അസ്ട്രോണമി ബേസിക് കോഴ്സ് – പരീക്ഷയും മൂല്യനിർണ്ണയവും

1    അസൈൻമെന്റ് 

മുൻകൂട്ടി തയ്യാറാക്കി നൽകുന്ന ചോദ്യാവലിയുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പഠിതാക്കൾക്ക് നിശ്ചിതതീയതിക്കുള്ളിൽ അസൈൻമെന്റുകൾ സമര്‍പ്പിക്കണം. കുറഞ്ഞത് 50% മാർക്ക് ഓരോ അസൈൻമെന്റിലും നേടിയിരിക്കണം.

പരമാവധി മാര്‍ക്ക് 40.

  1. നിരന്തര മൂല്യനിർണ്ണയം (Continuous Evaluation)

ഓരോ പേപ്പറുമായി ബന്ധപ്പെട്ടും പഠിതാവിന്റെ പങ്കാളിത്തവും പുരോഗതിയും അടിസ്ഥാനമാക്കി നിരന്തര മൂല്യനിർണ്ണയവും മാര്‍ക്കും നൽകുന്നു.

പരമാവധി മാര്‍ക്ക് 10.

  1. പ്രാക്ടിക്കൽ

രണ്ടാം യൂണിറ്റ് ഒഴികെയുള്ള എല്ലാ പേപ്പറുകള്‍ക്കും പ്രാക്ടിക്കൽ പരീക്ഷകൾ ഉണ്ടായിരിക്കും. ഓന്നാം പേപ്പർ, മൂന്നാം പേപ്പർ, നാലാം പേപ്പർ എന്നിവയുടെ പരീക്ഷ രണ്ടുദിവസമായി നടക്കുന്ന പ്രായോഗിക പരിശീലന ക്യാമ്പിലാണ് നടക്കുക. അഞ്ചാം പേപ്പറായ പ്രായോഗിക ക്ലാസ്സ് പഠിതാവ് സ്വയം ചെയ്യേണ്ടതും ആയതിന്റെ റിപ്പോർട്ട് സമര്‍പ്പിക്കേണ്ടതുമാണ്. ക്ലാസ്സെടുത്തതിന്റെ ഫോട്ടോ, വീഡിയോ, സാക്ഷ്യപത്രങ്ങള്‍ എന്നവ അനുബന്ധമായി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഓൺലൈനായി സമര്‍പ്പിക്കാൻ സാധിക്കും.

പരമാവധി മാർക്ക് – 50

  1. എഴുത്തുപരീക്ഷ

ഒന്ന്, മൂന്ന്, നാല് പേപ്പറുകൾക്കാണ് എഴുത്ത് പരീക്ഷയുള്ളത്. എഴുത്തു പരീക്ഷകൾ ഡിസംബ‍ർ അവസാനം നടക്കും. അസൈൻമെന്റിന്റെ മാതൃകയിലായിരിക്കും ചേദ്യപേപ്പർ തയ്യാറാക്കുന്നത്.

സ്കീം ഒറ്റനോട്ടത്തിൽ

യൂണിറ്റ് വിഷയം മാർക്ക്
അസൈൻമെന്റ് & CE പ്രാക്ടിക്കല്‍ എഴുത്ത് പരീക്ഷ ആകെ
1. അടിസ്ഥാന വാനനിരീക്ഷണപാഠങ്ങൾ 50 50 100 200
2. അസ്ട്രോണമി സോഫ്റ്റുവെയറുകള്‍ 50 50 100
3. ജ്യോതിശാസ്ത്ര ചരിത്രം 50 100 150
4. പ്രായോഗിക നിരീക്ഷണ ക്യാമ്പ് 50 50 100 200
5. പ്രായോഗിക ക്ലാസ്സ് 50 50 100
ആകെ 750

 

One thought on “അസ്ട്രോണമി ബേസിക് കോഴ്സ് – പരീക്ഷയും മൂല്യനിർണ്ണയവും

Leave a Reply