Read Time:65 Minute

ഇന്ത്യയിലെ നൂറ്‌ വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്

ലീലാവതിയുടെ പെണ്‍മക്കള്‍

 

എഡിറ്റര്‍മാര്‍ : രോഹിണി ഗോഡ്ബൊളെ,രാം രാമസ്വാമി
പരിഭാഷ : കെ രമ

ഏതു വിപരീത സാഹചര്യത്തെയും വെല്ലുവിളിച്ചു മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്.ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ധൈര്യം കാണിച്ച കുറെയധികം ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ലീലാവതിയുടെ പെണ്‍മക്കള്‍. ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്ന് തെളിയിച്ചവരാണ് അവരിലധികവും. ഭാര്യയും അമ്മയും ആയിരിക്കുക എന്നത് ശാസ്ത്രജ്ഞയാകുന്നതിന് തടസ്സമാണെന്ന് ബോധ്യമായാല്‍ ആദ്യത്തേത് വേണ്ട എന്ന് തീരുമാനിക്കാന്‍ ധൈര്യം കാണിച്ചവരും ഉണ്ട് അക്കൂട്ടത്തില്‍. ഇന്ത്യയിലെ നൂറ്‌ വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്.

ശാസ്ത്രവും സാങ്കേതികവിദ്യകളും പുരുഷന്റെ മേഖലകൾ ആയാണ് പരിഗണിച്ചുവരുന്നത്. പുരുഷന് ബുദ്ധിവൈഭവങ്ങളും സൃഷ്ടിപരതയും കൂടുതലാണ് എന്നതിന്റെ തെളിവായി ഇത് ഉയർത്തിക്കാട്ടുന്നവരുണ്ട്. ഇത്തരം മുൻവിധികൾ വേറെയും ഉണ്ടായിരുന്നു എന്നു നമുക്കറിയാം. ഏഷ്യയിലും ആഫ്രിക്കയിലും ഉള്ള ജനങ്ങളെ അപേക്ഷിച്ച് യൂറോപ്യർക്ക് ബുദ്ധിയും ഭാവനയും കൂടുതലുണ്ടെന്നും അതുകൊണ്ടാണവർക്ക് സാങ്കേതികവിദ്യകളിൽ മുന്നേറാനും ലോകത്തെ അടക്കിഭരിക്കാനും കഴിഞ്ഞതെന്നും മുമ്പ് വളരെപ്പേർ വിശ്വസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ജപ്പാനും കൊറിയയും ചൈനയും പിന്നീട് ഇന്ത്യയുമൊക്കെ മുന്നേറിത്തുടങ്ങിയതോടെ ഈ ധാരണ പൊളിയാനിടയായി.

ഇന്ത്യയിൽത്തന്നെ, ബുദ്ധിയും ഭാവനയുമൊക്കെ ബ്രാഹ്മണരുടെയും മറ്റ് ഉന്നതജാതികളുടെയും കുത്തകയാണെന്ന ധാരണ ഇന്ന് തകർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പണ്ടത്തെ ‘താഴ്ന്ന ജാതിക്കാർ’ ഇന്ന് സമൂഹത്തിൽ നിർണായകസ്വാധീനമുള്ളവരാണ്.

ബുദ്ധിയും സർഗശേഷിയും ഒന്നും വംശ, ദേശ, ജാതിഭേദങ്ങൾ കൊണ്ട് നിർണയിക്കപ്പെടുന്നതല്ലെന്നും മെച്ചപ്പെട്ട സാഹചര്യങ്ങളും ആത്മവിശ്വാസവും ലഭ്യമായാൽ എല്ലാ ജനവിഭാഗങ്ങളിലും അതു ദൃശ്യമാകുമെന്നും ഇന്ന് ഏറെക്കുറെ ബോധ്യമായി വരുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും കാര്യത്തിലും കാര്യങ്ങൾ ഭിന്നമാകേണ്ടതില്ല എന്ന് സാമാന്യയുക്തിബോധവും ജനിതകവിജ്ഞാനവും നമ്മോടു പറയുന്നു.
പക്ഷെ, ഇവിടെ മുൻവിധികൾക്ക് വല്ലാത്ത ആഴമാണുള്ളത്. വിശ്വാസങ്ങളിലൂടെയും ആചാരങ്ങളിലൂടെയും മിത്തുകളിലൂടെയും മത-ധർമ ബോധനങ്ങളിലൂടെയും കുടുംബ-സമൂഹഘടനയുടെ സവിശേഷതകളിലൂടെയുമെല്ലാം ആഴ്ന്നിറങ്ങിയ, ഓരോ വ്യക്തിയുടെയും ആത്മബോധത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പുരുഷൻ സ്ത്രീയെക്കാൾ ബുദ്ധിശക്തിയിലും സർഗശേഷിയിലും മുന്നിലാണ് എന്ന വിശ്വാസം. ഇതിനു വിപരീതമായ അനുഭവങ്ങൾ എടുത്തുകാണിച്ചാൽ അതിനെയൊക്കെ അപവാദങ്ങളായി തള്ളാനാണ് പ്രവണത. ഇന്ദിരാഗാന്ധിയും മാർഗരറ്റ് താച്ചറും ഭരണപാടവം തെളിയിച്ച മറ്റനേകം സ്ത്രീകളും ഒറ്റപ്പെട്ട ചില കേസുകൾ മാത്രം. ശാസ്ത്രരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മേരി-ഐറീൻ ക്യൂറികളും ബാർബറാ മക്‌ലിന്റോക്കും ആനി ഹെംപും എല്ലാം ഇത്തരം അപവാദങ്ങളിൽ ഉൾപ്പെടും. പുരുഷന്മാരെ അപേക്ഷിച്ച് എണ്ണത്തിൽ എത്ര നിസ്സാരം!

പതുക്കെയെങ്കിലും ഈ മുൻവിധിയും മാറാതെ പറ്റില്ല എന്നായിത്തുടങ്ങിയിട്ടുണ്ട്. ഏതു വിപരീത സാഹചര്യത്തെയും വെല്ലുവിളിച്ചു മുന്നേറാൻ തയ്യാറുള്ള സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തുമുണ്ട്. ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാൻ ധൈര്യം കാണിച്ച കുറെയധികം ഇന്ത്യൻ സ്ത്രീകളുടെ അനുഭവ ങ്ങൾ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ‘ലീലാവതിയുടെ പെൺമക്കൾ.’ ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്നു തെളിയിച്ചവരാണവരിലധികവും. ഭാര്യയും അമ്മയും ആയിരിക്കുക എന്നത് ശാസ്ത്രജ്ഞയാകുന്നതിന് തടസ്സമാണെന്ന് ബോധ്യമായാൽ ആദ്യത്തേത് വേണ്ട എന്നു തീരുമാനിക്കാൻ ധൈര്യം കാണിച്ചവരും ഉണ്ട് അക്കൂട്ടത്തിൽ. സാമൂഹികമാറ്റങ്ങളെക്കുറിച്ചു പഠിക്കാനും ഉൾക്കൊള്ളാനും താൽപര്യമുള്ള എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്.

ലീലാവതിയുടെ പെണ്‍മക്കള്‍ – പുസ്തകത്തിൽ പരിചയപ്പെടുത്തുന്ന 100 ഇന്ത്യന്‍ വനിതാശാസ്ത്രജ്ഞര്‍ 

1. ഇ കെ ജാനകി അമ്മാൾ (1897-1984)
DSC (1931, മിഷിഗൺ), ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ സ്ഥാപകഫെല്ലോ. പത്മശ്രീ അവാർഡ് ജേതാവ്. പ്രശസ്ത സസ്യശാസ്ത്രജ്ഞയും പ്ലാന്റ് സൈറ്റോളജിസ്റ്റും. ജനിതകശാസ്ത്രം, പരിണാമശാസ്ത്രം, ഫൈറ്റോജ്യോഗ്രഫി, എത്‌നോബോട്ടണി തുടങ്ങിയ മേഖലകളിൽ വളരെയേറെ സംഭാവനകൾ നൽകി.

2. ബി വിജയലക്ഷ്മി (1952-1985)
പിഎച്ച്.ഡി (1982, മദ്രാസ്) ഗവേഷണത്തിന്റെ ഭാഗമായി റിലേറ്റിവിസ്റ്റിക്  തരംഗസമീകരണങ്ങളും അവയുടെ സ്വഭാവസവിശേഷതകളും പഠിച്ചു. 1985 മെയ് 12ന് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, അർബുദം മൂലം അവർ നിര്യാതയായി. അന്താരാഷ്ട്രജേണലുകളിൽ വിജയലക്ഷ്മിയുടെ പതിനൊന്ന് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു വന്നിരുന്നു.

3. അസിമ ചാറ്റർജി (1917-2006)
DSC ലഭിച്ച ആദ്യവനിത (1944, കൊൽക്കത്ത) എഫ്.എ.എസ്. സി, FNA, കൽക്കത്ത സർവകലാശാലയിലെ ഖൈര പ്രൊഫസർ ഓഫ് കെമിസ്ട്രി. പത്മഭൂഷൻ ലഭിച്ചിട്ടുണ്ട്. എസ്.എസ്.ഭട്‌നാഗർ അവാർഡ്, സി.വി.രാമൻ അവാർഡ് ഓഫ് ദി യു.ജി.സി, പി.സി.റായ് അവാർഡ്, ശിശിർ.കെ.മിത്ര ലക്ചർഷിപ്പ്, ഡോ.ജി.പി.ചാറ്റർജി ലക്ചർഷിപ്പ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ആദ്യത്തെ വനിതാഅദ്ധ്യക്ഷ. രാജ്യസഭാംഗം, മെഡിസിനൽ കെമിസ്ട്രിക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പ്രകൃതിദത്ത ഉൽപന്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രധാനം.

