രണ്ടുവർഷത്തെ തുടർച്ചയായ അതിവർഷത്തിനും പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും ശേഷം കേരളം മറ്റൊരു മൺസൂൺ കാലത്തോടടുക്കുന്നു. ഈ വർഷവും വർഷപാതം സാധാരണയിൽ കൂടുതൽ ആയിരിക്കും എന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർഷമാകട്ടെ കോവിഡ് എന്ന മഹാമാരിയോടെതിരിട്ടു ക്ഷീണിതരായ ഒരു സമൂഹമാണ് നാം എന്നത് മറക്കാവുന്നതല്ല. എങ്കിലും ദുരന്തം മുൻകൂട്ടി കാണാൻ കഴിയുന്ന ഒരു ജനതയായി നമ്മൾ മാറുകയും അതിനെ നേരിടാൻ സ്വയം സന്നദ്ധമായ ഒരു സമൂഹമായി ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു.
രണ്ടായിരത്തിപതിനെട്ടു മുതൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങളെ മറികടക്കുന്നതിനു ള്ള ശ്രമത്തിലാണല്ലോ കേരളപുനർനിർമ്മാണ ദൗത്യം. കേരളം എത്തിനിൽക്കുന്ന സവിശേഷമായ വികസന പ്രതിസന്ധി മറികടക്കുന്നതിനുള്ള ഒരു അവസരം കൂടിയായി ഈ സാഹചര്യത്തെ ഞങ്ങൾ നോക്കിക്കാണുന്നു. ദുരന്ത ഘട്ടത്തിലും തുടർന്നും നടന്ന കണക്കെടുപ്പുകൾ ഒരു സമൂഹമെന്ന നിലയി ലും ഒരു പരിസ്ഥിതിവ്യൂഹമെന്ന നിലയിലും ഒരു സാമ്പത്തികവ്യവസ്ഥ എന്ന നിലയിലും കേരളത്തിന്റെ ശക്തി ദൗർബല്യങ്ങളെ വെളിപ്പെടുത്തുന്നുണ്ട്. ഈ തിരിച്ചറിവിൽ നിന്ന് കൊണ്ടു തെറ്റുകൾ തിരുത്തിയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയും ആകണം പുനർനിർമാണം എന്നതിൽ തർക്കമില്ല. ഓരോ പ്രത്യേക ഭൂപ്രദേശങ്ങളെയും വികസന മേഖലകളെയും ചരിത്രപരമായി അപഗ്രഥിക്കുന്നതിനും ഈ അവ സരം നമ്മോടു ആവശ്യപ്പെടുന്നു. കേരള പുനർനിർമാണ ദൗത്യം രണ്ടു വർഷം പിന്നിടുമ്പോൾ നാല് പ്രധാന ആശയങ്ങളാണ് ശാസ്ത്രസാഹിത്യ പരിഷത്തിനു മുൻപോട്ടു വയ്ക്കാനുള്ളത്.
- വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശോഷിച്ചുവരുന്ന വിഭവങ്ങളുടെ ഉപയോഗത്തിൽ നീതിയിലും കരുതലിലും അധിഷ്‌ഠിതമായ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരേണ്ടതിന്റെ ആവശ്യകത.
- അതീവ പരിസ്ഥിതി ലോലമായ കേരളത്തിൻ്റെ ഭൂഭാഗത്ത് വികസനവും ജീവിതവും ആസൂത്രണം ചെയ്യുമ്പോൾ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത.
- കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും കെൽപ്പുള്ള ഒരു സമൂഹത്തിൻ് നിർമ്മിതി.
- പാരിസ്ഥിതികമായും സാമൂഹികമായും ഉണ്ടായിവരുന്ന പുതിയ വെല്ലുവിളികളെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനും സാമൂഹിക നീതിയിലധിഷ്‌ഠിതമായി പരിഹാരം കാണു ന്നതിനും ജനങ്ങളെ സജ്‌ജരാക്കൽ.
ഈ സാഹചര്യത്തിൽ ഹ്യൂം സെൻ്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി, കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് വയനാട്ടിൽ നടത്തിയ പഠനത്തിൻ്റെ ഫലങ്ങളാണ് ഈ റിപ്പോർട്ട് ഉൾക്കൊള്ളുന്നത്. ഈ റിപ്പോർട്ട് ജില്ലയിലെ പഞ്ചായത്തുകൾക്കും ജനങ്ങൾക്കും കൂടു തൽ ശാസ്ത്രീയമായി വികസനത്തെ സമീപിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കും എന്നും ഞങ്ങൾ വിശ്വസിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വയനാട് – ഉരുൾപൊട്ടൽ സാധ്യതാ പഠനറിപ്പോർട്ട്
2020 ഡിസംബറിൽ പ്രസിദ്ധീകരിച്ചത്
ഹ്യൂം സെൻ്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി, കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് വയനാട്ടിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്
അനുബന്ധ വായനയ്ക്ക്
ഉരുൾപൊട്ടൽ – പ്രയോഗവും സിദ്ധാന്തവും – ഡോ.കെ.ശ്രീകുമാർ – LUCA TALK
കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയ്ക്ക് വലിയ ഭീഷണിയായി ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു. വീഡിയോ കാണാം
അനുബന്ധ ലൂക്ക ലേഖനങ്ങൾ
- കേരളത്തിലെ കാലവർഷവും മണ്ണിടിച്ചിൽ ദുരന്തങ്ങളും
- കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും
- ഉരുൾപൊട്ടൽ പ്രവചനം സാധ്യമാണോ?
- മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്ക്കും?
- എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത് ?
- ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്
- ഉരുൾപൊട്ടിയിടത്തെ രക്ഷാപ്രവർത്തനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനങ്ങൾ
- കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്
- കോളയാട് – കാണിച്ചാൽ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ – ഭൌമശാസ്ത്ര കാരണങ്ങൾ, സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