റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി

കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.

ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?

മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.

നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്

സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലും അലാസ്‌ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുമലകള്‍ക്കടിയിലും മീഥേന്‍ ഹൈഡ്രേറ്റുണ്ട്.വാണിജ്യതോതില്‍ മീഥേന്‍ വാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് നാളേക്കുള്ള വാതക ഇന്ധനമാണ്.

Cosmology

പ്രപഞ്ചവിജ്ഞാനീയം : – പ്രപഞ്ചത്തിന്റെ ഉത്ഭവം. പരിണാമം ഘടന. എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം (Cosmology). “പ്രപഞ്ചം”, “പഠനം” എന്നീ അർഥങ്ങളുള്ള “കോസ്മോസ്”, “ലോഗോസ്” എന്നീ ഗ്രീക്ക് വാക്കുകളില്‍നിന്നാണ് കോസ്മോളജി എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്പത്തി. സ്ഥലകാലങ്ങളെക്കുറിച്ചും ദ്രവ്യത്തെക്കുറിച്ചുമുള്ള സവിശേഷ മായ പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ

സ്മാർട്ട്ഫോണുകൾ പോലെ കൂടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാപകമാക്കിയതി‍‍ൽ വീണ്ടും വീണ്ടും ചാ‍ർജ്ജുചെയ്ത് ഉപയോഗിക്കാവുന്ന ചെറിയ ബാറ്ററികൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പലരും പലപ്പോഴും പുതിയ ഫോൺ വാങ്ങുന്നത്, ബാറ്ററി ചാർജ്ജു നില്ക്കുന്നില്ല എന്ന പരാതിയുമായാണ്. ഒരു പ്രമുഖ കമ്പനിയുടെ മുൻനിര ഫോണുകളിലൊരെണ്ണം പിൻവലിക്കപ്പെട്ടതും ബാറ്ററിയുടെ തകരാറിന്റെ പേരിലാണ്. സ്മാർട്ട്ഫോണുപയോഗിക്കുന്ന എല്ലാവർക്കും വേണ്ടി വളരെ ജനറിക് ആയി, ചില കാര്യങ്ങൾ വായിക്കാം.

ധനശാസ്ത്ര നൊബേൽ വീണ്ടും നവലിബറൽ സൈദ്ധാന്തികർക്ക്

അമർത്യാസൈൻ, ജോസഫ് സ്റ്റിഗ്ലിറ്റസ്, അഗസ്റ്റസ് ഡീറ്റൺ എന്നിങ്ങനെ രണ്ട് മൂന്ന് പേരെ മാറ്റിനിർത്തിയാൽ, പിന്നിട്ട കാൽ നൂറ്റാണ്ടിനിടയിൽ പുരസ്കാരജേതാക്കളായവരെല്ലാം ആധുനിക കമ്പോളത്തിന്റെ മാസ്മരികതയിലേക്ക് സംഭാവന നൽകിയവരാണ്. ഈ വർഷത്തെ നൊബേൽ പുരസ്കാരവും നീങ്ങിയത് നവലിബറൽ സൈദ്ധാന്തികരെ ആദരിക്കുന്ന രീതിയിലേക്ക് തന്നെയാണ്.

മാംസാഹാരം – ഭാരതീയപാരമ്പര്യത്തിലും ആധുനിക ശാസ്ത്രദൃഷ്ടിയിലും

[dropcap]പ[/dropcap]രമ്പരാഗത മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ്. പാരമ്പര്യ ചികിത്സാരീതിക്കാർ, പൈതൃകശാസ്ത്രപ്രചാരകർ, വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കൾ, പ്രകൃതിജീവനപ്രചാരകർ തുടങ്ങിയവരൊക്കെ  മാംസാഹാരത്തിനെതിരേ നില്‍ക്കുന്നതായാണ് കാണുന്നത്. അത് ഭാരതീയമായ ഭക്ഷണശൈലിയിൽ പെട്ടതല്ലെന്നും വിദേശീയ സംസ്കാരമാണെന്നും പരിപൂർണ്ണ സസ്യാഹാരമാണ്...

ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം

ജീവൻ നമ്മുടെ ഗ്രഹത്തിൽ ഉൽഭവിച്ച കാലത്തെ ജീവരൂപമല്ല ലൂക്ക. ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക പ്രതിനിധീകരിക്കുന്നത്. ഇന്നുള്ള എല്ലാ ജീവിവിഭാഗങ്ങളുടെയും പൊതു പൂർവിക(ൻ).

Close