4. ആനന്ദിഭായ് ജോഷി (1865-1887)
മെഡിസിൻ (1886, ഫിലാഡൽഫിയ). പാശ്ചാത്യരാജ്യത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ഹിന്ദുവനിതയാണ് ആനന്ദിഭായ് ജോഷി. 1865 മാർച്ച് 31ന് പൂനെയിൽ യമുനജോഷി എന്ന പേരിലാണ് ജനിച്ചത്. അമേരിക്കയിൽ വൈദ്യവിദ്യാഭ്യാസം പൂർത്തിയാക്കിയ ആദ്യത്തെ വനിതയുമാണിവർ. 22-ാമത്തെ വയസ്സിൽ പൂനെയിൽ അന്തരിച്ചു.
5. ഇരാവതി കാർവെ (1905-1970)
പിഎച്ച്.ഡി (1930, ബർലിൻ). പ്രശസ്ത നരവംശശാസ്ത്രജ്ഞ. ഡെക്കാൻ കോളേജിലെ സോഷ്യോളജി ആന്റ് ആന്ത്രപ്പോളജി ഡിപ്പാർട്ട്‌മെന്റ്  മേധാവിയായിരുന്നു. 1947ൽ നാഷണൽ സയൻസ് കോൺഗ്രസിൽ   ആന്ത്രപ്പോളജി വിഭാഗത്തിന്റെ അധ്യക്ഷയായി. അക്കാദമിക് വിഷയങ്ങളിലും മറ്റ് വിഷയങ്ങളിലുമായി ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സാഹിത്യഅക്കാദമി അവാർഡ് ലഭിച്ച ‘യുഗാന്ത’ എന്ന പ്രശസ്തമായ കൃതി അവരുടെ സൃഷ്ടികളിൽപ്പെടുന്നു.
6. അന്നാ മാണി (1918-2001)
എഫ്. എ.എസ്.സി, FNA, പിഎച്ച്.ഡി (1945 മദ്രാസിൽ സമർപിച്ചു) സി.വി.രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാശാസ്ത്രജ്ഞ. അന്തരീക്ഷഭൗതികത്തിലും ഇൻസ്ട്രുമെന്റേഷനിലും ചെയ്ത പഠനങ്ങൾ പ്രശസ്തമാണ്. റേഡിയേഷൻ, ഓസോൺ, അന്തരീക്ഷവൈദ്യുതി തുടങ്ങിയവ സംബന്ധിച്ച്, പ്രത്യേക സൗണ്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൗമോപരിതലത്തിലും ഉയർന്ന അന്തരീക്ഷ തലത്തിലും            പഠനങ്ങൾ നടത്തി. 1948ൽ ഇന്ത്യാ മീറ്റിയോറോളജിക്കൽ ഡിപ്പാർട്ട് മെന്റിൽ ചേർന്നു. തുടർന്ന് ഡെൽഹിയിൽ ഡെപ്യൂട്ടി ഡയക്ടർ ജനറൽ ഓഫ് ഒബ്‌സർവേറ്ററീസ് പദവിവരെ ഉയർന്നു.
7. കമൽ രണദിവെ (1917-2001)
പിഎച്ച്.ഡി (1949, ബോംബെ), FNA പത്മഭൂഷൻ നേടിയ ഇവർ ഇന്ത്യയിലെ ആദ്യത്തെ ടിഷ്യൂകൾച്ചർ ലബോറട്ടറി സ്ഥാപിച്ചു. ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് ഇന്നറിയപ്പെടുന്ന ഇന്ത്യൻ ക്യാൻസർ റിസർച്ച് സെന്ററിലായിരുന്നു അത്. കുഷ്ഠരോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിന് വതുമൽ ഫൗണ്ടേഷൻ അവാർഡ് (Watumal Foundation Award) ലഭിച്ചു. ഇന്ത്യൻ വിമൻ സയന്റിസ്റ്റ് അസോസിയേഷൻ (ഐ.ഡബ്ലിയു.എസ്.എ) സ്ഥാപിച്ചു.
8. ദർശൻ രംഗനാഥൻ (1941-2001)
പിഎച്ച്.ഡി (1967, ഡെൽഹി), FASc, FNA റോയൽ കമ്മീഷൻ ഫോർ ദി എക്‌സിബിഷൻ ഓഫ് 1851ന്റെ സീനിയർ റിസർച്ച് സ്‌കോളർഷിപ്പ് ലഭിച്ചു. എ.വി.രാമറാവു ഫൗണ്ടേഷൻ അവാർഡ്, ജവഹർ ലാൽ നെഹ്‌റു ബർത്ത് സെന്റിനറി വിസിറ്റിങ് ഫെല്ലോഷിപ്പ് , തേഡ് വേൾഡ് അക്കാദമി ഓഫ് സയൻസസ് അവാർഡ് (കെമിസ്ട്രിയിൽ), സുഖ്‌ദേവ് എൻഡോവ്‌മെന്റ് ലക്ചർഷിപ്പ് തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഹൈദരാബാദ് ഐ.ഐ.സി.ടിയുടെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. അർബുദം ബാധിച്ചതിനെ തുടർന്ന് 2001ൽ നിര്യാതയായി.
9. കമല സോഹ്‌നി (1911-1996)
പിഎച്ച്.ഡി (1939, കേംബ്രിഡ്ജ്). മികച്ച ശാസ്ത്രഗവേഷണത്തിനുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചു. ഐ.സി.എം. ആറിൽ നിന്ന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ബഹുമതിയും നേടി. കൂനൂർ എൻ.ആർ.ഐയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. മൂംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ  സിന്റെ ആദ്യത്തെ വനിതാഡയറക്ടർ ആയി റിട്ടയർ ചെയ്തു.
10. രാധാ ബാലകൃഷ്ണൻ
പിഎച്ച്. ഡി (1970, ബ്രാൻഡൈസ്) ഫുൾബ്രൈറ്റ് അവാർഡ് ജേതാവാണ്. ഐ.സി.ടി.പി (ട്രീസ്റ്റേ)യുടെ സീനിയർ അസോസിയേറ്റ് ആണ്. തമിഴ്‌നാട് സയന്റിസ്റ്റ്‌സ് അവാർഡ്, ദർശൻ രംഗനാഥൻ മെമ്മോറിയൽ ലക്ചർ അവാർഡ് (ഐ.എൻ.എസ്.എ), സി.എൻ.ആർ.എസ് വിസിറ്റിങ് പ്രൊഫസർഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട്    ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ നോൺലീനിയർ ഡൈനാമിക്‌സ് ആന്റ് അപ്ലിക്കേഷൻസ് ഇൻ ഫിസിക്‌സ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു. ഇമെയിൽ : [email protected]
11. ബിന്ദു എ ബംബ
പിഎച്ച്.ഡി (1983, ചിക്കാഗോ). ഹൈദരാബാദ് സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഫിസിക്‌സിൽ പ്രവർത്തിക്കുന്നു. യുണെസ്‌കോയുടെ യങ് സയന്റിസ്റ്റ്‌സ് അവാർഡും പി.എം.എസ് ബ്ലാക്കറ്റ് സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. സൈദ്ധാന്തികഉന്നതോർജഭൗതികത്തിന്റെ മേഖലയിലാണ് ഗവേഷണം ചെയ്യുന്നത്. ഇമെയിൽ : [email protected]
12. മീനാക്ഷി ബാനർജി
പിഎച്ച്.ഡി (1988, ബനാറസ്). അക്കാദമി ഓഫ് എൻവയോൺമെന്റൽ ബയോളജിയുടെയും നാഷണൽ എൻവയോൺമെന്റൽ സയൻസ് അക്കാദമിയുടെയും ഫെല്ലോ ആയിരുന്നു. എൻ.എ.എസ്.ഐയുടെ ആജീവനാന്തഅംഗം. ആൽബർട്ട് ഷൈ്വറ്റ്‌സർ ഇന്റർനാഷണൽ ഗോൾഡ്  മെഡൽ ഫോർ സയൻസ്, യുജിസി കരിയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭോപ്പാലിലെ ബർക്കത്തുള്ള യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയാണ് ഇപ്പോൾ. ഇമെയിൽ : meenakshi_banerjee@indiatimes.com
13. മഞ്ജു ബൻസാൽ
പിഎച്ച്.ഡി (1977, IISc). ഹൈഡൽബർഗ് ഇ.എം.ബി.ഐയിൽ വോൺ ഹംബോൾട്ട് ഫെല്ലോ ആയിരുന്നു. 1981ൽ IIScയിൽ ഫാക്കൽറ്റി അംഗമായി. ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്‌സ് ആന്റ് അപ്ലൈഡ് ബയോടെക്‌നോളജിയുടെ സ്ഥാപകഡയറക്ടർ ആണ്. ഇമെയിൽ : [email protected]
 
