ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കണം

ശാസ്ത്രബോധം പൗരന്റെ കടമയായി എഴുതിച്ചേര്‍ത്ത ഏകഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ 51 എ(എഛ്) വകുപ്പ് പ്രകാരം ഓരോ ഇന്ത്യക്കാരനും ശാസ്ത്രബോധം, മാനവികത, അന്വേഷണ തൃഷ്ണ, നവീകരണം ഇവക്ക് വേണ്ടി നിലകൊള്ളണം.

പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിന്റെ പല മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള 8 റേഡിയോ ടെലിസ്കോപ്പുകള്‍ ഒരത്ഭുത വസ്തുവിനെ ക്യാമറയില്‍ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. വിര്‍ഗോക്ലസ്റ്റര്‍ എന്ന ഗാലക്സി കുടുംബത്തിലെ M87 (മെസ്സിയേ 87) എന്ന ഭീമന്‍ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയാണ് അവ ലക്ഷ്യമിട്ടത്.

തമോഗര്‍ത്ത ചിത്രവും കേറ്റി ബോമാനും

വിവിധ ടെലസ്കോപ്പുകള്‍ നല്‍കുന്ന വിവരങ്ങളെ കൂട്ടിച്ചേര്‍ത്ത് തമോഗര്‍ത്തത്തിന്റെ ചിത്രം നിര്‍മ്മിക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചതില്‍ പ്രധാനിയാണ്‌ കേറ്റി ബോമാന്‍.

കരേൻ ഉലൻബക്ക് ആബേല്‍ പുരസ്കാരം നേടുന്ന ആദ്യവനിത

ഗണിത ശാസ്ത്രത്തിന് നൊബേൽ സമ്മാനങ്ങളില്ല. എന്നാൽ അതിനു തുല്യമായി കരുതപ്പെടുന്ന രണ്ടു സമ്മാനങ്ങളുണ്ട്. ഫീൽഡ്സ് മെഡലും ആബേൽ പുരസ്കാരവും. ഫീൽഡ്സ് മെഡൽ നാലു വർഷത്തിലൊരിക്കലാണ് നല്കപ്പെടുക. 2014ൽ മറിയം മിർസാഖനി എന്ന ഇറാനിയൻ വനിത...

വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!

രു വാല്‍നക്ഷത്രം കൂടി കാണാന്‍ അവസരമൊരുങ്ങുന്നു. പേര് 46P-വിര്‍തനെന്‍. ഓരോ അഞ്ചര (5.4 വര്‍ഷം) വര്‍ഷത്തിനിടയിലും ഈ വാല്‍നക്ഷത്രം സൂര്യനെ വലം വയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിനെ നന്നായി കാണാന്‍ പറ്റുന്ന അവസരമായിട്ടാണ് കണക്കാക്കുന്നത്.

2018 ഡിസംബറിലെ ആകാശം

വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.

ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

2018 നവംബറിലെ ആകാശം

[author title="എൻ. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg"]അമച്വ‍ർ അസ്ട്രോണമര്‍, ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം[/author] ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ്...

Close