Read Time:3 Minute

TV NARAYANAN
ടി.വി.നാരായണൻ

ലോകത്താദ്യമായി കാൽകുലസ് എന്ന ഗണിതശാസ്ത്ര ശാഖ പ്രതിപാദിക്കുന്ന പുസ്തകമാണ് അതെന്നും അറിയുമ്പോൾ അത്ഭുതപ്പെടുന്നില്ലേ?..അതാണ് ജ്യേഷ്ഠദേവൻ എഴുതിയ “യുക്തിഭാഷ”. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ഇന്ത്യക്കാരുടെ സംഭാവനകൾ ലോകോത്തരമാണെങ്കിലും പലതും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. കേരളീയ ഗണിതജ്ഞന്മാരായ നാരായണ പണ്ഡിതൻ (1370), സംഗമഗ്രാമ മാധവൻ (1350 – 1425), നീലകണ്ഠ സോമയാജി (1445-1545) മുതലായവരുടെ സംഭാവനകൾ ഈയടുത്ത കാലത്താണ് പുറം ലോകം കാര്യമായി ചർച്ച ചെയ്തത്.

പൈ’,’ടാന്‍’, ‘സൈന്‍’, ‘കോസൈന്‍’ എന്നിങ്ങനെയുള്ളവയുടെ അനന്തശ്രേണികള്‍ ആദ്യമായി ലോകത്ത്‌ അവതരിപ്പിച്ചത്‌ മാധവനാണ് എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. പൈ’ക്കുള്ള അനന്തശ്രേണി ‘മാധവാ-ലെബനിറ്റ്സ്‌’ശ്രേണി (Madhava–Newton series) എന്നും, സൈന്‍ കോസൈന്‍ എന്നിവയുടെ ശ്രേണികളെ മാധവാ-ന്യൂട്ടണ്‍ ശ്രേണിയെന്നും (MadhavaNewton power series) പുനര്‍നാമകരണം ചെയ്തു എന്നത് വൈകി വന്ന അംഗീകാരമാണ്. മാധവന്റെ ശിഷ്യ പരമ്പരയിലെ നീലകണ്ഠന്റെ ശിഷ്യനാണ്‌ മലയാളത്തിൽ ആദ്യ ഗണിതഗ്രന്ഥമായ യുക്തിഭാഷയുടെ കർത്താവ് ജ്യേഷ്ഠദേവൻ. ഏകദേശം 1530കളിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.

അന്നുവരെ വരേണ്യ ഭാഷയായ സംസ്കൃതത്തിൽ ശ്ലോകങ്ങൾ ആയാണ് ശാസ്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ പുസ്തകം ഗദ്യത്തിലാണ്. ഭാരതീയ ഗണിത കൃതികളുടെ പ്രത്യേകത മിക്കതിലും അന്തിമഫലം എത്തിച്ചേര്‍ന്ന വഴി കൊടുക്കാറില്ല എന്നതാണ്. (രാമാനുജൻ എഴുതിയ നോട്ടുബുക്കുകളിൽ നിന്ന് ഉത്തരം കണ്ടെത്തിയ വഴി തെരഞ്ഞു നടക്കുന്ന അവസ്‌ഥ നമ്മൾ കേട്ടിട്ടുണ്ടല്ലോ). പ്രാദേശിക ഭാഷയില്‍, ഗദ്യത്തില്‍ രചിച്ചിരിക്കുന്നതിനു പുറമെ, എല്ലാ നിഗമനങ്ങളുടേയും ഫലങ്ങളുടേയും തെളിവ്‌ ശാസ്ത്രീയമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ശാസ്ത്ര-ചരിത്രപഠനത്തില്‍ യുക്തിഭാഷ പ്രധാന സ്രോതസ്സാണ്.

യുക്തിഭാഷയുടെ പ്രധാന ഉദ്ദേശ്യം മാധവന്റെ കാലംതൊട്ട്‌ ഉണ്ടായ ഗണിതശാസ്ത്രത്തിലെ ഗവേഷണഫലങ്ങള്‍ ക്രോഡികരിച്ച്‌ അതിന്റെ ഉപപത്തി(പ്രൂഫ്‌)യോടുകൂടി പ്രചരിപ്പിക്കുക, ഗുരുനാഥനായ നീലകണ്ഠന്റെ നവീനമായ ഗ്രഹചലനസിദ്ധാന്തം ഏവരിലും എത്തിക്കുക എന്നതും ആയിരുന്നു. യുക്തിഭാഷ രണ്ടു ഭാഗങ്ങളായിട്ടാണ്‌ എഴുതപ്പെട്ടിരിക്കുന്നത്‌, ഒന്നാം ഭാഗം ഗണിതവും രണ്ടാം ഭാഗം ജ്യോതിശ്ശാസ്ത്രവും. (ജ്യോതിഷം ചർച്ച ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്).

യുക്തിഭാഷയുടെ ഒന്നാം ഭാഗം വായിക്കാം. ഡൌൺലോഡ് ചെയ്യാം


Happy
Happy
17 %
Sad
Sad
17 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post 2020-ലെ ഭട്നാഗർ പുരസ്കാരം രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്
Next post ക്രാഷ് ടെസ്റ്റ് ഡമ്മികളുടെ ലിംഗസമത്വം
Close