14. സുധ ഭട്ടാചാര്യ
പിഎച്ച്.ഡി (1977, ന്യൂഡെൽഹി). FASc റോക്ക്‌ഫെല്ലർ ബയോടെക്‌നോളജി കരിയർ ഡവലപ്‌മെന്റ് അവാർഡ് ജേതാവ്. ന്യൂഡെൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആണ്. മോളിക്യുലാർ ബയോളജി, മോളിക്യുലാർ പാരസൈറ്റോളജി, ജിനോമിക്‌സ് തുടങ്ങിയ മേഖലകളിലാണ് താൽ പര്യം. ഇമെയിൽ : [email protected]
15. അർച്ചന ഭട്ടാചാര്യ
പിഎച്ച്.ഡി (1975, നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി)FASc,  FNASc ഇപ്പോൾ നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം ഡയറക്ടർ ആണ്.  അയണോസ്‌ഫെറിക് ഫിസിക്‌സ്, ജിയോമാഗ്നറ്റിസം, സ്‌പെയ്‌സ് വെതർ എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ : [email protected]
16. രജനി എ ഭിസെ
പിഎച്ച്.ഡി (1974, മുബൈ) FASc, ഇപ്പോൾ FNA. പാരിസ്ഥിതിക ക്യാൻസർ, മോളിക്യുലാർ എപ്പിഡെമിയോളജി എന്നീ മേഖലകളിലാണ് ഗവേഷണം. ഇമെയിൽ :[email protected]
17. റെനെ എം ബോർഗസ്
പിഎച്ച്.ഡി (1989, മിയാമി) സുന്ദർലാൽ ബഘായ് ഗോൾഡ് മെഡൽ ഫോർ സയൻസ്. കെമിക്കൽ എക്കോളജി, പ്ലാന്റ് അനിമൽ ഇന്ററാക്ഷൻസ്, ബിഹേവിയറൽ എക്കോളജി, എവലൂഷണറി ബയോളജി തുടങ്ങിയ മേഖലകളിലാണ് അവർ ഗവേഷണം നടത്തുന്നത്.  ഇമെയിൽ: [email protected]
18. ബിമല ബുട്ടി
പിഎച്ച്.ഡി (1962 ചിക്കാഗോ), FNA, FNASc, FTWAS അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ ഫെല്ലോ. ട്രീസ്റ്റയിലെ ഐ.സി.ടി.പിയിൽ പ്ലാസ്മ ഫിസിക്‌സ് ഡയറക്ടർ ആയിരുന്നു. ഐ.എ.യുവിന്റെ കമ്മീഷൻ സി49 പ്രസിഡണ്ടും ആയിരുന്നു. ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്ലാനറ്ററി സയൻസിൽ സാരാഭായ് അവാർഡ് ലഭിച്ചു. സൈദ്ധാന്തിക പ്ലാസ്മാ ഭൗതികശാസ്ത്രജ്ഞയാണ് അവർ. ഇമെയിൽ: [email protected], [email protected]
19. അഞ്ജു ഛദ്ദ
പിഎച്ച്.ഡി (1984, IISc), ചെന്നൈ ഐ.ഐ.ടിയിൽ ബയോടെക്‌നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. അമേരിക്കയിലെ എൻ ഐഎച്ചിന്റെ ഫൊഗാർടി അവാർഡ് ലഭിച്ചിട്ടുണ്ട്. അലക്‌സാണ്ടർ  വോൺ ഹംബോൾട്ട് അവാർഡ് ജേതാവും ആണ്. ബയോ ഓർഗാനിക് കെമിസ്ട്രി, എൻസൈം മെക്കാനിസംസ്, ഗ്രീൻ കെമിസ്ട്രി തുടങ്ങിയ മേഖലകളിലാണ് പ്രവർത്തനം. ഇമെയിൽ: [email protected]
20. ചാരുസീത ചക്രവർത്തി
പിഎച്ച്.ഡി (1990, കേംബ്രിഡ്ജ്). FASc, DSTയുടെ സ്വർണജയന്തി ഫെല്ലോഷിപ്പ്, കെമിക്കൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ വെങ്കലമെഡൽ, കെമിസ്ട്രിയിൽ ബി.എം.ബിർള സയൻസ് അവാർഡ്, യുവശാസ്ത്രജ്ഞർക്കുള്ള ഐ.എൻ.എസ്.എ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. ഫിസിക്കൽ-തിയററ്റിക്കൽ കെമിസ്ട്രിയിലും  കെമിക്കൽ-കമ്പ്യൂട്ടേഷണൽ ഫിസിക്‌സിലുമാണ് പഠനങ്ങൾ നടത്തിയത്. ഇമെയിൽ :[email protected].in
21. മഹാറാണി ചക്രവർത്തി
പിഎച്ച്.ഡി (1961, കൊൽക്കത്ത), DSC, FNA, FAMS, FNASc, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് റിട്ടയർ ചെയ്തു. ഭർത്താവിന്റെ സഹകരണത്തോടെ ബി.എച്ച്.യുവിൽ മോളിക്യുലാർ ബയോളജി യൂണിറ്റ് സ്ഥാപിച്ചു. ക്ഷണിക ഓറേഷൻ അവാർഡ് (ഐ.സി.എം.ആർ), ഹരി ഓം ആശ്രം അലമ്പിക് റിസർച്ച് അവാർഡ്, ഐ.എൻ.എസ്.എയുടെ ജെ.സി.സെൻഗുപ്ത മെമ്മോറിയൽ അവാർഡ്, ദർശൻ രംഗനാഥൻ മെമ്മോറിയൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇമെയിൽ: [email protected]
22. പ്രഭ ചാറ്റർജി
പിഎച്ച്.ഡി (1977, IISc). ബംഗ്ലൂരുവിലെ ജി ഇ ഇന്ത്യ ടെക്  നോളജി സെന്ററിലാണ് ഇപ്പോൾ. വ്യാവസായികഗവേഷണത്തിനുള്ള വാസ്‌വിക് (vasvik) അവാർഡ്, എം.ആർ.എസ്.ഐ ലക്ചർ അവാർഡ് എന്നിവ ലഭിച്ചു. ഇന്ത്യയിലെ ശാസ്ത്രസാങ്കേതികവിദ്യാഭ്യാസം സംബന്ധിച്ച നയരൂപീകരണത്തിൽ പങ്കാളിയാണ്. ഇമെയിൽ : [email protected]
23. രാജേശ്വരി ചാറ്റർജി
പിഎച്ച്.ഡി (1953 ആൻ ആർബർ). ബ്രിട്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് റേഡിയോ എൻജിനീയറിങ്ങിൽ നിന്ന് മികച്ച പ്രബന്ധത്തിനുള്ള ലോഡ് മൗണ്ട്ബാറ്റൻ പ്രൈസ്, ഇൻസ്റ്റിറ്റിയൂഷൻ ഓഫ്         എൻജിനീയേഴ്‌സിൽ നിന്ന് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ജെ.സി ബോസ് മെമ്മോറിയിൽ പ്രൈസ് എന്നിവ ലഭിച്ചു. IASc യിലെ ആദ്യത്തെ വനിതാ ഫാക്കൽറ്റി മെമ്പർ. 1982ൽ പ്രൊഫസറായിട്ടാണ് വിരമിച്ചത്. മൈക്രോവേവ് എൻജിനീയറിങ്ങിലും ആന്റിന എൻജിനീയറിങ്ങിലുമാണ് സ്‌പെഷലൈസേഷൻ
24. ശുഭദ ചിപ്‌ലങ്കർ
പിഎച്ച്.ഡി (1983, മുംബൈ). ഇന്ത്യൻ ഇമ്യൂണോളജി സൊസൈറ്റിയുടെ സീനിയർ സയന്റിസ്റ്റ് ഒറേഷൻ അവാർഡ് ലഭിച്ചു. മാക്‌സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോഷിപ്പ് ലഭിച്ചു. റിസർച്ച് ആന്റ് എജ്യുക്കേഷൻ ഇൻ ക്യാൻസർ (ACTREC) എന്ന സ്ഥാപനത്തിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്‌മെന്റിലാണ് പ്രവർത്തിക്കുന്നത്. ട്യൂമറിന്റെ രോഗപ്രതിരോധശാസ്ത്രം, ഹെപ്പറ്റൈറ്റിസ് ഹെപ്പാറ്റോസെല്ലുലാർ കാർസി നോമ, കുഷ്ഠരോഗം തുടങ്ങിയ മേഖലകളിലാണ് പഠനവും പ്രവർത്തനവും. ഇമെയിൽ :[email protected]
25. രേണു ഖന്ന-ചോപ്ര
പിഎച്ച്.ഡി (1974, ഐ.എ.ആർ.ഐ), FNA, FNAS, CSIRന്റെ മികച്ച വനിതാശാസ്ത്രജ്ഞ അവാർഡ് ലഭിച്ചു. ആർ.ഡി അസാന എൻഡോവ്‌മെന്റ് അവാർഡ്, പ്ലാറ്റിനം ജൂബിലി ലക്ചർ അവാർഡ് എന്നിവ ലഭിച്ചു. നാഷണൽ അക്കാദമി ഓഫ്  അഗ്രിക്കൾച്ചറൽ സയൻസിന്റെ ഫെല്ലോ ആണ്. പ്ലാന്റ് ഫിസിയോളജി, ബയോകെമിസ്ട്രി, സ്ട്രസ് ഫിസിയോളജി എന്നിവയാണ് പ്രത്യേക താൽപര്യമുള്ള മേഖലകൾ. ഇമെയിൽ :[email protected]
26. ജൊയന്തി ചൂട്ടിയ
പിഎച്ച്.ഡി (1981, ദിബ്രുഗഢ്) FNASc. ദുർലവ് ഡേകാ മെമ്മോറിയൽ അവാർഡ്, ബസന്തി ബോർദോലൊയ് അവാർഡ്,    സാധനി ശൗര്യ അവാർഡ്, ഘനശ്യാം ഗോസ്വാമി അവാർഡ്, കെ.കെ.ബറുവ നാഷണൽ അവാർഡ് എന്നിവ ലഭിച്ചു. ഗുവാഹത്തിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടർ ആണ്. പ്ലാസ്മാഫിസിക്‌സാണ് പ്രവർത്തനമേഖല. ഇമെയിൽ : [email protected]
27. തനുശ്രീ ദാസ്ഗുപ്ത
പിഎച്ച്.ഡി (1995,കൊൽക്കത്ത). DSTയുടെ സ്വർണജയന്തി ഫെല്ലോഷിപ്പ് ലഭിച്ചു. കമ്പ്യൂട്ടേഷണൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സിലാണ് ഗവേഷണം. കൊൽക്കത്തയിലെ എസ്.എൻ.ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസിലാണ് പ്രവർത്തിക്കുന്നത്.  ഇമെയിൽ: [email protected]
28. പ്രിയ ദാവീദാർ
പിഎച്ച്.ഡി (1980, മുംബൈ). സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷൻ സീനിയർ ഫെല്ലോ ആണ്. 2009ൽ അസോസിയേഷൻ ഫോർ ട്രോപ്പിക്കൽ ബയോളജി ആന്റ് കൺസർവേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്        എക്കോളജി ആന്റ് എൻവയോൺമെന്റൽ സയൻസസിലാണ് പ്രവർത്തിക്കുന്നത്. ട്രോപ്പിക്കൽ എക്കോളജിയും കൺസർവേഷൻ ബയോളജിയുമാണ് താൽപര്യമുള്ള മേഖല. ഇമെയിൽ :[email protected]
29. ദീപ്തി ദിയോബാഗ്കർ
പിഎച്ച്.ഡി (1984, IISc). DAAD ഫെല്ലോഷിപ്പ്, ഇൻലാക്‌സ് ഫെല്ലോഷിപ്പ്, യുനെസ്‌കോ TWAS ഫെല്ലോഷിപ്പ്, INSAയുടെ യങ് സയന്റിസ്റ്റ് മെഡൽ എന്നിവ ലഭിച്ചു. മോളിക്യുലാർ ജെനറ്റിക്‌സ്, എപ്പിജെനറ്റിക്‌സ്, ബയോസെൻസേഴ്‌സ്, ബയോനാനോടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ് പഠനം നടത്തുന്നത്. പൂനെ യൂണിവേഴ്‌സിറ്റിയിലെ സുവോളജി ഡിപ്പാർട്ട്‌മെന്റിൽ               മോളിക്യുലാർ ബയോളജി റിസർച്ച് ലബോറട്ടറി ആന്റ് സെന്റർ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.  ഇമെയിൽ :[email protected]
30. അരുണ ദത്താത്രേയൻ
പിഎച്ച്.ഡി (1983, മദ്രാസ്). സ്ത്രീശക്തി സമ്മാൻ, CRSI വെങ്കലമെഡൽ, രാമൻ റിസർച്ച് ഫെല്ലോഷിപ്പ് (CSIR) എന്നിവ ലഭിച്ചു. ഏതാനും വർഷം ജർമനിയിലെ ഗോട്ടിഞ്ചനിൽ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഫിസിക്കൽ കെമിസ്ട്രിയിൽ ഗവേഷണം നടത്തി. 1990 മുതൽ സി.എൽ.ആർ.ഐയിൽ ശാസ്ത്രജ്ഞയാണ്.  ബയോഫിസിക്കൽ കെമിസ്ട്രിയാണ് മേഖല. ഇമെയിൽ: [email protected]
31. സുലോചന ഗാഡ്ഗിൽ
പിഎച്ച്.ഡി (1970, ഹാർവാർഡ്). FASc, FNA, ഇന്ത്യാ മീറ്റിയോറോളജിക്കൽ സൊസൈറ്റി ഫെല്ലോ. ബംഗളൂരു ഐ.ഐ. എസ്‌സിയിൽ പ്രൊഫസർ. ഹരി ഓം അവാർഡ്, നോർമൻ ബോർലോഗ് അവാർഡ്, അസ്‌ട്രോണമിക്കൽ സൊസൈറ്റി അവാർഡ്, അറ്റ്‌മോസ് ഫെറിക് സയൻസ് ആന്റ് ടെക്‌നോളജിയിൽ സമഗ്രസംഭാവനക്കുള്ള ദേശീയ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടി. മൺസൂൺ, ഓഷ്യൻ ഡൈനാമിക്‌സ്, കാലാവസ്ഥാമാറ്റം-കൃഷി, എവലൂഷണറി ബയോളജി എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ: [email protected]
32. രോഹിണി ഗോഡ്‌ബൊളെ
പിഎച്ച്.ഡി (1979, സ്റ്റോണിബ്രൂക്ക്). FASc, FNA, FNASc. ഷീൽ മെമ്മോറിയൽ ലക്ചർ അവാർഡ് (എൻ.എ.എസ്.ഐ), മുംബൈ ഐ.ഐ.ടിയുടെ പ്രശസ്ത പൂർവ വിദ്യാർത്ഥി അവാർഡ്, ഏഷ്യാറ്റിക് സൊസൈറ്റിയുടെ മേഘനാദ് സാഹ ഗോൾഡ് മെഡൽ, DSTയുടെ ജെ സി ബോസ് ഫെല്ലോഷിപ്പ്, ജവഹർലാൽ നെഹ്‌റു ബർത്ത്‌സെന്ററിനറി വിസിറ്റിങ്ങ് ഫെല്ലോഷിപ്പ്  (ഐ.എൻ.എസ്.എ) തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ സയന്റിഫിക് അഡൈ്വസറി കമ്മിറ്റി മെമ്പർ. ഡബ്ലിയു.ഐ. എസിന്റെ (Wis) അക്കാദമി പാനൽ അധ്യക്ഷ. സൈദ്ധാന്തിക ഉന്നതോർജ ഭൗതികശാസ്ത്രമാണ് താൽപര്യമുള്ള മേഖല.  ഇമെയിൽ :[email protected]
33. ശ്രുബാബതി ഗോസ്വാമി
പിഎച്ച്.ഡി (1998, കൊൽക്കത്ത). ഷീൽ മെമ്മോറിയൽ ലക്ചർ അവാർഡ്, ഹുംബോൾട്ട് ഫെല്ലോഷിപ്പ്, JSPS ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. അഹമ്മദബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടിയിൽ ഉന്നതോർജ ഭൗതികശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നു. ഇമെയിൽ: [email protected]
34. രമാ ഗോവിന്ദരാജൻ
പിഎച്ച്.ഡി (1994 IISc). FNASc, ശാന്തിസ്വരൂപ് ഭട്‌നഗർ അവാർഡ്, സി.എൻ.ആർ റാവു ഒറേഷൻ അവാർഡ് എന്നിവ ലഭിച്ചു. ബംഗളൂരു ജെ.എൻ.സി.എസ്.എ ആറിലെ എൻജിനീയറിങ് മെക്കാനിക്ക്‌സ് യൂണിറ്റിൽ അസോസിയേറ്റ് പ്രൊഫസർ. ഫ്‌ളൂയിഡ് മെക്കാനിക്‌സ് ആണ് ഇഷ്ടവിഷയം. ഇമെയിൽ: [email protected]
35. നീലിമ ഗുപ്ത
പിഎച്ച്.ഡി (1983, സ്റ്റോണിബ്രൂക്ക്). സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞയാണ്. ചെന്നൈ ഐ.ഐ.ടിയിൽ പ്രൊഫസർ. ‘പ്രമാണ’യുടെ എഡിറ്റോറിയൽ ബോർഡ് അംഗവും സ്ത്രീശക്തി സയൻസ് സമ്മാൻ ജേതാവുമാണ്. നോൺലീനിയർ ഡൈനാമിക്‌സ്, സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്‌സ് എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ :[email protected]
36. ആർ ജെ ഹാൻസ്-ഗിൽ
പിഎച്ച്.ഡി (1965 കൊളമ്പസ്). FASc, FNA, FNASc, FTWAS, ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ നരസിംഗറാവു ഗോൾഡ് മെഡൽ ജേതാവ്. ജ്യോമട്രി ഓഫ് നമ്പേഴ്‌സ്, ഡിസ്‌ക്രീറ്റ് ജ്യോമട്രി, ഡയോഫാന്റൈൻ അപ്രോക്‌സിമേഷൻസ് എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ :[email protected]
37. ഗായ്തി ഹസൻ
