Read Time:8 Minute
[author title=”ജസ്റ്റിൻ ജോസഫ്” image=”https://luca.co.in/wp-content/uploads/2018/11/Justin.jpg”]റീജിയണൽ സയൻസ് സെന്റർ, കോഴിക്കോട്.[/author]

കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്പറ്റയിൽ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകൾ നിരന്തരം കാണുന്നു. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളിൽ ഗ്രഹണത്തിന് നിരോധനാജ്ഞയേർപ്പെടുത്താൻ ആർക്കും കഴിയില്ല.

കോഴിക്കോട് പ്രാദേശിക ശാസ്ത്രകേന്ദ്രം & പ്ലാനറ്റേറിയം ഒരുക്കിയ എക്ലിപ്സ് വാന്‍

‍[dropcap]2019[/dropcap]ഡിസംബര്‍ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണം ഇന്ത്യയിലാദ്യം എവിടെ കാണും? കേരളത്തിൽ എവിടെയെല്ലാം കാണും? കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്പറ്റയിൽ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകൾ നിരന്തരം കാണുന്നു. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളിൽ ഗ്രഹണത്തിന് നിരോധനാജ്ഞയേർപ്പെടുത്താൻ ആർക്കും കഴിയില്ല. അതുകൊണ്ടുതന്നെ ചെറുവത്തൂരാദ്യം എന്ന വാർത്തതന്നെ അസംബന്ധവുമാണ്.

ഇതിനെ സംബന്ധിച്ച് കൂടുതൽ പറയുന്നതിന് മുമ്പ് ഒരു അടിപൊളി ആളെ പരിചയപ്പെടുത്താം. ഫ്രെഡ് എസ്പെനാക് എന്ന ശാസ്ത്രജ്ഞൻ. NASA യിൽ ഗോഡഡ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിൽ നിന്നും വിരമിച്ച ഈ അസ്ട്രോഫിസിസ്റ്റിന് വേറൊരു വിളിപ്പേരുണ്ട്. “ഗ്രഹണമനുഷ്യന്‍” (Eclipse Man). ഗ്രഹണങ്ങളുടെ പ്രവചനത്തിന്റെ മുത്തപ്പനാണ് അദ്ദേഹം. 1978 മുതൽ ഉണ്ടായിട്ടുള്ള എല്ലാ ഗ്രഹണങ്ങളും എവിടെയൊക്കെ, എപ്പോൾ,എങ്ങനെ എന്നൊക്കെ തിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.

Fred Espenak aka “Mr. Eclipse”

പ്രസിദ്ധമായ നിരവധി വർക്കുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ ഡാറ്റയെ അവലംബിച്ചാണ് ശാസത്രജ്ഞർ ഗ്രഹണത്തെ സംബന്ധിച്ച പഠനങ്ങൾ നടത്തുന്നത്. റിട്ടയർ ചെയ്തിട്ടും അദ്ദേഹം ഈ പണി നിർത്തിയിട്ടില്ല. ഗ്രഹണത്തെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് നാസ ഇന്നും ആശ്രയിക്കുന്നത് ഫ്രെഡ് എസ്പെനാക്കിനെ തന്നെയാണ്. ഗ്രഹണവുമായി ബന്ധപ്പെട്ടുള്ള ആപ്പുകൾ അവലംബിക്കുന്നതും എസ്പെനാക്കിന്റെ ഡാറ്റയെയാണ്.

നാസയുടെ എക്ലിപ്സ് സൈറ്റ് 

നാസയുടെ എക്ലിപ്സ് സൈറ്റ് യാൽ ഇങ്ങനെ കാണാം:

All eclipse calculations are by Fred Espenak, and he assumes full responsibility for their accuracy. Permission is freely granted to reproduce this data when accompanied by an acknowledgment.

കേരളത്തിൽ ഗ്രഹണം ആദ്യമെവിടെ കാണാം ( ഈ ആദ്യം എന്നൊക്കെപ്പറയുന്നത് കേവലം ഒരു സെക്കന്റ് രണ്ട് സെക്കന്റ് വ്യത്യാസമൊക്കെയാണ് കേട്ടോ.) നിങ്ങളുടെ നാട്ടിൽ ഏത് സമയത്ത് കാണാം, എവിടെയെല്ലാം എത്ര സമയം കാണാമെന്നൊക്കെ അറിയേണ്ടവർക്ക് ഫോണിൽ ഒരു വിരൽ വെച്ചാൽ കാണാവുന്നതേയുള്ളൂ. (കൽപറ്റയേയും ചെറുവത്തൂരിനേയും ഒക്കെ തള്ളിത്തള്ളി ഒരു വഴിക്കാക്കിയിട്ടുണ്ട്.)

ചുവന്ന രേഖ കടന്നു പോകുന്നതിന്റെ സമീപപ്രദേശങ്ങളിലൊക്കെ പൂര്‍ണമായ സൂര്യവളയം കാണാം കടപ്പാട്  : eclipse.gsfc.nasa.gov

എസ്പെനാക്കിന്റെ ഗ്രഹണ വിവരങ്ങൾക്ക് ഈ ലിങ്കിൽ പോകാം:
https://eclipse.gsfc.nasa.gov/…/SEg…/SE2019Dec26Agoogle.html

NB : വെബ്സൈറ്റിൽ സമയം UTയിലാണ് നൽകിയിട്ടുള്ളത്. അഞ്ചര മണിക്കൂർ കൂട്ടി IST ആക്കണം.

കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകൾ മുഴുവനായും കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയഗ്രഹണം കാണാൻ കഴിയും. മാപ്പ് എൻലാർജ് ചെയ്ത് ആർക്കും ഇതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ.
120 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണ പാത(Line of Annularity). കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലൂടെയാണ് വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ആ രേഖയിലും അതിനോട് അടുത്തു വരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള എല്ലാ സ്ഥലങ്ങളിലും ഇടമുറിയാതെ സൂര്യവളയം വളരെ കൃത്യതയോടെ കാണാം. ഗ്രഹണം തുടങ്ങുന്ന സൗദി അറേബ്യ മുതൽ ഗ്രഹണം അവസാനിക്കുന്നിടം വരെ ഇത് ബാധകമാണ്. വെബ്സൈറ്റിൽ കാണുന്ന ചുവപ്പ് രേഖയാണ് ഗ്രഹണപാതയുടെ മധ്യരേഖ. നീല വരകൾ അതിർത്തിയും. മധ്യരേഖയിൽ നിന്നും ഇരുവശങ്ങളിലേക്കും മാറുന്തോറും ഗ്രഹണം കാണുന്നവർക്ക് മധ്യരേഖയിൽ നിന്നുമുള്ള ദൂരം കൂടുന്നതിനനുസരിച്ച് വലയ ഗ്രഹണത്തിന്റെ സമയം കുറയുകയും ദൃശ്യമാകുന്ന വളയത്തിന്റെ ഒരുവശം വണ്ണം കുറഞ്ഞു വരുന്നതായും കാണാം. വലയഗ്രഹണപാതയുടെ അതിർത്തിക്ക് പുറത്തുള്ളവർക്ക് ഈ സമയത്ത് ഭാഗിക ഗ്രഹണവും ദൃശ്യമാകും. രാവിലെ 8.04 ന് ആരംഭിച്ച് 11.08ന് അവസാനിക്കുന്ന സൂര്യഗ്രഹണത്തിൽ
9 മണി 24 മിനിറ്റു മുതൽ അൽപസമയത്തേക്കായിരിക്കും ( പരമാവധി 3 മിനിറ്റ് 13 സെക്കന്റ് ) കേരളത്തിൽ വലയ ഗ്രഹണപ്രതിഭാസം കാണാനാകുക.

ചെറുവത്തൂരും കല്‍പ്പറ്റയും മാത്രമല്ല
കേരളത്തിൽ വലയഗ്രഹണം അടിപൊളിയായി ( ചെറുവത്തൂരും കല്പറ്റയിലുമൊക്കെ കാണുന്നതുപോലെ തന്നെ ) കാണാൻ കഴിയുന്ന കുറച്ച് സ്ഥലങ്ങളുടെ പേര് വെറുതെ കൊടുക്കാം. വടക്ക് കടൽത്തീരത്തു നിന്ന് തന്നെ തുടങ്ങിയാൽ തൈക്കടപ്പുറം ബീച്ച്, നീലേശ്വരം ,ചെറുവത്തൂർ, മാത്തിൽ, എരമം, മാതമംഗലം, പന്നിയൂർ, മലപ്പട്ടം, ശ്രീകണ്ഠാപുരം, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, കൊളക്കാട്, ഏലപ്പീടിക, പേരിയ, കരിയാമ്പറ്റ, മീനങ്ങാടി, അമ്പലവയൽ, ചുള്ളിയോട് അങ്ങനെ തമിഴ്നാട്ടിലേക്ക് കടക്കും വരെ ആ നിരയിൽ കേരളത്തിലുള്ള മുഴുവൻ സ്ഥലങ്ങളും അവയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളും ഏറ്റവും നല്ലയിടങ്ങളാണ്. അത്കൊണ്ട് ഓരോ സ്ഥലത്തും അവിടെയുള്ള ആളുകൾക്ക് കൂട്ടായ്മകൾ സംഘടിപ്പിച്ച് ഗ്രഹണക്കാഴ്ചകൾ ആഘോഷമാക്കാൻ കഴിയും. നിങ്ങൾ നില്ക്കുന്നയിടത്ത് എത്ര നന്നായിക്കാണാമെന്നറിയാൻ എസ്പെനാക്കിന്റെ ഡാറ്റ പരിശോധിക്കാം.
എസ്പെനാക്കിനെ വിളിക്കൂ… ചെറുവത്തൂരിനെ രക്ഷിക്കൂ…. ” എന്ന ഒരു ഹാഷ് ടാഗിന് സമയമായിരിക്കുന്നു..

തൈക്കടപ്പുറത്തെ Eclipse Watch Party
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്രഹണത്തെക്കുറിച്ച് 5 വീഡിയോകള്‍
Next post ഗ്രഹണം കാണാന്‍ പലവിധ വഴികള്‍
Close