വാക്സിൻ മിക്സിംഗും ICMR പഠനവും

ഒരു വാക്സിനെ തുടർന്ന് മറ്റൊരു വാക്സിൻ നൽകുന്ന ‘വാക്സിൻ മിക്സിങ്ങ്’ രീതി ഒരു പക്ഷെ ഫലപ്രദമായിരിക്കാം. ഇതിനെ പറ്റി പഠനങ്ങൾ നടന്നു വരുന്നു. ഏതു തരം വാക്സിനുകൾക്കാണ് ഇത് ഫലപ്രദമാവുക, തമ്മിലുള്ള ഇടവേള എന്തായിരിക്കണം, ആദ്യം ഏതു വാക്സിൻ ആണ് നൽകേണ്ടത് എന്ന കാര്യങ്ങൾ ഒക്കെ വിശദമായി പഠിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. 18 പേരിൽ മാത്രം നിരീക്ഷിച്ച് കോവിഷീൽഡിന്റെ കൂടെ കോവാക്സിൻ  കൊടുക്കാമെന്ന ICMRന്റെ  പ്രസ്താവന പുനഃപരിശോധിക്കേണ്ടതുണ്ട്. പുതിയ ICMR. പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു…

ഏലിയൻ – ഭീഷണിയുമായി എത്തുന്ന അജ്ഞാത ജീവികൾ

അന്യഗ്രഹജീവികളെ പറ്റിയുള്ള ആദ്യത്തെ മികച്ച ചിത്രമാണ് ഏലിയൻ. അതിന് മുൻപും അന്യഗ്രഹജീവികളെ കുറിച്ച് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഏലിയൻ അവയെയൊക്കെ നിഷ്പ്രഭമാക്കിക്കളഞ്ഞു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും മികച്ച പത്ത് സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായി ഇതിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

കോവിഡ് -19 വാക്സിനുകളും ബ്രേക്ക്ത്രൂ  രോഗപ്പകർച്ചയും – നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ ?

പൂർണ്ണമായും വാക്സിനേഷൻ  ലഭിച്ച വ്യക്തികളിൽ ഉണ്ടാകുന്ന അണുബാധകൾ ബ്രേക്ക്ത്രൂ (breakthrough) അണുബാധകൾ എന്നറിയപ്പെടുന്നു.

ട്രാൻസ്ജെൻഡർ വ്യക്തികളും ലിംഗമാറ്റ ശസ്ത്രക്രിയയും – അറിയേണ്ട വസ്തുതകൾ | ഡോ. ജിമ്മി മാത്യു

സ്ത്രീ, പുരുഷ വ്യക്തിത്വങ്ങൾ പോലെ തികച്ചും സ്വാഭാവികമായ അവസ്ഥയാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വവും. ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ വളരെ ലളിതമായി ഡോ. ജിമ്മി മാത്യു വിശദമാക്കുന്നു.

തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ നാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

2021 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ, വൃശ്ചികം ധനു രാശികൾ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക… എൻ. സാനു എഴുതുന്നു.

ഭൗതികശാസ്ത്ര ചരിത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ ചില വഴികൾ

ഭൗതിക ശാസ്ത്രത്തിലെ ജ്ഞാന-ശാസ്ത്രത്തിന്റെ വഴിയിലെ വിവിധ പദസൂചികകൾ അതാത് അറിവിന്റെയും ചരിത്രത്തിന്റെയുംപശ്ചാത്തലത്തിൽ ചർച്ച ചെയ്യുവാനുള്ള ഒരു ശ്രമം. അതാത് കാലത്തെ സമ്പ്രദായങ്ങളും പശ്ചാത്തലവുംകൂടി കണക്കിലെടുത്ത് മാത്രമേ ഇപ്പോൾ അറിയപ്പെടുന്ന രീതിയിൽ ശാസ്ത്രത്തെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്നു.

Close