പിഎച്ച്.ഡി (1983 കേംബ്രിഡ്ജ്). FASc, FNA. ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ പ്രവർത്തിക്കുന്നു. മോളിക്യുലാർ ബയോളജി, ജെനറ്റിക്‌സ്, സെൽ സിഗ്നലിങ് എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ :[email protected]
38. പി മൊഹന്തി ഹെജ്മദി
പിഎച്ച്.ഡി (1970, അൻ ആർബർ). FASc. പത്മശ്രീ ജേതാവ്. പീതാംബർ പാന്ത് നാഷണൽ എൻവയോൺമെന്റ് ഫെല്ലോഷിപ്പ്, ജസ്റ്റിസ് രാജ്കിഷോർദാസ് മെമ്മോറിയൽ അവാർഡ്, പ്രണകുഷ്‌ന പരിജ അവാർഡ് എന്നിവ ലഭിച്ചു. ഒഡീസീ നൃത്തത്തിനു നൽകിയ സമഗ്രസംഭാവനയ്ക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, ശാരംഗ്‌ദേവ് ഫെല്ലോഷിപ്പ് എന്നിവയും ലഭിച്ചു. ഡവലപ്‌മെന്റൽ  ബയോളജി ആന്റ് കൺസർവേഷൻ ഇൻ ദി ഫീൽഡ് ഓഫ് ഹെർപെറ്റോളജി ആണ് സ്‌പെഷലൈസേഷൻ മേഖല.
ഇമെയിൽ :[email protected]
39. എച്ച് ഇള ഭട്‌നാഗർ
പിഎച്ച്.ഡി (1968 കാൺപൂർ). FASc, FNA. അലക്‌സാണ്ടർ വോൺ ഹുംബോൾട്ട് ഫെല്ലോ. ഐ.എൻ.എസ്.എ-റോയൽ സൊസൈറ്റി വിസിറ്റിങ്ങ് സയന്റിസ്റ്റ്. മേരിക്യൂറി ഫെല്ലോ. കെമിക്കൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.ആർ.എസ്.ഐ) വെള്ളിമെഡൽ നേടി. അമേരിക്കയിലെ അർക്കിവോക്കിന്റെ (Arkivoc)  ജേർണലിന്റെ സയന്റിഫിക് എഡിറ്റോറിയൽ ബോർഡ് അംഗം. ഇമെയിൽ :[email protected]
40. ചന്ദ ജോഗ്
പിഎച്ച്.ഡി (1982 സ്റ്റോണിബ്രൂക്ക്). FASc. ബംഗളൂരു IIScയിൽ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്നു. ഗാലക്റ്റിക് ഡൈനാമിക്‌സ്, ഇന്റർസ്റ്റെല്ലാർ മോളിക്യുലാർ ക്ലൗഡ്‌സ്, ഇന്ററാക്റ്റിങ്ങ് ഗാലക്‌സികൾ എന്നിവ സംബന്ധിച്ച ഗവേഷണമാണ് നടത്തുന്നത്. ഇമെയിൽ : [email protected]
41. സംഗീത എൻ കലെ
പിഎച്ച്.ഡി (1996, പൂനെ). ട്രീസ്റ്റയിലെ അബ്ദുസ്‌സലാം ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസ്‌ക്‌സിൽ അസോസിയേറ്റ്. ഇപ്പോൾ പൂനെയിലെ ഫെർഗുസൻ കോളേജിൽ ഇലക്‌ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്നു. നാനോസയൻസ് ആണ് സ്‌പെഷലൈസേഷൻ. ഇമെയിൽ: [email protected]
42. വി കൽപ്പകം
പിഎച്ച്.ഡി (1960 IISc). പോളിമറുകളും പോളിമർ ലായനികളുമാണ് സ്‌പെഷലൈസേഷൻ. ഇമെയിൽ : [email protected]
43. പ്രിയദർശിനി കാർവെ
പിഎച്ച്.ഡി (1998, പൂനെ) യശ്വന്ത് റാവു കെൽകർ യൂത്ത് അവാർഡും ആദിശക്തി അവാർഡും ലഭിച്ചു. പരിസ്ഥിതിവിഭാഗത്തിൽ വേൾഡ് ടെക്‌നോളജി അവാർഡ് ജേതാവാണ്. പ്രശസ്തമായ ‘ഇന്റർനാഷണൽ ആഷ്ഡൻ അവാർഡ് ഫോർ റിന്യൂവബിൾ എനർജി’ ലഭിച്ച പ്രോജകറ്റ് സംഘത്തിൽ അംഗമായിരുന്നു. ബയോമാസ് എനർജി, അതിനുയോജിച്ച സാങ്കേതികവിദ്യകൾ, സുസ്ഥിരവികസനം എന്നീ മേഖലകളിലാണ് ഗവേഷണം നടത്തുന്നത്. ഇമെയിൽ :pkarve@arti_india.org
44. എസ് കെ ഖണ്ഡുജ
പിഎച്ച്.ഡി (1978, ചണ്ഡീഗഢ്). FNA, FNASc ആൾജിബ്രായിക് നമ്പർ തിയറിയിലാണ് ഗവേഷണം. ചണ്ഡീഗഢിൽ പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്നു. ഇമെയിൽ :[email protected]
45. പുഷ്പ ഖരെ
പിഎച്ച്.ഡി (1978, മുംബൈ). ഭുവനേശ്വറിൽ ഉത്കൽ യൂണിവേഴ്‌സിറ്റി ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ പ്രൊഫസർ. അസ്‌ട്രോഫിസിക്‌സും കോസ്‌മോളജിയുമാണ് താൽപര്യമുള്ള മേഖലകൾ. ഷിക്കാഗോയിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലും സൗത്ത് കരോലൈന യൂണിവേഴ്‌സിറ്റിയിലും വിസിറ്റിങ്ങ് പ്രൊഫസറാണ്. ചിക്കാഗോ യൂണിവേഴ്‌സിറ്റി, മാക്‌സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് (മ്യൂണിച്ച്), ഒസാക്ക യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ്ങ് സയന്റിസ്റ്റുമാണ്. ഇമെയിൽ: [email protected]
46. മേധ ഖൊലെ
പിഎച്ച്.ഡി (2001, പൂനെ). ഇന്ത്യാ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്‌മെന്റിൽ മീറ്റിയറോളജി, അന്തരീക്ഷശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. മൺസൂൺ വ്യതിയാനങ്ങൾ, കാലാവസ്ഥാമാറ്റവും വ്യതിയാനവും  പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാപ്രവചനം തുടങ്ങിയ മേഖലകളിലാണ് പ്രത്യേക താൽപര്യം. ഇമെയിൽ : medhakhole@yahoo.co.in
47. വിനോദ് കൃഷൻ
പിഎച്ച്.ഡി (1971, ടെന്നസ്സി). FNASc. വിക്രം സാരാഭായ് അവാർഡ് ഫോർ സ്‌പെയ്‌സ് സയൻസസ് ജേതാവ്. ട്രീസ്റ്റയിലെ ഇന്റർ നാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്‌സിലെ സീനിയർ അസോസിയേറ്റ്. ഇപ്പോൾ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ പ്ലാസ്മകളെ സംബന്ധിച്ച് ഗവേഷണം നടത്തുന്നു. ഇമെയിൽ :[email protected]
48. യമുന കൃഷ്ണൻ
പിഎച്ച്.ഡി (2002, ബംഗളൂരു). ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ യങ് അസോസിയേറ്റ്. കേംബ്രിഡ്ജിലെ വുൾഫ്‌സൺ കോളേജിന്റെ ‘1851 റിസർച്ച് ഫെല്ലോഷിപ്പ്’ ലഭിച്ചിട്ടുണ്ട്. ഇന്നവേറ്റീവ് യങ് ബയോ ടെക്‌നോളജിസ്റ്റ് അവാർഡും ലഭിച്ചു. ബംഗളൂരു എൻ.സി.ബി.എസിൽ ന്യൂക്ലിക് ആസിഡുകളുടെ കെമിക്കൽ ബയോളജിയിൽ ഗവേഷണം തുടരുന്നു.  ഇമെയിൽ :[email protected]
49. സുലഭ കെ കുൽക്കർണി
പി.എച്ച്.ഡി (1976, പൂനെ), FASc, FNASc, മഹാരാഷ്ട്ര അക്കാദമി ഓഫ് സയൻസസിന്റെ ഫെല്ലോ. മെറ്റീരിയൽസ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ മെഡൽ, യു.ഐ.സി.ടിയുടെ  എം.എസ്.പട്ടേൽ വിസിറ്റിങ്ങ് ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. പൂനെ    യൂണിവേഴ്‌സിറ്റിയിൽ നാനോടെക്‌നോളജി, സർഫസ് സയൻസ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇമെയിൽ : [email protected]
50. അനുരാധ ലോഹിയ
പിഎച്ച്.ഡി (1986, കൊൽക്കത്ത) FASc. 2001ലെ നാഷണൽ വിമൻ ബയോസയന്റിസ്റ്റ് അവാർഡ്, സ്ത്രീശക്തി സയൻസ് സമ്മാൻ, സീ അസ്തിത്വ അവാർഡ്, റോക്ക്‌ഫെല്ലർ ഫൗണ്ടേഷൻ ബയോടെക്‌നോളജി കരിയർ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രൊഫസർ ആണ്. മോളിക്യുലാർ ബയോളജി, സെല്ലുലാർ ബയോളജി എന്നീ മേഖലകളിലാണ് താൽപര്യം. ഇമെയിൽ : [email protected]
51. ചിത്ര മണ്ഡൽ
പിഎച്ച്.ഡി (1978, ഐഐഎസ്‌സി) FASc. FNASc ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിൽ ഗ്ലൈക്കോ ഇമ്യൂണോളജി മേഖലയിൽ പ്രവർത്തിക്കുന്നു.
ഇമെയിൽ: [email protected], [email protected]
52. കുസും മറാത്തെ
പിഎച്ച്.ഡി (1968, മുംബൈ). റിട്ടയേഡ് ബോട്ടണി പ്രൊഫസർ. നാഗ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഒഫീഷ്യേറ്റിങ് ഡയറക്ടർ. മെറ്റബോൡ് പ്രോഡക്റ്റ്‌സ് ഓഫ് ആൽഗെ, ഡ്രെയിനേജ് വാട്ടർ ആൽഗെ, നൈട്രജൻ ഫിക്‌സിങ്ങ് ആൽഗെ തുടങ്ങിയവയാണ് താൽപര്യമുള്ള മേഖലകൾ.
53. മിന്നി എം മാത്തൻ
പിഎച്ച്.ഡി (1983, വെല്ലൂർ) FNA, FRCP (ലണ്ടൻ). നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, ബാസന്തി ദേവി അമിർ ചന്ദ് അവാർഡ് ഫോർ എമിനന്റ് ഇന്ത്യൻ വിമൻ സയന്റിസ്റ്റ്‌സ്, റാൻ ബാക്‌സി സയൻസ് ഫൗണ്ടേഷൻ അവാർഡ് ഫോർ ക്ലിനിക്കൽ റിസർച്ച് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ ഫെല്ലോ ആണ്. പാത്തോളജി, ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പി, ഗ്യാസ്‌ട്രോ ഇൻഡസ്റ്റൈനൽ പാത്തോളജി എന്നിവയാണ് താൽപര്യമുള്ള മേഖലകൾ ഇമെയിൽ :mathan.minnie@airtelbroadband.in
54. ആശാ മാഥുർ
ലക്‌നൗവിലെ സരസ്വതി മെഡിക്കൽ ആന്റ് ഡെന്റൽ കോളജിൽ പ്രൊഫസറാണ്. മൈക്രോബയോളജി, വൈറോളജി, ഇമ്യൂണോളജി എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. MD (1969). FASc, FNA, FNASc, FAMS, FRC പാത്ത്, FTWAS സീനിയർ നാഷണൽ വിമൻ ബയോസയന്റിസ്റ്റ് അവാർഡ്, ഹരി ഓം അലംബിക് റിസർച്ച് അവാർഡ്, ഓംപ്രകാശ് ഭാസിൻ റിസർച്ച് അവാർഡ് എന്നിവ ലഭിച്ചു.  ഇമെയിൽ: [email protected]
55. അനുരാധ മിശ്ര
പിഎച്ച്.ഡി (1989, ഐ.ഐ.ടി കാൺപൂർ). മുംബൈ യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ തിയററ്റിക്കൽ ഹൈഎനർജി ഫിസിക്‌സിൽ ഗവേഷണം ചെയ്യുന്നു. ഇമെയിൽ: [email protected]
56. സുസ്മിത മിത്ര
പിഎച്ച്.ഡി (1995, കൊൽക്കത്ത) നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയേഴ്‌സ് ഫെല്ലോ. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ മെഷീൻ ഇന്റലിജൻസ് യൂണിറ്റിൽ പ്രൊഫസറാണ്. ഡാറ്റ മൈനിങ്ങ്, പാറ്റേൺ റെക്കഗ്നിഷൻ, സോഫ്റ്റ് കമ്പ്യൂട്ടിങ്ങ്, ഇമേജ്   പ്രൊസസിങ്ങ്, ബയോഇൻഫർമാറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നതിലാണ് താൽപര്യം. ഇമെയിൽ: [email protected]
57. അഞ്ജലി മുഖർജി
പിഎച്ച്.ഡി (1963, കൊൽക്കത്ത) ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ നിന്ന് റിട്ടയർ ചെയ്തു. അവിടെ ഡീൻ ആയിരുന്നു. റേഡിയേഷൻ ബയോഫിസിക്‌സിലാണ് ഗവേഷണം ചെയ്തത്. ശിവതോഷ് മുഖർജി സയൻസ് സെന്ററിന്റെ ഡയറക്ടറാണ്. ഇമെയിൽ: [email protected]
58. സിപ്ര ഗുഹ-മുഖർജി
പിഎച്ച്.ഡി (1963, ഡൽഹി), FASc, FNASc. സീനിയർ നാഷണൽ വിമൻ ബയോസയന്റിസ്റ്റ് അവാർഡ്, ഓംപ്രകാശ് ഭാസിൻ ഫൗണ്ടേഷൻ അവാർഡ് ഇൻ ബയോടെക്‌നോളജി, കനിഷ്‌ക അവാർഡ് എന്നിവ ലഭിച്ചു. ഡൽഹി ജെ.എൻ.യുവിൽ പ്രൊഫസറാണ്. പ്ലാന്റ് ടിഷ്യുകൾച്ചർ, പ്ലാന്റ് മോളിക്യുലാർ ബയോളജി, ബയോ ടെക്‌നോളജി, സെൽ ബയോളജി എന്നിവയിലായിരുന്നു താൽപര്യം. ലീലാവതിയുടെ പെൺമക്കൾ എന്ന ഈ പുസ്തകത്തിനുള്ള കുറിപ്പ് എഴുതിയ ശേഷം, 2007 സെപ്തംബറിൽ അവർ നിര്യാതയായി.
59. ഇന്ദിര നാരായണസ്വാമി
പിഎച്ച്.ഡി (1981, മദ്രാസ്). അദ എക്‌സ്‌ലൻസ് അവാർഡ് ലഭിച്ചു. ബംഗളൂരുവിൽ ഏറോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസിയിൽ പ്രവർ ത്തിക്കുന്നു. കമ്പ്യൂട്ടേഷണൽ ഫ്‌ളൂയിഡ് ഡൈനാമിക്‌സ്, എയ്‌റോ ഡൈനാമിക് ഷെയ്പ് ഓപ്റ്റിമൈസേഷൻ, മൾട്ടിഡിസിപ്ലിനറി ഡിസൈൻ ഓപ്റ്റിമൈസേഷൻ തുടങ്ങിയവയാണ് ഗവേഷണമേഖലകൾ. ഇമെയിൽ :[email protected]
60. ശോഭന നരസിംഹൻ
പിഎച്ച്.ഡി (1991, ഹാർവാർഡ്). ഐ.ഐ.ടി ബോംബെയുടെ ഇൻസ്റ്റിറ്റിയൂട്ട് സിൽവർ മെഡൽ, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ റോബർട്ട് എൽ വാലസ് പ്രൈസ് ഫെല്ലോഷിപ്പ്, മെറ്റീരിയൽസ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ മെഡൽ എന്നിവ ലഭിച്ചു. ബംഗ്ലൂരുവിൽ  ജെ.എൻ.സി.എ.എസ്.ആറിലെ തിയററ്റിക്കൽ സയൻസസ് യൂണിറ്റിലാണ് പ്രവർത്തിക്കുന്നത്. തിയററ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സ്, കമ്പ്യൂട്ടേഷണൽ മെറ്റീരിയൽസ് സയൻസ് എന്നീ മേഖലകളിൽ വിദഗ്ധയാണ്. ഇമെയിൽ :[email protected]
61. മംഗള നാർലിക്കർ
പിഎച്ച്.ഡി (1982, മുംബൈ). നമ്പർതിയറി, മാത്തമാറ്റിക്‌സ് എജ്യുക്കേഷൻ എന്നിവയിൽ ഗവേഷണം നടത്തുന്നു. ഇമെയിൽ: [email protected]
62. ചന്ദാ നിംബ്കർ
പിഎച്ച്.ഡി (2006, ആർമിഡെയ്ൽ). ആസ്‌ട്രേലിയൻ സെന്റർ ഫോർ ഇന്റർനാഷണൽ അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ ജോൺ ആൾറൈറ്റ് ഫെല്ലോഷിപ്പ് ലഭിച്ചു. ഫാം അനിമൽ ജെനറ്റിക്‌സ്, ബ്രീഡിങ്ങ് എന്നീ മേഖലകളിൽ ഫാൾട്ടനിലെ നിംബ്കർ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്നു. മഹാരാഷ്ട്രയിലെ സയൻസ് ആന്റ് ടെക്‌നോളജി ഇന്നവേഷൻസ് ഫോർ റൂറൽ ഡവലപ്‌മെന്റിനുള്ള സി.എസ്.ഐ.ആർ അവാർഡ് ലഭിച്ച സ്ഥാപനമാണ് നിംബ്കർ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
