2021 ജനുവരിയിലെ ആകാശം

2021 ജനുവരിയിലെ ആകാശത്തെ പരിചയപ്പെടുത്തുന്നു എൻ. സാനു. വനനീക്ഷണത്തിനു യോജിച്ച കാലമാണ് ജനുവരി. വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

ആഴക്കടലിലെ ഇരുട്ട്

കടലിന്റെ ഉള്ളിലുള്ള പ്രകാശ വൈവിധ്യം പഠിക്കുന്ന ശാസ്ത്ര ശാഖക്ക് ഓഷ്യൻ ഓപ്റ്റിക്സ് എന്നാണ് പറയുക. ഈ മേഖലയിൽ അടുത്ത കാലത്തുണ്ടായ മുന്നേറ്റങ്ങൾ കാരണം പല വിവരങ്ങളും ഇന്ന് വളരെ എളുപ്പം ലഭിക്കും. കൃത്രിമോപഗ്രഹങ്ങളിൽ ഘടിപ്പിച്ച റേഡിയോമീറ്ററുകൾ, സ്പെക്ട്രോസ്കോപ്പുകൾ എന്നിവ കടലിൽ നിന്ന് തിരിച്ചു വരുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ അളക്കുകയും  വിദഗ്ദ്ധർ അതിനെ ഉപകാരപ്രദമായ ഡാറ്റയായി മാറ്റുകയും ചെയ്യും.

സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം 

പൊതുമുതൽ ഉപയോഗിച്ചു കൊണ്ടുള്ള ഗവേഷണങ്ങളുടെ ഫലങ്ങൾ പൊതുജനത്തിന് സൗജന്യമായി ലഭിക്കണം എന്ന ധാർമ്മികതയാണ് ഈ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്നത്. അക്കാദമികപ്രസാധകഭീമന്മാർ ആയ എൽസെവിയർ(Elsevier), വൈലി (Wiley), അമേരിക്കൻ കെമിക്കൽ സൊസൈറ്റി(American Chemical Society) എന്നിവർ ചേർന്ന്, അക്കാദമികപ്രസിദ്ധീകരണങ്ങൾ പകർപ്പവകാശം ലംഘിച്ചുകൊണ്ട് ഏവർക്കും സൗജന്യമായി ലഭ്യമാക്കുന്ന സൈ-ഹബ് (Sci Hub) , പുസ്തകങ്ങൾ ലഭ്യമാക്കുന്ന ലിബ്-ജെൻ (LibGen-Library Genesis) എന്നീ വെബ്‌സൈറ്റുകൾക്ക് എതിരെ  ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുകയാണ്.

നാഡികളിലേക്കെത്തുന്ന കോവിഡ് രോഗം

കോവിഡ് ഒരു വിഭാഗം രോഗികളിൽ നാഡീകോശങ്ങളെയും തലച്ചോറിനെയും ബാധിക്കുന്നുവെന്ന് വിവിധ ലോകരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ വിശകലനം ചെയ്യുന്ന ലേഖനം

കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവൻ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങള്‍ക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്.

എന്താണ് വാട്സ് ആപ്പിന്റെ പ്രൈവസി പോളിസിക്ക് വന്ന മാറ്റം?

വാട്ട്സാപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താവിന്റെ പേഴ്സണല്‍ ഡാറ്റ ഫേസ്ബുക്കിന്റെ മറ്റു ആപ്പുകളുമായി ഷെയര്‍ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ പ്രൈവസി പോളിസി അപ്ഡേറ്റിലൂടെ വാട്ട്സാപ്പ്. കൂടുതലറിയാൻ വീഡിയോ കാണുക.

LUCA TALK – സാഗരം വിളിക്കുമ്പോൾ

കരകാണാകടലിനെക്കുറിച്ചാണ് ഇപ്രാവശ്യത്തെ LUCA TALK. സമുദ്രത്തോളം വിശാലവും ആഴമേറിയതുമാണ് കടലിനെക്കുറിച്ചുള്ള അറിവുകളും.  സമുദ്രശാസ്ത്രത്തിന് ഒരു മുഖവുര എന്ന വിഷയത്തിലുള്ള അവതരണം നടത്തുന്നത് -നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകയായ ശാന്തികൃഷ്ണനാണ്.

Close