Read Time:10 Minute

ജനസംഖ്യ വര്‍ദ്ധനവ് മൂലം ലോകത്ത് ഉണ്ടാകുന്ന വികസന – പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്  പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാകുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യദിനമായി ആചരിക്കുന്നത്.

7999871392
മനുഷ്യർ ജീവിക്കുന്ന ഈ ഭൂമി

ലോക ജനസംഖ്യ 500 കോടി കടന്ന ജൂലൈ 11ന്, ലോകജനസംഖ്യദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത് മലയാളിയായ ഡോ കെ സി സക്കറിയയാണ് (1924 – 2023 ). 1990 ജൂലൈ 11ന് തൊണ്ണൂറിലധികം രാജ്യങ്ങള്‍ ആദ്യദിനാചരണത്തിന്‍റെ ഭാഗമായി.ഐക്യരാഷ്ട്ര സഭയുടെ UNFPA ( United Nations Fund for Population Activities / United Nations Population Fund ) ആണ് ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

To Leave No One Behind, Count Everyone (ആരും ഒഴിവാക്കപ്പെടരുത്, എല്ലാവരേയും കണക്കെടുപ്പിന്റെ ഭാഗമാക്കുക) എന്നതാണ് ഈ വര്‍ഷത്തെ ലോകജനസംഖ്യാ ദിന സന്ദേശം.

കുറഞ്ഞത് കഴിഞ്ഞ മുപ്പത് വർഷക്കാലയളവിൽ, ജനസംഖ്യാ വിവര ശേഖരണം, വിശകലനം, ഉപയോഗം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ലോകരാജ്യങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിവിധ ജനസമൂഹങ്ങളുടെ വൈവിധ്യത്തെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് ജനസംഖ്യാ കണക്കുകളിലെ പ്രായം, വംശം, ലിംഗഭേദം, മറ്റ് ഘടകങ്ങൾ എന്നിവ പ്രധാനമാണ്.

1804

100 കോടി

1804

1927

200 കോടി

1927

1959

300 കോടി

1959

1974

400 കോടി

1974

1987

500 കോടി

1987

1998

600 കോടി

1998

2011

700 കോടി

2011

2022

800 കോടി

2022

കോവിഡാനന്തരം ലോകരാജ്യങ്ങളിൽ ജനസംഖ്യാ കണക്കെടുപ്പിൽ കൃത്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യമായിട്ടുണ്ട്. ആരോഗ്യരംഗത്തും വികസനാസൂത്രണത്തിനും ഇതിന് വലിയ പങ്കുവഹിക്കാാകും. മുമ്പെന്നത്തേക്കാളും കൂടുതൽ വിശദമായും സമയബന്ധിതമായും ഡാറ്റ ശേഖരണത്തിനും വിശകലനത്തിനും സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനാകുന്നു.

2024-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം ആരൊക്കെയാണ് ഇപ്പോഴും ജനസംഖ്യാ കണക്കുകളിൽ ഉൾപ്പെടാതെ പോകുന്നു, എന്തുകൊണ്ട് അവർ ഒഴിവാക്കപ്പെടുന്നു എന്ന ചോദ്യമാണ് ഉയർത്തുന്നത്.

ലോകജനസംഖ്യ നൂറുകോടിയായി വളരാൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു – പിന്നീട് ഏകദേശം 200 വർഷത്തിനുള്ളിൽ അത് ഏഴിരട്ടിയായി വളർന്നു. 2011-ൽ, ആഗോള ജനസംഖ്യ 700 കോടിയിലെത്തി, 2021-ൽ ഇത് ഏകദേശം 800 കോടി ആണ്, 2030-ൽ ഇത് ഏകദേശം 850 കോടിയിലേക്കും 2050-ൽ 970 കോടിയിലേക്കും 2100-ൽ 1090 കോടിയിലേക്കും വളരുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത കാലത്ത് പ്രത്യുൽപാദന നിരക്കിലും ആയുർദൈർഘ്യത്തിലും വലിയ മാറ്റങ്ങൾ കണ്ടു. 1970-കളുടെ തുടക്കത്തിൽ സ്ത്രീകൾക്ക് ശരാശരി 4.5 കുട്ടികൾ വീതം ഉണ്ടായിരുന്നു; 2015 ആയപ്പോഴേക്കും ലോകത്തെ മൊത്തം ഫെർട്ടിലിറ്റി ഒരു സ്ത്രീക്ക് 2.5 കുട്ടികളിൽ താഴെയായി കുറഞ്ഞു. അതേസമയം, ശരാശരി ആഗോള ആയുസ്സ് 1990-കളുടെ തുടക്കത്തിൽ 64.6 വർഷത്തിൽ നിന്ന് 2019-ൽ 72.6 വർഷമായി ഉയർന്നു.

ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള പെരുപ്പം സുസ്ഥിരവികസനത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമില്ല. പിന്നോക്കവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന കാര്യത്തിൽ വിഭവങ്ങളുടെ അപര്യാപ്തതയും ഉപഭോഗത്തിലെ അസമത്വവും തടസ്സം നിൽക്കും.

ഗ്രാമപ്രദേശങ്ങളേക്കാൾ കൂടുതൽ ആളുകൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്നു. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 66 ശതമാനവും നഗരങ്ങളിലായിരിക്കും.

നഗരങ്ങളിലെ സാമ്പത്തിക വികസനം, തൊഴിൽ, വരുമാന വിതരണം, ദാരിദ്ര്യം, സാമൂഹിക സംരക്ഷണം എന്നിവയ്ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, ശുചിത്വം, വെള്ളം, ഭക്ഷണം, ഊർജം എന്നിവ സാർവത്രികമായി ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം. വ്യക്തികളുടെ ആവശ്യങ്ങൾ കൂടുതൽ സുസ്ഥിരമായി അഭിസംബോധന ചെയ്യാൻ, ഈ ഗ്രഹത്തിൽ എത്ര ആളുകൾ ജീവിക്കുന്നു, അവർ എവിടെയാണ്, അവർക്ക് എത്ര വയസ്സുണ്ട്, എത്ര ആളുകൾ അവരുടെ പിന്നാലെ വരും എന്ന് നയരൂപകർത്താക്കൾ മനസ്സിലാക്കണം.

ഭൂമുഖത്തെ ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകളാണ്. എന്നാല്‍ ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ക്കെതിരെ വ്യാപകമായ രീതിയിലുള്ള അനീതികള്‍ ഉണ്ടാകുന്നുണ്ട്. ഇതുമൂലം വിദ്യാലയങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും അവര്‍ പുറന്തള്ളപ്പെടുന്നു. ആരോഗ്യ- ലൈംഗിക – പ്രത്യുല്പാദന കാര്യങ്ങളില്‍ പോലും തീരുമാനം എടുക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു.

ഗര്‍ഭധാരണത്താലോ പ്രസവ സംബന്ധമായ പ്രശ്നങ്ങളാലോ ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരണപ്പെടുന്നു.സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിലുടെ മനുഷ്യസമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാമെന്നും,അതുവഴി ഈ ഭുമിയിലെ എണ്ണൂറ് കോടി ജനങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കണമെന്നും ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെടുന്നു.

2011 ലാണ് അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത്. 2020ലും 2021ലും രണ്ട് ഘട്ടങ്ങളിലായി നടക്കേണ്ടിയിരുന്ന സെൻസസ് അനിശ്ചിതകാലമായി നീട്ടി വെച്ചിരിക്കുകയാണ്. 2011-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകളെയാണ് സർക്കാർ ഇപ്പോഴും ആശ്രയിക്കുന്നത് !

നിങ്ങള്‍ക്കറിയാമോ?
  • ലോകമെമ്പാടുമുള്ള 40 ശതമാനത്തിലധികം സ്ത്രീകൾക്കും ലൈംഗിക –  പ്രത്യുൽപാദന –  ആരോഗ്യം കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ സാധിക്കുന്നില്ല.
  • ഗർഭധാരണം അല്ലെങ്കിൽ പ്രസവം മൂലം ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരണപ്പെടുന്നു.
  • ഏകദേശം മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിത പങ്കാളികളില്‍ നിന്നോ അല്ലാത്തവരില്‍ നിന്നോ ഇവരില്‍ രണ്ട് പേരില്‍ നിന്നോ ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളവരാണ്.
  • വെറും ആറ് രാജ്യങ്ങള്‍ക്കാണ് പാർലമെന്റിൽ  50 ശതമാനമോ അതിൽ കൂടുതലോ സ്ത്രീ പ്രാതിനിധ്യം ഉള്ളത്.
  • ലോകമെമ്പാടുമുള്ള നിരക്ഷരരായ 80 കോടി മനുഷ്യരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്.

Source : https://www.un.org/en/observances/world-population-day


അധിക വായനയ്ക്ക്

അനുബന്ധ വായനയ്ക്ക്

Happy
Happy
50 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
10 %
Angry
Angry
3 %
Surprise
Surprise
3 %

Leave a Reply

Previous post അമേരിക്കയിലെ അപ്രത്യക്ഷമാകുന്ന ദ്വീപ്
Next post പേനിന്റെ പരിണാമ പുരാണങ്ങൾ
Close