ഇമെയിൽ :[email protected]
63. അദിതി പാന്ത്
പിഎച്ച്.ഡി (1973, ലണ്ടൻ), എഫ്.എം.എ.എസ്‌സി. ഇന്ത്യാ ഗവൺമെന്റിന്റെ അന്റാർട്ടിക് അവാർഡ് ലഭിച്ചു. പ്ലാങ്ക്ടൺ ഫിസിയോളജിയിലും ബയോകെമിസ്ട്രിയിലും താൽപര്യമുള്ള ഓഷ്യാനോഗ്രാഫറാണ് അദിതി. ഇമെയിൽ :[email protected]
64. സുലഭ പഥക്
പിഎച്ച്.ഡി (1995, റോട്ടർഡാം). ഹോമി ഭാഭ ഫെല്ലോഷിപ്പ് ലഭിച്ചു. ഇമ്യൂണോളജി മേഖലയിൽ ഗവേഷണം നടത്തുന്നു. ഇമെയിൽ: [email protected]
65. ആർ പരിമള
പിഎച്ച്.ഡി (1976, മുംബൈ). FASc, FNA, FNASc. സ്വിറ്റ്‌സർലന്റിലെ ലോസന്നെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ്. ഇപ്പോൾ അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയിൽ ‘അസ ഗ്രിഗ്‌സ് കാന്റ്‌ലർ പ്രൊഫസർ’. മാത്തമാറ്റിക്കൽ സയൻസിൽ ഭട്‌നാഗർ അവാർഡ്, ശ്രീനിവാസരാമാനുജ മെഡൽ (ഐ.എൻ.എസ്.എ), മാത്തമാറ്റിക്കൽ സയൻസിൽ തേഡ് വേൾഡ് അക്കാദമി ഓഫ് സയൻസസിന്റെ പ്രൈസ് എന്നിവ ലഭിച്ചു. ആൾജി ബ്രയിലാണ് ഗവേഷണതാൽപ്പര്യം. ടിഐഎഫ്ആർ സ്‌കൂൾ ഓഫ്  മാത്തമാറ്റിക്‌സിൽ നിന്ന് ഡീൻ ആയി റിട്ടയർ ചെയ്തു. ഇമെയിൽ : [email protected]
66. ഖമർ റഹ്മാൻ
പിഎച്ച്.ഡി (1974). FNASc ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ ഡീൻ ഓഫ് റിസർച്ച് ആണ്. ഡെൽഹി ഹംദർദ് യൂണിവേഴ്‌സിറ്റിയിൽ അഡ്ജങ്റ്റ് പ്രൊഫസർ. യു.പി.രത്‌ന അവാർഡ് ലഭിച്ചു. പൾമണറി ബയോകെമിസ്ട്രി, ജീനോടോക്‌സിസിറ്റി, മോളിക്യുലാർ എപ്പിഡമിയോളജി എന്നിവയാണ് താൽപര്യമുള്ള വിഷയങ്ങൾ. ഇമെയിൽ :[email protected]
67.  ഹേമ രാമചന്ദ്രൻ
പിഎച്ച്.ഡി (1992, മുംബൈ) ബംഗളൂരുവിൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഹോമിഭാഭ അവാർഡ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് അവാർഡ് എന്നിവ ലഭിച്ചു. ക്വാണ്ടം ലോജിക്കും ക്വാണ്ടം ഇൻഫർമേഷനും, ക്വാണ്ടം ഓപ്റ്റിക്‌സ്, അൾട്രാകോൾഡ് അറ്റോമിക് സിസ്റ്റംസ്, ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്‌സ് തുടങ്ങിയവയാണ് താൽപര്യമുള്ള മേഖലകൾ.ഇമെയിൽ : [email protected]
68. ഷീല കെ രാമശേഷ
പിഎച്ച്.ഡി (1980, ബംഗളൂരു). ബംഗളൂരുവിൽ ജിഇ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. മെറ്റീരിയൽസ് സയന്റിസ്റ്റ് ആണ്. സി.വി.രാമൻ യങ് സയന്റിസ്റ്റ് അവാർഡ,് മെറ്റീരിയൽസ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ (എം.ആർ എസ്.ഐ) മെഡൽ എന്നിവ ലഭിച്ചു. ഇമെയിൽ :[email protected]
69. മൈഥിലി രാമസ്വാമി
പിഎച്ച്.ഡി (1983, പാരീസ്), FASc, FNASc. കർണാടക ഗവൺമെന്റ് മികച്ച വനിതാശാസ്ത്രജ്ഞർക്ക് നൽകുന്ന കൽപന ചൗള അവാർഡ് ലഭിച്ചു. ബംഗളൂരുവിൽ ടി.ഐ.എഫ്.ആറിൽ പ്രവർത്തിക്കുന്നു. ഇമെയിൽ : [email protected]
70. ജയശ്രീ രാമദാസ്
പിഎച്ച്.ഡി (1981, പൂനെ). ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ (ടി.ഐ.എഫ്.ആർ, മുംബൈ) പ്രവർത്തിക്കുന്നു. കോഗ്നിറ്റീവ് സ്റ്റഡീസ് ഓഫ് സയൻസ് ലേണിങ്ങും കരിക്കുലം ഡവലപ്‌മെന്റും ആണ് സ്‌പെഷലൈസ് ചെയ്യുന്ന വിഷയങ്ങൾ. ഇമെയിൽ :[email protected]
71. സുജാത രാംദൊരൈ
പിഎച്ച്.ഡി (1992, മുംബൈ), FASc, FNASc. ശാന്തി സ്വരൂപ് ഭട്‌നഗർ അവാർഡ്, ICTP രാമാനുജൻ അവാർഡ് എന്നിവ ലഭിച്ചു. നാഷണൽ നോളജ് കമീഷനിൽ അംഗമാണ്. ടി.ഐ. എഫ്.ആറിൽ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സിൽ പ്രൊഫസർ. ആൾജിബ്രയും നമ്പർതിയറിയുമാണ് ഇഷ്ട വിഷയങ്ങൾ. ഇമെയിൽ: [email protected]
72. സുമതി റാവു
പിഎച്ച്.ഡി (1983, സ്റ്റോണിബ്രൂക്ക്), FNASc. അലഹബാദിലെ ഹരീഷ്-ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിസിക്‌സ് പ്രൊഫസർ. കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സ്, ക്വാണ്ടം ഫീൽഡ് തിയറി എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ :[email protected]
73. രേണുകാ രവീന്ദ്രൻ
പിഎച്ച്.ഡി (1967, ബംഗളൂരു). നോൺലീനിയർ വേവ്‌സ്, നോൺ ന്യൂട്ടോണിയൻ ഫ്‌ളൂയിഡ്‌സ് എന്നിവയിലാണ് ഗവേഷണം. ബംഗളൂരു IIScയിൽ നിന്ന് ഡീൻ ആയി റിട്ടയർ ചെയ്തു. ഇമെയിൽ :[email protected]
74. വിജയലക്ഷ്മി രവീന്ദ്രനാഥ്
പിഎച്ച്.ഡി (1981, മൈസൂർ). FASc, FNA, FNASc, FTWAS മനേസറിൽ നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ ഡയറക്ടർ ആണ്. മെഡിക്കൽ സയൻസസിൽ എസ്.എസ് ഭട്‌നാഗർ അവാർഡ്, ഓംപ്രകാശ് ഭാസിൻ അവാർഡ് ഫോർ സയൻസ് ആന്റ് ടെക്‌നോളജി എന്നിവ ലഭിച്ചു. ന്യൂറോസയൻസ്, ബയോകെമിസ്ട്രി എന്നിവയാണ് താൽപര്യമുള്ള മേഖലകൾ.    ഇമെയിൽ :[email protected]
75. എസ് സന്ധ്യാമണി
എംഡി (1978 AIIMS). FAMS. ഇന്റർനാഷണൽ യൂണിയൻ ഓഫ് ആൻജിയോളജി സെക്കന്റ് പ്രൈസ്, ബുന്നി ബെക്കർ ലക്ചറർ ആന്റ് ട്രാവലിങ് ലക്ചർഷിപ്പ് ഓഫ് ഇന്റർനാഷണൽ അക്കാദമി ഓഫ് പാത്തോളജി, കരിയർ അവാർഡ് ഓഫ് സൗത്ത് ഏഷ്യൻ സൊസൈറ്റി ഓൺ അതെറോസ്‌ക്ലീറോസിസ് ആന്റ് ത്രോംബോസിസ് എന്നിവ ലഭിച്ചു. തിരുവനന്തപുരത്ത് ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ പാത്തോളജി ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്നു. കാർഡിയോ  വാസ്‌ക്കുലാർ രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് താൽപര്യം.ഇമെയിൽ: [email protected]
76. ചിത്ര സർക്കാർ
എം.ഡി, FRCP (1981, ലണ്ടൻ), FASc, എഫ്.എൻ. എ.എസ്‌സി. ന്യൂഡെൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രൊഫസർ. ന്യൂറോപാത്തോളജി, ന്യൂറോ-ഓങ്കോളജി, ന്യൂറോ-മസ്‌ക്കുലാർ ഡിസീസസ് എന്നീ മേഖലകളിലാണ് താൽപര്യം. ഇമെയിൽ :[email protected]
77. ജി വി സത്യവതി
എം.ഡി (1966, ബി.എച്ച്.യു), FNASc. NAMSന്റെ സ്ഥാപകഫെല്ലോ. ICMRന്റെ ഡയറക്ടർ ജനറലായി റിട്ടയർ ചെയ്തു. (ഏക വനിതാഡയറക്ടർ ജനറൽ). സൗത്ത് ഏഷ്യൻ സൊസൈറ്റി ഓഫ് അതെറോസ്‌ക്ലീറോസിസ് ആന്റ് ത്രോംബോസിസിന്റെ കരിയർ അവാർഡ് അടക്കം നിരവധി അവാർഡുകൾ ലഭിച്ചു. മഹിളാശിരോമണി അവാർഡിനും അർഹയായി. ഡി.എൻ.പ്രസാദ് മെമ്മോറിയൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
78. എച്ച് എസ് സാവിത്രി
പിഎച്ച്.ഡി (1977, ബംഗളൂരു), FASc, FNASc, FNA. സൊസൈറ്റി ഓഫ് ബയോളജിക്കൽ കെമിസ്റ്റ്‌സിന്റെ എ കൃഷ്ണമൂർത്തി അവാർഡും പി.എസ്.ശർമ മെമ്മോറിയൽ അവാർഡും ലഭിച്ചു. ബംഗളൂരുവിൽ IIScയുടെ ബയോകെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ മോളിക്യുലാർ പ്ലാന്റ് വൈറോളജി, എൻസൈമോളജി, പ്രോട്ടീൻ കെമിസ്ട്രി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇമെയിൽ : [email protected]
79. ഋദ്ധി ഷാ
പിഎച്ച്.ഡി (1991, മുംബൈ). ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണമെഡൽ നേടി. ഐ.എൻ.എസ്.എയുടെ യങ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചു. ന്യൂ ഡെൽഹിയിൽ ജെ.എൻ.യുവിൽ മാത്തമാറ്റിക്‌സ് പ്രൊഫസറാണ്. ലീ ഗ്രൂപ്പ്‌സ് ആന്റ് പ്രോബബിലിറ്റീസ്, എർഗോഡിക് തിയറി, ഡൈനമിക്കൽ സിസ്റ്റംസ് തുടങ്ങിയ മേഖലകളിലാണ് താൽപര്യം. ഇമെയിൽ: [email protected]
80. ചന്ദ്രിമ സാഹ
പിഎച്ച്.ഡി (1980, കൊൽക്കത്ത). FASc, FNAസ്‌സി, FNA. ശകുന്തള അമീർചന്ദ് അവാർഡ് ലഭിച്ചു. ന്യൂഡെൽഹിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിൽ പ്രവർത്തിക്കുന്നു. കോശങ്ങളുടെ വിനാശം സംബന്ധിച്ച പഠനത്തിലാണ് താൽപര്യം. ഇമെയിൽ : [email protected]
81. പ്രീതി ശങ്കർ
പിഎച്ച്.ഡി (1972, മെറിലാന്റ്). ഐ.ഇ.ഇ.ഇയുടെ ഡിസ്റ്റ്വിംഗിഷ്ഡ് വിസിറ്റർ സ്പീക്കർ(ഇന്ത്യ). അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്‌സിറ്റി വിമനിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ചു. ബംഗളൂരു IIScയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് ഓട്ടോമേഷനിൽ പ്രൊഫസറാണ്. കമ്പൈലർ ഡിസൈൻ, കോഡിങ് തിയറി എന്നിവയിൽ പ്രവർത്തിക്കുന്നു. ഇമെയിൽ :[email protected]
82. മഞ്ജു ശർമ
പിഎച്ച്.ഡി (1965, ലക്‌നൗ). FNASc, എഫ്.ടി.ഡബ്ലിയു എ.എസ്. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പ്രസിഡന്റായിരുന്നു (അക്കാദമിയുടെ പ്രസിഡണ്ടാവുന്ന ഏക വനിത) പത്മഭൂഷൺ, നാഷണൽ സീനിയർ വിമൻ ബയോസയന്റിസ്റ്റ് അവാർഡ്, എൻ.എ.എസ്. ഐ പ്ലാറ്റിനം ജൂബിലി ഗോൾഡ് മെഡൽ, നോർമൻ ഇ.ബോർലോഗ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. ന്യൂഡെൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ഹൈദരാബാദിലെ സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപ്രിന്റിങ് ആന്റ് ഡയഗ്നോസ്റ്റിക്‌സ്, മനേസറിലെ നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ, മണിപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്‌സസ് ആന്റ് സസ്‌റ്റെയിനബിൾ ഡവലപ്‌മെന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആരംഭി              ക്കുന്നതിന് മുൻകയ്യെടുത്തു.
83. ശോഭന ശർമ
പിഎച്ച്.ഡി (1981, മുംബൈ), FASc. നാഷണൽ സയൻസ് ടാലന്റ് സ്‌കോളർഷിപ്പ് ലഭിച്ചു. പ്രതിമ ആന്റ് സുചാരു ചക്രവർത്തി സയൻസ് സമ്മാൻ (സ്ത്രീ-ശക്തി), വിസിടെക്‌സ് ഫൗണ്ടേഷൻ അവാർഡ്, വിജ്ഞാൻ രത്‌ന ഇൻ സയൻസ് എന്നിവ ലഭിച്ചു.
ഇമെയിൽ :[email protected]
84. പ്രജ്വൽ ശാസ്ത്രി
പിഎച്ച്.ഡി (1989, മുംബൈ). ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ അസോസിയേറ്റ് പ്രൊഫസർ. റേഡിയോ തരംഗം മുതൽ എക്‌സ്-റേ തരംഗം വരെയുള്ള വിവിധ തരംഗദൈർഘ്യങ്ങൾ പ്രയോജനപ്പെടുത്തി, അതിദ്രവ്യ തമോഗർത്തങ്ങളാൽ സജീവമാക്കപ്പെടുന്ന ഗാലക്‌സികളെക്കുറിച്ച് പഠിക്കുന്നതിലാണ് പ്രത്യേക താൽപര്യം. ഇമെയിൽ :[email protected]
85. സോമദത്ത സിൻഹ
പിഎച്ച്.ഡി (1983, ജെ.എൻ.യു). FASc, FNASC. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജിയിൽ സീനിയർ സയന്റിസ്റ്റാണ്. സാന്റാ ഫെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Santa Fe Institute) ഇന്റർനാഷണൽ ഫെല്ലോഷിപ്പ് ലഭിക്കുന്നുണ്ട്. തിയററ്റിക്കൽ ആന്റ് കമ്പ്യൂട്ടേഷണൽ ബയോളജി, കോംപ്ലക്‌സ് സിസ്റ്റംസ്, നോൺ ലീനിയർ ഡൈനാമിക്‌സ്, ഇന്റർ ഡിസിപ്ലിനറി എജ്യൂക്കേഷൻ തുടങ്ങിയ മേഖലകളിലാണ് താൽപര്യം. ഇമെയിൽ: [email protected]
86. സുദേഷ്ണ സിൻഹ
പിഎച്ച്.ഡി (1990, ബോംബെ). ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ പ്രൊഫസർ. നോൺലീനിയർ ഫിസിക്‌സ് മേഖലയിൽ പഠനം നടത്തുന്നു. ബി.എം.ബിർള അവാർഡ് ലഭിച്ചിട്ടുണ്ട്. കയോസ് അടിസ്ഥാനമാക്കിയുള്ള ഹാർഡ്‌വേറിൽ സുദേഷ്ണയുടെ പഠനങ്ങൾ അമേരിക്കൻ കമ്പനിയായ കയോലോജിക്‌സ് (chaologix) വികസിപ്പിച്ചെടുത്ത് വാണിജ്യപരമായി ഉപയോഗപ്പെടുത്തുന്നുണ്ട്.  ഇമെയിൽ :[email protected]
87. സുപർണ സിൻഹ
പിഎച്ച്.ഡി (1992, സിറാക്യൂസ്). ബംഗളൂരുവിൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നു. ഇമെയിൽ :[email protected]

