നാട്ടു റോസ്

കിളി വാലൻ ശലഭങ്ങളിൽ വളരെ സാധാരണമായി കാണാൻ കഴിയുന്ന ശലഭമാണ് നാട്ട് റോസ്. രാവിലെ ചൂടുകായാൻ ഇലത്തലപ്പുകളിൽ ചിറകുകൾ വിടർത്തി വിശ്രമിക്കുന്ന സ്വഭാവം ഉണ്ട്. കറുത്ത മുൻ ചിറകുകളിലെ ഞരമ്പുകൾക്ക് അനുസൃതമായി മങ്ങിയ വെളുത്ത വരകൾ ഉണ്ടാകും.

ഗരുഡശലഭം

ലോകത്ത്, ദക്ഷിണേന്ത്യയിൽ മാത്രം കണ്ടുവരുന്ന മനോഹര ചിത്രശലഭം ആണ് ഗരുഡ ശലഭം. ബേർഡ് വിങ് എന്ന ഇതിന്റെ പേരിലേതുപോലെ  വിശാലമായ ഗരുഡച്ചിറകുമായി  നാട്ടിലും കാട്ടിലും  ഉയരത്തിലൂടെ പറന്നു വിലസുന്ന ചിത്രശലഭമാണിത്. ഇന്ത്യയിലെ ഏറ്റവും ചിറകുവലിപ്പം കൂടിയ പൂമ്പാറ്റയായി ഇതിനെ കണക്കാക്കുന്നു. 

നീലക്കടുവ

നാട്ടിൻപുറങ്ങളിൽ വളരെ സാധാരണമായി കാണുന്ന ചിത്ര ശലഭം . 9- 10 സെന്റീമീറ്റർ ചിറകളവ് ഉള്ളതാണ് ഈ പൂമ്പാറ്റ.  ഇരുണ്ട ചിറകിൽ കടുവയുടേതുപോലുള്ള ഇളം നീല വരകളും പൊട്ടുകളും ഉള്ളതിനാലാണിതിന് നീലക്കടുവ എന്ന് പേരിട്ടിരിക്കുന്നത്.

നീലക്കുടുക്ക

വിജയകുമാർ ബ്ലാത്തൂർ നീലക്കുടുക്ക ( Common blue bottle - Graphium sarpendon) അരണ മരങ്ങളുടെ അടുത്ത് പതിവുകാരായി കാണുന്ന ശലഭമാണിത്. തിളങ്ങുന്ന നീല നിറത്തിൽ മിന്നിമറയുന്ന ഈ ശലഭങ്ങൾ കാഴ്ചയിൽ വളരെ സുന്ദരരാണ്....

കാക്കപ്പൂ

കാക്കപ്പൂക്കൾ ഇരപിടിയന്മാരാണ്. പ്രോട്ടോസോവ, റോട്ടിഫർഎന്നീ സൂക്ഷ്മജീവികൾ മുതൽ ജലച്ചെള്ളുകൾ, കൊതുകിന്റെ കൂത്താടികൾ, ചെറു വാൽമാക്രികൾ  തുടങ്ങിയ ചെറുജീവികളെ വരെ കെണിയിലാക്കുവാൻ ഇവയ്ക്ക് കഴിയും.

കണ്ണാന്തളിപ്പൂക്കൾ

ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ സഹ്യാദ്രി വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ ചെരിവുകളിലുമാണ് കണ്ണാന്തളിപ്പൂക്കൾ കാണാൻ കഴിയുക. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള  ചെങ്കൽകുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഈ ചെടി തെക്കേ ഇന്ത്യയിലെ ഒരു സ്ഥാനിക (endemic)സസ്യമാണ്

സൗരയൂഥത്തിന് പുറത്ത് കല്ലുപോലൊരു ഗ്രഹം കണ്ടെത്തി

നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ നിന്നും ഭൂമിയെക്കാളും വലിപ്പമുള്ള ഒരു ഗ്രഹം കണ്ടെത്തി. കണ്ടാല്‍ പക്ഷേ നമ്മുടെ ബുധനെപ്പോലെയോ ചന്ദ്രനെപ്പോലെയോ ഇരിക്കും. ശരിക്കും ഒരു കല്ലുഗ്രഹം! പോരാത്തതിന് അന്തരീക്ഷവും ഇല്ല!

ശാസ്ത്രാവബോധത്തിനായി ഒപ്പുചേർക്കാം

 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്.  ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം ഇറക്കിയ  പ്രസ്താവന...

Close