Read Time:7 Minute

പശ്ചിമഘട്ടത്തിലെ കുന്തിരിക്കത്തിന് ഈജിപ്തിലെ മമ്മിയിലെന്താണു കാര്യം?


ഈജിപ്തിലെ സക്കാറ (Saqqara) എന്ന സ്ഥലത്ത് ബി. സി.ഇ. 2900 നോ അതിനു മുൻപോ നിലവിലുണ്ടായിരുന്നതായി കണ്ടെത്തിയ ഭൂഗർഭ എംബാമിങ്ങ് വർക്ക്ഷോപ്പ് വളരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ലോകത്തിന് നൽകുന്നത്.

ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber

ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഈജിപ്യൻ പിരമിഡുകൾ. മരിച്ചുപോയ ഫറോവകളുടേയും മറ്റുപ്രധാന പൗരരുടേയും ശവശരീരങ്ങൾ അഴുകാതെയിരിക്കാൻ സുഗന്ധദ്രവ്യങ്ങളും മറ്റു പദാർത്ഥങ്ങളുംകൊണ്ട് എംബാം ചെയ്ത മമ്മികൾ ആണ് പിരമിഡുകളിൽ പ്രധാനമായും സൂക്ഷിച്ചിട്ടുള്ളത്.

ചരിത്രാതീത കാലത്ത് നിർമിച്ച ഈ പിരമിഡുകളിലും മറ്റുസ്ഥലങ്ങളിലും ഏഴായിരത്തിലധികം വർഷങ്ങൾക്കുശേഷവും ഈ മമ്മികൾ നശിക്കാതിരിക്കുന്നത് എങ്ങനെയെന്നത് ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തുന്ന വിഷയമാണ്. എന്തൊക്കെ വസ്തുക്കളും രാസപദാർത്ഥങ്ങളും ഉപയോഗിച്ചാണ് ഈ മമ്മികൾ എംബാം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തുന്ന നിരവധി ശാസ്ത്രപ്രൊജക്റ്റുകൾ ഉണ്ട്.

മമ്മികളിൽ നിന്നും പദാർത്ഥങ്ങളുടെ സ്വഭാവം കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാൽ 2016 ഇൽ ഈജിപ്തിലെ സക്കാറ (Saqqara) എന്ന സ്ഥലത്ത് കണ്ടെത്തിയ ബി സി 2900 നോ അതിനു മുൻപോ നിലവിലുണ്ടായിരുന്ന എംബാമിങ് രീതികൾ ഉണ്ടായിരുന്ന, ഭൂഗർഭ എംബാമിങ്ങ് വർക്ഷോപ്പ് വളരെ അതിശയിപ്പിക്കുന്ന വിവരങ്ങൾ ആണു ലോകത്തിനു നൽകുന്നത്.

ബി സി 664–525 ഇടയ്ക്ക് നിലനിന്നിരുന്ന ഈ വർക്ഷോപ്പിൽ നിന്നാണു ആദ്യമായിട്ട് ശവശരീരങ്ങൾ സൂക്ഷിക്കുന്ന പദാർത്ഥങ്ങൾ നിറച്ചിരുന്ന ജാറുകൾ ലോകത്തിനു കിട്ടുന്നത്. പൊട്ടിയതും പൊട്ടാത്തതുമായ ആ പിഞ്ഞാണപാത്രങ്ങളിൽ ലേബലുകളും ഉണ്ടായിരുന്നു. പാത്രങ്ങളിലെ വസ്തുക്കൾ ക്രോമറ്റോഗ്രഫി, മാസ്സ് സ്പെക്ട്രോസ്കോപ്പി എന്നീ സങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈജിപ്തിലെ ശാസ്ത്രജ്ഞർ പഠിച്ചു. ഈ മാസത്തെ ‘നേച്ചർ’ മാസികയിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈജിപ്തിലെ സക്കാറ (Saqqara) ഖനന പ്രദേശം

ഈജിപ്തിൽ ഇല്ലാത്ത നിരവധി പദാർത്ഥങ്ങൾ അവിടെ ഉണ്ടായിരുന്നതായി കണ്ടെത്തിയത് അവരെ ശരിക്കും അത്ഭുതപ്പെടുത്തി. ഏഷ്യയിലെയും ആഫ്രിക്കയിലെയും മഴക്കാടുകളിൽ മാത്രം കാണുന്ന ഒരു മരത്തിൽ (Canarium) നിന്നുള്ള പശയായ ഇലാമി മുതൽ പശ്ചിമഘട്ടത്തിലെ കുന്തിരിക്കം (dammar) വരെ ഈ പാത്രങ്ങളിൽ കണ്ടെത്തിയിരിക്കുന്നു.