88. പൂർണിമ സിൻഹ
ഫിസിക്‌സിൽ പിഎച്ച്.ഡി നേടുന്ന ആദ്യവനിത (1956, കൊൽക്കത്ത). സെൻട്രൽ ഗ്ലാസ് ആന്റ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ചു.

89. സത്യവതി എം സിർസാത്
പിഎച്ച്.ഡി (1958, മുംബൈ), FASc. ശകുന്തളദേവി അമീർചന്ദ് പ്രൈസ് (ഐ.സി.എം.ആർ), ട്രാൻസ്ഏഷ്യൻ അവാർഡ് ഫോർ ബയോളോജിക്കൽ ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പി, ഭാരതീയ വിദ്യാഭവൻസ് സൈറ്റേഷൻ ഫോർ ലൈഫ്‌ടൈം അവാർഡ് ഫോർ സയൻസ് ആന്റ് ഹ്യൂമൻസ് തുടങ്ങിയ നിരവധി അവാർഡുകൾ ലഭിച്ചു. ക്യാൻസർ റിസർച്ച് പാത്തോളജി, വൂണ്ട് ഹീലിങ് ആന്റ് റീജനറേഷൻ, വൈറസസ്, ഹ്യൂമൻ ക്യാൻസർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇമെയിൽ :[email protected]

