ആകാശഗംഗക്ക് നടുവില്‍ നിന്നൊരു അത്ഭുതവാര്‍ത്ത
നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ നടുവിലെ തമോഗര്‍ത്തത്തില്‍ നിന്ന് പുറപ്പെട്ട, മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന ഇൻഫ്രാറെഡ് സിഗ്നലുകളാണ് ജ്യോതിശാസ്ത്രരംഗത്തെ പുതിയ കൗതുകം.
വിക്കി ഡാറ്റ – നൂറുകോടി എഡിറ്റിന്റെ നിറവിൽ
2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്.
ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?
ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് താരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള...
സൗരയൂഥത്തിന് പുറത്ത് കല്ലുപോലൊരു ഗ്രഹം കണ്ടെത്തി
നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ നിന്നും ഭൂമിയെക്കാളും വലിപ്പമുള്ള ഒരു ഗ്രഹം കണ്ടെത്തി. കണ്ടാല്‍ പക്ഷേ നമ്മുടെ ബുധനെപ്പോലെയോ ചന്ദ്രനെപ്പോലെയോ ഇരിക്കും. ശരിക്കും ഒരു കല്ലുഗ്രഹം! പോരാത്തതിന് അന്തരീക്ഷവും ഇല്ല!
തുമ്പിക്കണ്ണിലൂടെ മാനത്തെക്കൊരു കിളിവാതില്‍
പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.
ചാന്ദ്രയാന്‍ 2 പ്രധാന വസ്തുതകള്‍
പി എം സിദ്ധാര്‍ത്ഥന്‍ റിട്ടയര്‍ഡ് സയന്റിസ്റ്റ്, ഐ എസ് ആര്‍ ഒ ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ,ചന്ദ്രയാന്‍-2 ദൗത്യത്തെ കുറിച്ചു കൂടുതലറിയാം.. (more…)
ജൂലൈ 17ന് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം
ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും. ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.
നാല്പത്തിരണ്ടു വര്‍ഷങ്ങളായി ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന വോയേജർ 2 എന്ന അത്ഭുതം
നാല്പതുകൊല്ലം മുമ്പ് നിര്‍മ്മിച്ച ഒരു വാഹനം, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കുകയോ ഇന്ധനം നിറക്കുകയോ ചെയ്തിട്ടില്ല. അത് ഇപ്പോള്‍ വീണ്ടും ഓടിക്കാനാവുമോ? ഇല്ല എന്നുള്ളതാവും ഉത്തരം. എന്നാൽ നാല്പതുവര്‍ഷം മുമ്പ് വിക്ഷേപിച്ച വോയേജർ 2 എന്ന ബഹിരാകാശ പേടകത്തിന്റെ കഥ ഇതിനുമപ്പുറമാണ്. സാങ്കേതികവിദ്യയുടെ മഹാത്ഭുതങ്ങളാണ് വോയേജര്‍ പേടകങ്ങള്‍. …. കൂടുതൽ വായിക്കൂ …