നാം പെട്ടുപോകുന്ന ട്രോളികൾ

തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ സങ്കീർണത, അതിന്റെ രീതി ശാസ്ത്രം, അതിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക, സാംസ്കാരിക വശങ്ങൾ എന്നിവ പഠിക്കാനൊരു മാർഗ്ഗമാണ് തോമസ് കാത്കെർട്ട് രചിച്ച ട്രോളീ എന്ന പുസ്‌കം.

രാഷ്ട്രീയം, മതം, ശാസ്ത്രം, ശാസ്ത്രബോധം

ശാസ്ത്ര വിരുദ്ധ ശക്തികൾ അവരുടെ രാഷ്ട്രീയ – മത അടിത്തറ വിപുലപ്പെടുത്തി രാഷ്ട്രത്തിന്റെ മതനിരപേക്ഷത തകർക്കുന്നതെങ്ങനെയെന്നും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനെ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് രാഷ്ട്ര പുരോഗതിയെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വിവിധ സർക്കാരുകൾ ശാസ്ത്ര ഗവേഷണത്തിന് മാറ്റി വയ്ക്കുന്ന ഫണ്ടിനെക്കുറിച്ച് വിശകലനം ചെയ്യുന്നു.

2024 ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. ഉത്തരഅയനാന്തം ജൂൺ 20ന് ആണ്.

നമ്മുടെ ഭൂമി, നമ്മുടെ ഭാവി

2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration.” എന്നതാണ് ഈ വർഷത്തെ പ്രമേയം. 

കാലാവസ്ഥാ ചർച്ചകൾ: ഇന്ത്യയുടെ ഇടപെടലുകൾ

പാരിസ്  ഉടമ്പടിയിലെ ഒരു പ്രധാന വ്യവസ്ഥയാണ് ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’.  ഉടമ്പടിയുടെ ആർട്ടിക്കിൾ 3 പ്രകാരം ഓരോ രാജ്യവും കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ ദേശീയമായി നിർണ്ണയിച്ച് തയ്യാറാക്കാനും, അറിയിക്കാനും, നടപ്പിലാക്കാനും ആവശ്യപ്പെടുന്നു. ഇങ്ങിനെ നിർണ്ണയിക്കപ്പെട്ട നടപടികൾ ഹരിതഗൃഹ വാതക (GHG) ഉൽസർജനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു പ്രവർത്തന പദ്ധതിയാണ്.

മഴ ചതിച്ചു; വിട്ടുകൊടുക്കാതെ ജമൈക്കൻ നഗരത്തിലെ കർഷകർ

United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ അതിവേഗം വളരുന്ന ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണിന്റെ മധ്യത്തിൽ സാമൂഹ്യസംഘടനയായ എബിലിറ്റീസ് ഫൗണ്ടേഷൻ വാണിജ്യാടിസ്ഥാനത്തിൽ...

സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ പച്ചത്തുരുത്തിന്റെ വീണ്ടെടുപ്പ്

വരൾച്ചയേയും മണ്ണിന്റെ തകർച്ചയും നേരിടാനായി സൗദി അറേബ്യ മണലാരണ്യങ്ങളെ വീണ്ടും ഹരിതാഭമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ

സീക്രട്ട് ഏജന്റ് കുർട്ട് ഗോഡൽ?!

*കെയ് ബേർഡും, മാർട്ടിൻ ജെ ഷെർവിനും ചേർന്നു എഴുതിയ ‘അമേരിക്കൻ പ്രോമെത്യൂസ്സ്: ദ ട്രയംഫ് ആൻഡ് ട്രാജഡീ ഓഫ് ജെ ഓപ്പൺഹെയ്മർ’ എന്ന പുസ്തകത്തിൽ നിന്നും. ഈ പുസ്തകമാണ് പിന്നീട് , ‘ ഓപ്പൺഹെയ്മർ’ എന്ന പ്രശസ്തമായ ക്രിസ്റ്റഫർ നോളാൻ സിനിമയ്ക്ക് ആധാരമായത്.

Close