്ലെന്നാണ് ഗവേഷണങ്ങൾ നൽകുന്ന സൂചന. ക്ലോണിങ്ങും ക്രിസ്പർ ജീൻ എഡിറ്റിങ്ങും സിന്തറ്റിക് ബയോളജിയുമൊക്കെ എന്തൊക്കെ വിസ്മയങ്ങൾ വിരിയിക്കുമെന്നറിയാൻ കൺതുറന്നിരിക്കുകയാണ് ലോകം.

ക്രോമസോം എന്നാൽ എന്താണ്?

ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര..ഡോ.ധന്യലക്ഷ്മി എൻ. എഴുതുന്നു

ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? RADIO LUCA

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ?ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു..കേൾക്കാം

മനുഷ്യ ജീനോം യഥാർത്ഥത്തിൽ പൂർത്തിയാകുമ്പോൾ

2021 മെയ് മാസത്തിൽ, ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ സംഘം യഥാർത്ഥത്തിൽ പൂർണ്ണമായ ആദ്യത്തെ മനുഷ്യ ജീനോം പ്രിപ്രിന്റ് രൂപത്തിൽ പ്രസിദ്ധീകരിച്ചു. മനുഷ്യരാശി ഇന്നേവരെ നടത്തിയിട്ടുള്ള ശാസ്ത്രസംരംഭങ്ങളിൽ  സുപ്രധാനവും അതിശയകരവുമായ മുന്നേറ്റമാണ് സ്വന്തം ‘ജീവന്റെ പുസ്തകം’  വായിച്ചെടുത്തത് അഥവാ  ‘ജനിതകഭൂപടം’ സ്വയം വരച്ചെടുത്തത്. 

കോവിഡ്-19 വൈറസ്സിന്റെ സമഗ്ര ജീനോം മാപ്പുമായി എം.ഐ.ടി ഗവേഷകർ

കോവിഡ് 19 വൈറസ്സായ സാർസ്കോവ്-2 ന്റെ സമഗ്രമായ ജീനോം മാപ്പ് തയ്യാറാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് മസ്സാച്ചൂസെറ്റ്സ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ.

Close