‘ചക്മക് ‘ന് ആ പേര് എങ്ങനെയാണ് വന്നത്?
‘ചക്മക്’ എന്നത് മലയാളത്തിൽ യുറീക്ക പോലെ, ഏകലവ്യ എന്ന ശാസ്ത്ര സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന, ഹിന്ദിയിൽ ഏറെ പ്രചാരമുള്ള ഒരു ബാലശാസ്ത്ര മാസികയാണ്. ചക്മക് എന്ന ഹിന്ദി വാക്കിന്റെ അർത്ഥം – ഉരസുമ്പോൾ തീപ്പൊരി പുറപ്പെടുവിയ്ക്കുന്ന ഒരു തരം കല്ല് എന്നാണ്. ഇവിടെ’ ചക്മക്’ എന്ന ഹിന്ദി ബാലശാസ്ത്രമാസികയ്ക്ക് ആ പേര് എങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ചാണ് അരവിന്ദ് ഗുപ്ത വിവരിക്കുന്നത്.
The Pale Blue Dot – കാള്‍സാഗന്‍ വീഡിയോ മലയാളത്തിൽ
Pale Blue Dot എന്ന് വിഖ്യാതമായ ഒരു അപൂര്‍വചിത്രം. 1990 ഫെബ്രുവരി 14നായിരുന്നു ആ ചിത്രം പകര്‍ത്തപ്പെട്ടത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു.
ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം
ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്.