ഏഷ്യയിലെയും ആഫ്രിക്കയിലെയും മഴക്കാടുകളിൽ മാത്രം കാണുന്ന നിരവധി സുഗന്ധവ്യജ്ഞനങ്ങളും മറ്റു പദാർത്ഥങ്ങളും സക്കാറയിലെ ഭൂഗർഭ എംബാമിങ്ങ് വർക്ക്ഷോപ്പിൽ നിന്ന് കണ്ടെത്തി

ഈ കണ്ടെത്തൽ ഒരു ശാസ്ത്രവിഷയം മാത്രമല്ല എന്നിടത്താണ് ഇതിന്റെ പ്രസക്തി. ഇത്രയും കാലം മുൻപ് ഈജിപ്ത് എങ്ങനെയാണ് ഇത്രയേറെ രാജ്യങ്ങളുമായി വാണിജ്യം നടത്തിയിരുന്നത്? എംബാമിങ്ങിനു ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ രാസഗുണങ്ങൾ മനസ്സിലാക്കാനുള്ള സങ്കീർണ വിവരം എങ്ങനെ സ്വായത്തമാക്കി? എബാമിങ്ങിനുള്ള ഒരു പ്രത്യേക ചേരുവ മറ്റു ചേരുവകളിൽ നിന്ന് അവരെങ്ങനെ തെരഞ്ഞെടുത്തു ?, എന്നിങ്ങനെയുള്ള ശാസ്ത്ര ചോദ്യങ്ങളെ കൂടാതെ നിരവധി സാമ്പത്തികവും സാമൂഹികവുമായ ചോദ്യങ്ങളാണ് സക്കാറയിൽ നിന്നുള്ള പഠനം ഉയർത്തുന്നത്.

ആദ്യമായിട്ടാണ് ശവ ശരീരങ്ങൾ സൂക്ഷിക്കുന്ന പദാർത്ഥങ്ങൾ നിറച്ചിരുന്ന ജാറുകൾ ലോകത്തിനു കിട്ടുന്നത്. പൊട്ടിയതും പൊട്ടാത്തതുമായ ആ പിഞ്ഞാണപാത്രങ്ങളിൽ ലേബലുകളും ഉണ്ടായിരുന്നു.

കൂടുതൽ വായനയ്ക്ക്

  1. https://www.nature.com/articles/s41586-022-05663-4
Happy
Happy
37 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

2 thoughts on “പശ്ചിമഘട്ടത്തിലെ കുന്തിരിക്കത്തിന് ഈജിപ്തിലെ മമ്മിയിലെന്താണു കാര്യം?

  1. വളരെ അതിശയിപ്പിക്കുന്ന വാർത്തകളാണ് ലൂക്ക നല്കുന്നത്

    കൗതുകത്തോടെ വായിച്ച് വന്നപ്പോഴേക്കും അവസാനിപ്പിച്ചു കളഞ്ഞു

    ലൂക്കയ്ക്ക് ആശംസകൾ

  2. ആകാംക്ഷയും ജിജ്ഞാസയും ഉയർത്തുന്ന കുറിപ്പ്. പക്ഷേ വളരെ പെട്ടന്ന് വായിച്ചുതീർന്നുപോയി.
    എന്തായാലും തുടർഗവേഷണങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരും.
    ലേഖികയ്ക്കും ലൂക്ക’ക്കും അഭിനന്ദനങ്ങൾ 🌹🌹🌹

Leave a Reply to ജയലാൽ ജെ പിCancel reply

Previous post പ്രകൃതിയും പ്രകൃതി നിർദ്ധാരണവും
Next post തടാകം കൊലയാളിയായി മാറിയപ്പോൾ 
Close