ചെടികളിൽ നിന്നും ലോഹത്തിന്റെ കാഠിന്യമുളള സംയുക്തം

ഓരോ വർഷവും 100 കോടി ടണ്ണിലധികം സെല്ലുലോസ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പേപ്പറും തുണിത്തരങ്ങളും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ MIT ഗവേഷകർ അടുത്തിടെ സെല്ലുലോസ് ചേർത്തു വളരെയേറെ ദൃഢതയും കാഠിന്യവുമുള്ള പുതിയതരം സംയുക്തം രൂപപ്പെടുത്തിയിരിക്കുകയാണ്.

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ സുരക്ഷിതമോ?

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാൽ, ഇവയിൽ പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു.

ഇന്ത്യൻ ജീവശാസ്ത്രജ്ഞൻ പ്രൊഫ.എം.വിജയൻ അന്തരിച്ചു

ഇന്ത്യൻ സ്ട്രക്ചറൽ ബയോളജിസ്റ്റ് എം. വിജയൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ത്യയിൽ ബയോളജിക്കൽ മാക്രോമോളികുലാർ ക്രിസ്റ്റലോഗ്രാഫി എന്ന മേഖലക്ക് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ പ്രൊഫ.എം.വിജയൻ.

മാക്സ് പ്ലാങ്ക് ജന്മദിനം

ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ (Max Karl Ernst Ludwig Planck, 23 April 1858 – 4 October 1947) ജന്മദിനമാണ് ഏപ്രിൽ 23. മാക്സ് കാൾ ഏണസ്റ്റ് ലുഡ്വിഗ് പ്ലാങ്ക് 1858 ഏപ്രിൽ 23-ന് ജർമ്മനിയുടെ വടക്കൻ തീരത്തുള്ള കീലിൽ ജനിച്ചു.

മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ

ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ ‘മനുഷ്യകുലത്തിലെ’ അംഗങ്ങൾ. നമ്മൾ മറ്റ് ‘മനുഷ്യരുമായി’ ഒരേ സമയം സഹവസിച്ചിരുന്നു, നിലനിന്നിരുന്നു, എന്നുമാത്രമല്ല വിവിധ ഹോമിനിൻ സ്പീഷീസുകളുമായി ജനിതകമായി ആയി ഇടകലരുകയും ചെയ്തിരുന്നു.

സ്റ്റാന്റേര്‍ഡ്‌ മോഡൽ – വിജയവും പരിമിതികളും

ദൃശ്യപ്രപഞ്ചത്തെ ഒരു കൂട്ടം മൗലികകണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സൈദ്ധാന്തിക മാതൃ കയാണ് സ്റ്റാന്റേർഡ് മോഡൽ എങ്കിലും ആ മാതൃകയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ശ്യാമദ്രവ്യം, ന്യൂട്രിനോ ദ്രവ്യമാനം, സ്റ്റാന്റേർഡ് മോഡലിലെ ഫ്രീ പരാമീറ്ററുകൾ, അസ്വാഭാവിക പ്രപഞ്ചം, ഗുരുത്വബലം തുടങ്ങിയ ചില പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു

BA.2.12.1 എന്ന  പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?

കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും  ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ,  ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു. ഒമൈക്രോണിന്റെ ആദ്യകാലങ്ങളിൽ രണ്ടു വകഭേദങ്ങൾ BA.1, BA.2 എന്നിവ രൂപപ്പെട്ടു., രണ്ടാമത്തേത് ലോകമെമ്പാടും വ്യാപിച്ചു.

Close