Read Time:2 Minute
ഡോ.ദീപ.കെ.ജി

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാൽ, ഈ കുപ്പികളിൽ നിന്ന് കുടിവെള്ളത്തിലേക്ക് രാസ വസ്തുക്കൾ കുടിയേറുന്നതിനെക്കുറിച്ച് നമ്മൾ ബോധവാൻമാരല്ല. ഇവയിൽ പലതും ആരോഗ്യത്തിന് ഹാനികരമാണ്. നൂറുകണക്കിന് രാസപദാർഥങ്ങൾ ഈ കുപ്പികളിൽ നിന്നും വെള്ളത്തിലേക്ക് കലരുന്നുണ്ടന്നു യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു.

ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച കുപ്പികളിലെ വെള്ളമാണ് പരിശോധനവിധേയമാക്കിയത്. പുതിയതും പുനരുപയോഗിക്കുന്നതുമായ കുപ്പികളിൽ 24 മ ണിക്കൂറോളം വെള്ളം സംഭരിച്ചുവെച്ചത്തിനുശേഷം പഠനം നടത്തുകയായിരുന്നു. കുപ്പിയിലെ പ്ലാസ്റ്റിക്കിൽ നിന്നും വരുന്ന നാനൂറിലധികവും ഡിഷ് വാഷർ സോപ്പിൽ നിന്നും വരുന്ന 3,500 ലധികവും വ്യത്യസ്ത രാസപദാർഥങ്ങളുടെ സാന്നിധ്യം വെള്ളത്തിൽ കണ്ടത്തുകയുണ്ടായി.

ഇവയിൽ വലിയൊരു ഭാഗം, ഗവേഷകർക്ക് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത പദാർഥങ്ങളാണ്. ഉത്പാദന പ്രക്രിയയിലോ ഉപയോഗത്തിലോ അശ്രദ്ധമായി ഉൾപ്പെടുത്തപ്പെട്ടതാവാം ഭൂരിഭാഗവും. കൂടാതെ, രാസപരിവർത്തനത്തിലൂടെയും കുപ്പികളിൽ നിന്നും വിഷാംശങ്ങൾ കുടി വെള്ളത്തിലേക്ക് കലരാം. കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന DEET (Diethyltoluamide) ഇതിനൊരുദാഹരണമാണ്. അതുപോലെ പ്രകാശത്തിൽ വിഘടിച്ച് ഹാനികരമായ പ്രതിപ്രവർത്തന വസ്തുക്കളുണ്ടാക്കുന്ന രാസവസ്തുക്കൾ (Photoinitiators) ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു വിഭാഗം. ഇവ കാൻസറിന് പോലും കാരണമായേക്കും. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളിൽ കണ്ടെത്തിയ രാസപദാർഥങ്ങൾ മനുഷ്യശരീരത്തിന് എത്രമാത്രം ഹാനികരമാണെന്ന് കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു.


അവലംബം: Journal of Hazardous Materials, Volume 429, 5 May 2022, 128331


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രൊഫ.എം.വിജയന്റെ ശാസ്ത്രസംഭാവനകൾ
Next post ചെടികളിൽ നിന്നും ലോഹത്തിന്റെ കാഠിന്യമുളള സംയുക്തം
Close