90. സരള കെ സുബ്ബറാവു
പിഎച്ച്.ഡി (1973, അർബാന-ചാംപെയ്ൻ) FNA, എഫ്.എൻ. എ.എസ്‌സി. ഇന്ത്യൻ സൊസൈറ്റി ഫോർ മലേറിയ ആന്റ് അദർ കമ്യൂണിക്കബിൾ ഡിസീസസ് ഫെല്ലോ. ഇൻസെക്റ്റ് ജെനറ്റിക്‌സ്, വെക്ടർ ബോൺ ഡിസീസസ് ആന്റ് എപ്പിഡമിയോളജി ആന്റ് കൺട്രോൾ തുടങ്ങിയ മേഖലകളിൽ ഗവേഷണം ചെയ്യുന്നു. മലേറിയ സംബന്ധിച്ച ഗവേഷണത്തിന് ഐ.സി.എം.ആറിന്റെ ഡോ.എം.ഒ.ടി. അയ്യങ്കാർ മെമ്മോറിയൽ അവാർഡ് ലഭിച്ചു. ഇമെയിൽ: [email protected]

91. എസ് അന്നപൂർണി
പിഎച്ച്.ഡി (1996, IISc) ബംഗളൂരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ പ്രവർത്തിക്കുന്നു. ഇമെയിൽ :[email protected]

