ജ്ഞാനസമൂഹത്തിന്റെ ബോധനമാധ്യമം – ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും – RADIO LUCA

കേൾക്കാം


ബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ട് ജില്ലാ സമ്മേളനങ്ങളിലെ പ്രമേയങ്ങൾ വലിയ ചർച്ചക്ക് വഴിവെക്കുകയും വിമർശിക്കപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ഈ വിഷയത്തിൽ ഒരു ചർച്ചക്ക് റേഡിയോ ലൂക്ക തയ്യാറാവുന്നത്. ചർച്ചയിൽ നമ്മോടൊപ്പം ദീർഘകാലം പരിഷത്തിന്റെ സഹയാത്രികരായ വി വിനോദ്, സി എം മുരളീധരൻ എന്നിവർ ചേരുന്നു. ബോധനമാധ്യമം എന്ത് എന്ന ചർച്ച എന്തുകൊണ്ട് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള കേവലമായ ഒരു തർക്കാമായി ചുരുക്കിക്കൂടാ എന്ന് വാദിക്കുകയാണ് ഇവർ. ഇന്ന് നിലവിലുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഒരു ജ്ഞാനസമൂഹ സൃഷ്ടി എന്ന നവകേരള ആശയത്തോട് ചേർന്ന് നിൽക്കുന്നുണ്ടോ? ജീവിതവിജയത്തിനു ഇംഗ്ലീഷ് വേണം എന്ന വാദത്തിന്റെ വസ്തുതകൾ എന്തൊക്കെ എന്നതും ഈ ചർച്ചയുടെ വിഷയമാവുന്നു. ജ്ഞാന സമൂഹത്തിലെ ഭാഷ എന്ന വസ്തുതയെ മുന്നിർത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുടെ ചരിത്ര പശ്ചാത്തലം, ഒരു ജ്ഞാന സമൂഹത്തിന്റെ ഭാഷാ നയം എന്നിവയെല്ലാം ഈ സംഭാഷണത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളെ ശരിയായ ദിശയിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം കൂടിയാണു ഈ എപ്പിസോഡിലെ സംഭാഷണങ്ങൾ. ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നു.

കേൾക്കാം


അനുബന്ധ വായനയ്ക്ക്

 

Leave a Reply