ജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം 

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം.

തെരുവുനായ പ്രശ്നവും പേപ്പട്ടി വിഷബാധയും : അടിയന്തിര ഇടപെടൽ വേണം

സംസ്ഥാനത്ത് പേവിഷബാധ വർദ്ധിച്ചുവരികയും ചിലയിടങ്ങളിലെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് സാമൂ ഹ്യജീവിതത്തിന് തടസ്സമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമങ്ങളിൽ താല്ക്കാലികമായെങ്കിലും ഇളവ് വരുത്തി ആനിമൽ കള്ളിങ്ങ് നടത്തുവാനുള്ള സാധ്യത ആരായേണ്ടതാണ്.

അജ്ഞാതനായ സഹോദരാ, വിട

അവരുടെ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു  അയാൾ എന്നതൊഴിച്ച്  അയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. പക്ഷെ പുറം ലോകവുമായി സമ്പർക്കം ഇല്ലാതെ അകന്നു നിൽക്കാനുള്ള അയാളുടെ ദൃഢനിശ്ചയം കാരണം ബ്രസീലിലും ലോകമെങ്ങും അയാൾ അറിയപ്പെട്ടു.

ഗുഡ് ബൈ…ഫ്രാങ്ക് ഡ്രേക്ക്

മാനവരാശിയുടെ ഏറ്റവും ഉന്നതമായ ഔത്സുക്യത്തെ ജ്വലിപ്പിച്ചു നിർത്തി അതിനു വേണ്ട അടിത്തറകളും കെട്ടിപ്പൊക്കി, മർത്യജാതിയ്ക്കായി ഒരു ജന്മം നീണ്ട തിരച്ചിലിന്റെ ബാറ്റൺ നമുക്ക് കൈമാറിയാണ് ഡ്രേക്ക് യാത്രയാകുന്നത്.

വീട്ടിലെ പൊടി മൈക്രോസ്കോപ്പിലൂടെ നോക്കാം

ഡോ.റോഷൻ നാസിമുദ്ധീൻപത്തോളജിസ്റ്റ്--FacebookTwitterEmail സൂക്ഷ്മജീവികളുടെ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു...ലൂക്ക ആരംഭിക്കുന്ന പുതിയ ചെറുവീഡിയോ പരമ്പര വീഡിയോ കാണാം അനുബന്ധ പേജുകൾ സൂക്ഷ്മലോകം ചിത്രകാർഡ് ക്വിസ്സിൽ പങ്കെടുക്കാം പങ്കെടുക്കാം യുറീക്ക പതിപ്പ്...

ഒരു കുപ്പി ബിയറും വ്യവസായ ‘വിപ്ലവ’വും

ലോഹസംസ്കരണത്തിൽ പ്ലവന പ്രക്രിയ ലോകമെമ്പാടും വ്യാപിക്കുകയും ധാതുക്കളുടെ ശേഖരണത്തിലെ ഏറ്റവും പ്രധാന രീതിയായി മാറുകയും ചെയ്തതിന്റെ ചരിത്രം പറയുന്നു.

തണുത്ത വെള്ളത്തിലെ കുളിയും ചർമത്തിന്റെ ചുളിവും

നല്ല തണുത്തവെള്ളത്തിൽ കുളിച്ചാൽ, പ്രത്യേകിച്ച് മുങ്ങിക്കുളിച്ചാൽ വിറയ്ക്കും, കൈകളിലെയും പാദങ്ങളിലെയും ചർമം നന്നായി ചുളിയും. എന്തുകൊണ്ട്? പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര

Close