പഠന സാമഗ്രികൾ
പഠനസാമഗ്രികൾ, അധിക വായനക്കുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ ലൂക്ക പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. പഠിതാക്കൾ ആയവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.
സമ്പർക്ക ക്ലാസ്സുകൾ
സമ്പര്‍ക്ക ക്ലാസ്സുകൾ കേരളത്തിൽ അഞ്ചു കേന്ദ്രങ്ങളിലായി നടക്കും. കേന്ദ്രങ്ങളുടെ പേരും ക്ലാസ്സുകളുടെ സമയവും പഠിതാക്കളെ ഫോൺ മുഖേനയും ടെലഗ്രാം, വാട്സാപ്പ്, ഇ-മെയിൽ സന്ദേശങ്ങളായും അയക്കും. സമ്പർക്ക ക്ലാസ്സുകൾ പ്രധാനമായും സംശയ നിവാരണം ഉദ്ദേശിച്ചുള്ളവയാണ്.
ഓൺലൈൻ ക്ലാസ്സുകൾ
സമ്പർക്ക ക്ലാസ്സുകളെ കൂടാതെ വീഡിയോ ക്ലാസ്സുകൾ, ടെലി കോൺഫറൻസിംഗ്, ടെലിഗ്രാം ഗ്രൂപ്പ് എന്നിവ മുഖേനയും പഠന പരിപാടിയിൽ പങ്കെടുക്കാം. സംശയ ദൂരീകരണത്തിന് ടെലെഗ്രാം ഗ്രൂപ്പ് ഉപയോഗിക്കാം.
സോഷ്യൽ മീഡിയ വഴിയുള്ള പിന്തുണാ സംവിധാനം
പഠിതാക്കളെ സഹായിക്കാനായി ടെലിഗ്രാം, ഇ-മെയിൽ ഗ്രൂപ്പ് എന്നിവയുടെ സഹായം ഉണ്ടായിരിക്കും. ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായി പരസ്പര പഠനവും ഫാക്കൾട്ടികളുടെ സഹായവും പഠിതാക്കൾക്ക് തേടാവുന്നതാണ്. ഓൺലൈനായി ലഭ്യമാകുന്ന പഠനസഹായികളുടെ ലിങ്കുകൾ, പാഠ്യസാമഗ്രികൾ, അസൈൻമെന്റുകൾ എന്നിവയും ഈ ഗ്രൂപ്പുകൾ വഴിയാണ് പങ്കുവയ്ക്കുന്നത്.
സംശയ നിവാരണം ഇ മെയിൽ, ടെലിഗ്രാം ഗ്രൂപ്പ്, ടെലി കോൺഫറൻസ്, കോണ്ടാക്ട് ക്ലാസ്സ് എന്നിവ വഴിയും മാത്രം.
കൂടുതൽ വിവരങ്ങൾ
- അമച്വർ അസ്ട്രോണമി കോഴ്സ് 2019 – പാഠ്യപദ്ധതിയും സമയക്രമവും
- അസ്ട്രോണമി ബേസിക് കോഴ്സ് – പരീക്ഷയും മൂല്യനിർണ്ണയവും
ബന്ധപ്പെടാൻ
ഇ-മെയിൽ – [email protected]
ടെലഗ്രാംഗ്രൂപ്പിലേക്കുള്ള ലിങ്ക്: – https://bit.ly/2JfunA8
ഫോൺ നമ്പരുകൾ – 9645703145, 9446305528, 9447893110, 9447792427, (സംഘാടനം സംബന്ധിച്ച വിവരങ്ങൾക്ക് മാത്രം)