92. സുമതി സൂര്യ
പിഎച്ച്.ഡി (1997, സിറാക്യൂസ്). ബംഗളൂരുവിൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ പ്രവർത്തിക്കുന്നു. ക്ലാസിക്കൽ ആന്റ് ക്വാണ്ടം ഗ്രാവിറ്റിയിലാണ് ഗവേഷണം നടത്തുന്നത്. ഇമെയിൽ :[email protected]

93. ഖുദ്‌സിയ തഹ്‌സിൻ
പിഎച്ച്.ഡി (1989, അലിഗഢ്). FASc. ഐ.എൻ.എസ്.എ യങ് സയന്റിസ്റ്റ് മെഡൽ ലഭിച്ചു. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ സുവോളജി ഡിപ്പാർട്ട്‌മെന്റിൽ റീഡർ ആണ്. നെമാറ്റോഡ് ടാക്‌സോണമി, ഡവലപ്‌മെന്റൽ ബയോളജി, എക്കോളജി തുടങ്ങിയ മേഖലകളിലാണ് താൽപര്യം. ഇമെയിൽ :[email protected]

94. ബി കെ തെൽമ
പിഎച്ച്.ഡി (1982, ഡെൽഹി), FASc, FNASc. ഹ്യൂമൻ ജെനറ്റിക്‌സ് ആന്റ് മെഡിക്കൽ ജീനോമിക്‌സ് എന്ന വിഷയത്തിൽ ഡെൽഹി യൂണിവേഴ്‌സിറ്റിയിലെ ജെനറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്നു. ഇമെയിൽ :[email protected]

95. വിദിത വൈദ്യ
പിഎച്ച്.ഡി (1997, യേൽ). ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ യങ് അസോസിയേറ്റും വെൽക്കം ട്രസ്റ്റിന്റെ സീനിയർ ഓവർസീസ് റിസർച്ച് ഫെല്ലോയും ആണ്. മുംബൈ ടി.ഐ.എഫ്.ആറിലാണ്   ഇപ്പോൾ പ്രവർത്തിക്കുന്നത്. ന്യൂറോസയൻസ്, മോളിക്യുലാർ സൈക്യാട്രി എന്നിവയാണ് ഗവേഷണമേഖല.
ഇമെയിൽ :[email protected]

96. ശിഖാ വർമ
പിഎച്ച്.ഡി (1990, സിറാക്യൂസ്). ഭുവനേശ്വറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിൽ എക്‌സ്‌പെരിമെന്റൽ കണ്ടൻസ്ഡ് മാറ്റർ ഫിസിസിസ്റ്റാണ്. ഇമെയിൽ : [email protected]

97. ഉഷ വിജയ്‌രാഘവൻ
പിഎച്ച്.ഡി (1989, കാൽടെക്), FASc, FNA.IIScയിൽ മൈക്രോബയോളജി ആന്റ് സെൽ ബയോളജി ഡിപ്പാർട്ട്‌മെന്റിൽ ഫാക്കൽറ്റി മെമ്പർ ആണ്. ഡിബിടി – ബയോസയൻസ് അവാർഡ്, വെൽക്കം ട്രസ്റ്റിന്റെ (ബ്രിട്ടൻ) ഇന്റർനാഷണൽ സീനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. പരീക്ഷണ മോഡലുകൾ എന്ന നിലയ്ക്ക് സസ്യങ്ങളും യീസ്റ്റും ഉപയോഗിച്ച് ജീനുകളുടെ പെരുമാറ്റം നിയന്ത്രിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നതിന് ഉഷയുടെ ഗവേഷകസംഘം ജെനറ്റിക്‌സും ഫങ്ഷണൽ ജീനോമിക്‌സും ആണ് പ്രയോജനപ്പെടുത്തിയത്. ഇമെയിൽ :[email protected]

98. സരസ്വതി വിശ്വേശ്വര
പിഎച്ച്.ഡി (1974, ന്യൂയോർക്ക്). FASc. IISc യിൽ മോളിക്യുലാർ ബയോഫിസിക്‌സ് യൂണിറ്റിൽ പ്രൊഫസറാണ്. ക്വാണ്ടം കെമിസ്ട്രി, കമ്പ്യൂട്ടേഷണൽ ബയോളജി, ബയോഇൻഫർമാറ്റിക്‌സ്, ബയോമോളിക്യുലാർ സ്ട്രക്ചർ നെറ്റ്‌വർക്ക്‌സ് തുടങ്ങിയ വയാണ് ഗവേഷണമേഖലകൾ. ഇമെയിൽ: [email protected]

99. ശശി വാധ്വ
എം.ഡി (1974), പിഎച്ച്.ഡി (1987AIIMS), എഫ്.എ. എസ്‌സി, FNASc. ശാന്തിസ്വരൂപ് ഭട്‌നാഗർ പ്രൈസ്, ഡോ.എച്ച്.കെ.ചാറ്റർജി മെമ്മോറിയൽ ഗോൾഡ് മെഡൽ, ശകുന്തള അമീർച്ചന്ദ് പ്രൈസ് എന്നിവ ലഭിച്ചു. അനാട്ടമി, ഡവലപ്‌മെന്റൽ  ന്യൂറോ സയൻസ് എന്നിവയാണ് താൽപര്യമുള്ള മേഖലകൾ. ഇമെയിൽ :[email protected]

100. ഗൻദീപ് കാങ്ങ്

ഗഗൻദീപ് കാംഗ്, വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ ഉദരത്തേയും കുടലിനേയും (ഗാസ്ട്രോ ഇൻറസ്റ്റിനൽ) ബാധിക്കുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ അധ്യാപികയും ഗവേഷകയുമാണ്. കുട്ടികളിൽ കണ്ടുവരുന്ന ഉദര-കുടൽസംബന്ധിയായ വൈറൽ ബാധ, റോട്ടാവൈറസിനെതിരായുള്ള വാക്സിനുകളുടെ കാര്യക്ഷമത ഇതൊക്കെ കാംഗിൻറെ മുഖ്യ ഗവേഷണ വിഷയങ്ങളാണ്. 2019-ൽ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന്, ഈ ബഹുമതിക്ക് അർഹയാവുന്ന ആദ്യത്തെ വനിതയാണ് ഗഗൻദീപ് കാംഗ്. 2016-ൽ കാംഗിന് ഇൻഫോസിസ് പുരസ്കാരം ലഭിച്ചു ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ലേഷണൽ ഹെൽത് സയൻസ് അൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ എക്സിക്യുട്ടീവ് ഡയറക്റ്റർ എന്ന ചുമതല കൂടി വഹിക്കുന്നു

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം
Next post തീപ്പൊരികളെ കാത്തുകൊണ്ട്
Close