ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ലീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ലീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ലീനായിരിക്കില്ല ” എന്നതാണ് വസ്തുത.

തക്കുടുവിന്റെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം – തക്കുടു 26

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയാറാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

സൂര്യനെ തൊട്ട് പാർക്കർ സോളാർ പ്രോബ്

മൂന്നു വർഷത്തോളം സൂര്യനെ വലംവച്ചുകൊണ്ടിരുന്ന നാസയുടെ പാർക്കർ സോളാർ പ്രോബ് വിജയകരമായി സൂര്യന്റെ മുകളിലെ അന്തരീക്ഷമായ കൊറോണയിലേക്ക് കയറുകയായിരുന്നു.

ആകാശ ഗംഗയുടെ ‘തൂവൽ’ കണ്ടെത്തി

ആകാശ ഗംഗ (Milky Way) ഗാലക്സിയുടെ സർപ്പിള (spiral) ആകൃതിയിലുള്ള രണ്ട് കൈകളെ ബന്ധിപ്പിക്കുന്ന ഇടതൂർന്നു നീളത്തിലുള്ള നേർത്ത വാതക പടല (a long thin filament of dense gas) ത്തിനാണ് ശാസ്ത്രജ്ഞർ ഗംഗോത്രി തരംഗം (Gangotri wave) എന്ന് പേരിട്ടിരിക്കുന്നത്.

കാലുകളുടെ എണ്ണത്തിൽ ഒന്നാമൻ

ഭൂമിയിലെ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയായി ആസ്ട്രേലിയയിൽ നിന്നും കണ്ടെത്തിയ തേരട്ടയുടെ (millipede) പുതിയ ഇനം. 1306 കാലുകളും 330 വളയങ്ങളുമുള്ള ഇവയ്ക്ക് യുമിലിപ്പെസ് പേർസഫോൺ (Eumilipes persephone) എന്നാണ് പേരിട്ടിരിക്കുന്നത്.

Close