ഏലിയൻ – ഭീഷണിയുമായി എത്തുന്ന അജ്ഞാത ജീവികൾ

അന്യഗ്രഹജീവികളെ പറ്റിയുള്ള ആദ്യത്തെ മികച്ച ചിത്രമാണ് ഏലിയൻ. അതിന് മുൻപും അന്യഗ്രഹജീവികളെ കുറിച്ച് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഏലിയൻ അവയെയൊക്കെ നിഷ്പ്രഭമാക്കിക്കളഞ്ഞു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും മികച്ച പത്ത് സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായി ഇതിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം

നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?

Close