ഡെൽറ്റ പ്ലസ് വൈറസ് വകഭേദം

പുതുതായി ആവിർഭവിച്ച ഡെൽറ്റാ പ്ലസ് (Delta Plus) കോവിഡ് വൈറസ് വകഭേദത്തെ സംബന്ധിച്ച് വിദഗ്ധർക്കിടയിലും പൊതുസമൂഹത്തിലും ചർച്ചകൾ നടന്നു വരികയാണ്. ഡെൽറ്റാ പ്ലസ് മൂന്നാംതരംഗത്തിന് കാരണമാകുമോ ?

ഡ്രാഗൺ മാൻ – മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി

ചൈനയിൽ നിന്നും ലഭിച്ച ഹാർബിൻ തലയോട്ടിയുടെ പുതിയ പഠനങ്ങൾ മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണിയിലേക്ക് നയിക്കുന്നു. ഡ്രാഗൺ മനുഷ്യൻ എന്ന, നമുക്ക് ഇതുവരെ പരിചയം ഇല്ലാതിരുന്ന ഒരു പ്രാചീന മനുഷ്യന്റെ വിശേഷങ്ങൾ. വീഡിയോ കാണാം

ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം

ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്. 

കാലിവസന്ത നിർമാർജ്ജനം – ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ

2011, ജൂൺ 28- ന്  ലോക ഭക്ഷ്യകാർഷിക സംഘടനയുടെ (Food and Agriculture Organization) അന്താരാഷ്ട്ര സമ്മേളനത്തിൽ അന്നത്തെ ഡയറക്ടർ ജനറൽ ആയിരുന്ന ജാക്യുസ് ദിയോഫ് (Jacques Diouf) ഈ പ്രഖ്യാപനം നടത്തുമ്പോൾ ലോകം സമാനതകൾ ഇല്ലാത്ത ഒരു ചരിത്രനേട്ടത്തിലേയ്ക്ക് കാൽവെയ്ക്കുകയായിരുന്നു. കാലിവസന്തയിൽ നിന്നുള്ള ലോകത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അഥവാ Global Freedom from Rinderpest, എന്നാണ് 2011-ലെ ഈ പ്രഖ്യാപനം ചരിത്രത്തിൽ അറിയപ്പെടുന്നത്.

ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകള്‍!

ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകളുമായി പേഴ്സിവിയറന്‍സ്! പേഴ്സിവിയറന്‍സ് ചൊവ്വയിലെത്തിയിട്ട് 125 ദിവസങ്ങള്‍ കഴിഞ്ഞു. ഇത്രയും ദിവസങ്ങള്‍കൊണ്ടു മാത്രം പുറത്തുവിട്ടതാണ് ഈ ഒരു ലക്ഷം ചിത്രങ്ങളും. ജൂണ്‍ 27നായിരുന്നു ഈ നേട്ടം. ഇന്‍ജന്യൂയിറ്റി എടുത്ത ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

ജ്ഞാന സമൂഹത്തിന്റെ ബോധനമാധ്യമം – ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും – RADIO LUCA

കേൾക്കാം ബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര...

ബഹിരാകാശ ചവറ്റുകൂന ! 

ബഹിരാകാശത്തിലെ ഉപയോഗരഹിതമായ ഏതു വസ്തുവിനെയും ബഹിരാകാശമാലിന്യം അഥവാ സ്പേസ് ജങ്ക് എന്ന് വിളിക്കാം. ഉൽക്കാശിലകൾ മുതൽ മനുഷ്യനിർമ്മിത യന്ത്രഭാഗങ്ങൾ വരെ അതിൽ ഉൾപ്പെടും. ഭൂമിയോടു അടുത്തു നിൽക്കുന്ന ഓർബിറ്റുകളിൽ മനുഷ്യൻ വിക്ഷേപിച്ചിട്ടുള്ള വസ്തുക്കൾ ആണ് മാലിന്യത്തിന്റെ വലിയൊരു പങ്കും. ബഹിരാകാശപേടകങ്ങളിലെയും മറ്റും പെയിന്റിന്റെ ശകലങ്ങൾ മുതൽ പ്രവർത്തനരഹിതമായ കൃത്രിമോപഗ്രഹങ്ങളും റോക്കറ്റുകളുടെ അവശിഷ്ടങ്ങളും വരെ ഇതിൽപ്പെടും

തവിട്ട് മേഘങ്ങളും കാലാവസ്ഥയും

വായു മലിനീകരണം അത്യധികം ഉള്ളയിടങ്ങളിൽ അന്തരീക്ഷത്തിൽ കാണുന്ന കട്ടിയേറിയ പുകരൂപത്തിലുള്ള മാലന്യപാളികളാണ് തവിട്ട് മേഘങ്ങൾ (brown clouds). പേരുകൊണ്ട് മേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ മേഘഗണത്തിൽപ്പെടുന്നവയല്ല. മലിനീകരണത്തിന്റെ ഉപോല്പന്നങ്ങളാണ് ഇവയുടെ ഘടകങ്ങൾ എന്നതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ മികച്ച സൂചകങ്ങൾ കൂടിയാണ് തവിട്ട് മേഘങ്ങൾ.

Close