Read Time:5 Minute
[author title=”ഗാഥ വിമൽ” image=”https://luca.co.in/wp-content/uploads/2019/10/gadha-vimal.png”][/author]

വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായ ഉണ്ടാകില്ല !! 12ദിവസത്തോളം നീളുന്ന അവയുടെ ശലഭ ജീവിതത്തിൽ അവർ ഒരിക്കൽ പോലും ഭക്ഷണം കഴിക്കില്ല… 

അറ്റ്‌ലസ് മോത്ത് | കടപ്പാട് : വിക്കിപീഡിയ

[dropcap]ലോ[/dropcap]കത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്ലസ് മോത്ത് (Attacus atlas) . മുൻചിറകുകളുടെ അഗ്രഭാഗത്തു പാമ്പിന്റെ തലയോട് സാമ്യമുള്ള ഡിസൈൻ ഉള്ളത് കൊണ്ട് ചൈനയിൽ ഈ moth സ്‌നേക്  ഹെഡ് എന്ന് അറിയപ്പെടാറുണ്ട്.. ഈ ഡിസൈൻ ശത്രുക്കളിൽ നിന്നു രക്ഷപെടാൻ അവയെ സഹായിക്കുന്നു.. അറ്റ്ലസ് ശലഭത്തിന്റെ ഉപവർഗമായി കണക്കാക്കിയിരുന്ന Attacus taprobanis ആണ് ദക്ഷിണ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നത്‌. നമ്മുടെ നാട്ടിൽ ഇവ സർപ്പശലഭം എന്നാണ് അറിയപ്പെടുന്നത്.

പെൺ ശലഭം- Attacus taprobanis | കടപ്പാട് : വിക്കിപീഡിയ

നിശാശലഭങ്ങളുടെയും ചിത്രശലഭങ്ങളുടെയും  ജീവിത ചക്രം ഒരു പോലെ ആണെങ്കിലും അവ തമ്മിൽ പ്രകടമായ ചില വ്യത്യാസങ്ങൾ ഉണ്ട്.. നിശാശലഭങ്ങൾ രാത്രിയിലാണ് ആക്റ്റീവ് ആകുക… ചിത്രശലഭങ്ങൾ  പകലും.. നിശാശലഭങ്ങളുടെ ശരീരത്തിലും സ്പർശിനികളിലും (ആന്റിന)പൂമ്പാറ്റകളുടേതിനേക്കാൾ കൂടുതൽ നനുത്ത രോമങ്ങൾ കാണപ്പെടാറുണ്ട്. നിശാശലഭങ്ങൾ പൊതുവേ  മങ്ങിയ തവിട്ട് കലർന്ന നിറങ്ങളിലാണ് കാണപ്പെടുക.. ശലഭങ്ങൾ അവയുടെ കാലിലുള്ള ടേസ്റ്റ് സെൻസേർസ് വഴിയാണ് രുചി  അറിയുന്നത്.. അവയുടെ ലാർവകൾക്ക് കഴിക്കാൻ പറ്റിയ ഇലകളിൽ മുട്ട ഇടാൻ സഹായിക്കുന്നതും ഈ ടേസ്റ്റ്  സെൻസേർസ് ആണ്..

നിശാശലഭമായ അറ്റ്ലസ് മോത്ത് ഏഷ്യൻ  നിത്യഹരിത വനങ്ങളിൽ ആണ് പൊതുവേ കാണപ്പെടുക.. അവയ്ക്ക് തവിട്ട് കലർന്ന ചുവപ്പ്  നിറമാണുള്ളത്.. ചിറകുകളിൽ ത്രികോണാകൃതിയിലുള്ള ഡിസൈനും കാണാം.. ഇരു ചിറകുകളും വിരിച്ചു വെച്ചാൽ 240മില്ലിമീറ്ററോളം നീളം ഉണ്ടാകും. അവയുടെ പുഴു ജീവിതം നാല് ആഴ്ചയോളം നീളുന്നതാണ്..

കൗതുകകരമായ കാര്യം ലാർവയിൽ നിന്നു വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായ ഉണ്ടാകില്ല എന്നതാണ് !!12ദിവസത്തോളം നീളുന്ന അവയുടെ ശലഭ ജീവിതത്തിൽ അവർ ഒരിക്കൽ പോലും ഭക്ഷണം കഴിക്കില്ല…  പുഴുവായിരിക്കുമ്പോൾ തന്നെ അവയുടെ ശലഭ ജീവിതത്തിനു ആവശ്യമായ അത്രയും ഊർജം, ഇലകൾ കഴിച്ചു സംഭരിച്ചു വെക്കും !!വിരിഞ്ഞിറങ്ങിയ ശേഷം ഊർജ്ജനഷ്ടം ഒഴിവാക്കാൻ അവ അധികം ദൂരം പറക്കാറില്ല.

ആൺശലഭത്തിന്റെ ആന്റിന | കടപ്പാട് : വിക്കിപീഡിയ

ആൺ അറ്റ്ലസ് മോത്തുകൾക്ക് തൂവൽ സദൃശ്യമായ ആന്റിന ആണുള്ളത്… പെൺ മോത്തുകൾക്ക് നേർത്ത ആന്റിന ആണ്  കാണപ്പെടുന്നത്.. പെൺ ശരീരത്തിലുള്ള പ്രത്യേക ഹോർമോൺ മണം തിരിച്ചറിയാൻ ഈ തൂവൽ ആന്റിന ആൺ മോത്തുകളെ സഹായിക്കുന്നു.. 

അറ്റലസ് മോത്തിന്റെ ജീവിതചക്രം

ഇവയുടെ ശലഭപുഴു (ക്യാറ്റർപില്ലർ) ഇല കോട്ടിവളച്ചു, ശരീരത്തിൽ നിന്നു ഊറി വരുന്ന ദ്രാവകം കൊണ്ട് ഉണ്ടാക്കിയ നൂൽ ഉപയോഗിച്ച് നെയ്ത ആവരണത്തിലാണ് പ്യൂപ്പ ആയി ഇരിക്കുക.. തായ്‌വാനിലെ ചില ലോക്കൽ കമ്മ്യൂണിറ്റികളിൽ moth ആയി പുറത്തു വന്ന ശേഷം അവശേഷിക്കുന്ന  ഈ കൊക്കൂണിനെ പേഴ്സ് ആയി ഉപയോഗിക്കാറുണ്ട്.

പൂർണ വളർച്ചയെത്തിയ മോത്തുകൾ ആയിട്ടാണ് ഇവ വിരിഞ്ഞിറങ്ങുക.. ഇണ ചേർന്ന് മുട്ട ഇടുക മാത്രമാണ് വെറും പന്ത്രണ്ട് ദിവസങ്ങളോളം ആയുസ്സുള്ള ഈ മോത്തുകളുടെ ജീവിത ലക്ഷ്യം.. നമുക്ക് ചുറ്റും ഉള്ള  കുഞ്ഞൻ ജീവിതങ്ങൾ എത്ര വിചിത്രവും കൗതുകം നിറഞ്ഞതും ആണ്, അല്ലേ?

അറ്റലസ് മോത്തിനെക്കുറിച്ചുള്ള വീഡിയോ കാണാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
80 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

One thought on “നാഗം ശലഭമായതല്ല നാഗ ശലഭം

Leave a Reply

Previous post അൽഷിമേഴ്‌സിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശി മലയാളി ഗവേഷകർ
Next post ഗാലിയം – ഒരു ദിവസം ഒരു മൂലകം
Close