സയൻസ് – ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ? – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം – പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ?- കേൾക്കാം.

ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം. ആമുഖം : ആഭാലാൽ കടപ്പാട്...

പരിഷത്തിന്റെ 60 വർഷങ്ങൾ | കെ.കെ.കൃഷ്ണകുമാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സംബന്ധിച്ച് വജ്രജൂബിലി വർഷം ഒരു വിലയിരുത്തൽ വർഷം കൂടിയാണ്. കേരള സമൂഹത്തെ ശാസ്ത്രവത്കരിക്കാനും ജനാധിപത്യവത്കരിക്കാനും നടത്തിയ ശ്രമങ്ങളെ അതിന്റെ പൂർണ്ണവ്യാപ്തിയിൽ നിഷ്കൃഷ്ഠമായി പരിശോധിക്കാനുള്ള അവസരമാണ്. ഏറ്റെടുത്ത വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ സംഘടനയെയും പൊതുസമൂഹത്തെയും ആത്മവിശ്വാസംകൊണ്ടു നിറയ്ക്കാനും ഉത്സാഹഭരിതമാക്കാനും തീർച്ചയായും ആറുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന് കഴിയും… പരിഷത്തിനെ ജനകീയശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കെ.കെ.കൃഷ്ണകുമാർ സംസാരിക്കുന്നു…

താണു പത്മനാഭൻ – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ താണു പത്മനാഭനുമാണ് ലഭിച്ചത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഡോ. താണു പത്മനാഭനുമായി ഡോ.എൻ ഷാജി നടത്തിയ അഭിമുഖം വായിക്കാം.

Close