Read Time:3 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

കൊറോണ കാലത്തിന് മുൻപാണ് ഈ വർഷത്തെ പ്രമേയം നിശ്ചയിച്ചതെങ്കിലും ലോകമെമ്പാടും കോവിഡ് വ്യാപനം മൂലം ആരോഗ്യമേഖല കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ചിന്താവിഷയത്തിന് പ്രത്യേക പ്രാധ്യാന്യമുണ്ട്.

ഇന്ന് ലോകാരോഗ്യ ദിനം. 1948 ൽ ആരംഭിച്ച ലോകാരോഗ്യ സംഘടനയുടെ സ്ഥാപകദിനമാണ് സാർവദേശീയമായി ലോകാരോഗ്യ ദിനമായി ആചരിക്കപെടുന്നത്. ഓരോ വർഷവും ലോകാരോഗ്യ ദിനത്തിന് ഒരു പ്രത്യേക വിഷയം ചർച്ചചെയ്യുന്നതിനായി നിർദ്ദേശിക്കപ്പെടും ഈ വർഷത്തെ പ്രമേയം നഴ്സുമാരെയും സൂതികർമ്മിണികളേയും സംരക്ഷിക്കുക, പിന്തുണക്കുക (Support Nurses and Midwives) എന്നതാണ്. പല വികസ്വരരാജ്യങ്ങളിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും സൂതികർമ്മിണികളുടെ സഹായത്തോടെയുള്ള വീട്ട് പ്രസവം തുടരുന്നുണ്ട്. മാതൃമരണ നിരക്ക് കുറക്കുന്നതിൽ അവർ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്. അത് കൊണ്ടാണ് നഴ്സുമാരോടൊപ്പം ഇവരെയും ആദരിക്കുന്നത്,

കൊറോണ കാലത്തിന് മുൻപാണ് ഈ വർഷത്തെ പ്രമേയം നിശ്ചയിച്ചതെങ്കിലും ലോകമെമ്പാടും കോവിഡ് വ്യാപനം മൂലം ആരോഗ്യമേഖല കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ചിന്താവിഷയത്തിന് പ്രത്യേക പ്രാധ്യാന്യമുണ്ട്.

ജീവൻ അപകടത്തിലാക്കികൊണ്ടാണ് ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധക്കെതിരെ പൊരുതികൊണ്ടിരിക്കുന്നത്. അവരിൽ ഏറ്റവുമധികം അപകടസാധ്യതയുള്ള ചുമതല നിർവഹിക്കേണ്ടിവരുന്നത് നഴ് സുമാരാണ്. രോഗികളുമായി കൂടുതൽ സമയം അടുത്തിടപെടേണ്ടി വരുന്നത് അവരാണ്. പലപ്പോഴും സുരക്ഷ സംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത സാഹചര്യങ്ങളിൽ അവർക്ക് ജോലി ചെയ്യേണ്ടിവരുന്നു. അപകടസാധ്യതയെല്ലാം അവഗണിച്ചാണ് നഴ് സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും തങ്ങളുടെ മരണ സാധ്യതവരെയുള്ള ചുമതല നിർവഹിച്ച് വരുന്നത്.

പലരാജ്യങ്ങളീലായി ഏതാനും നഴ്സുമാർ ഇതിനകം കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് മുംബൈയിൽ 48ഉം ഡൽഹിയിൽ 9 മുമായി 57 മലയാളി നഴ്സുമാർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിഞ്ഞത്. നിപ്പാ കാലത്ത് ജീവൻ ബലികഴികേണ്ടിവന്ന സിസ്റ്റർ ലീനി നമ്മുടെ മനസ്സിൽ എപ്പോഴുമുണ്ടാവും. ജീവൻ അപകടത്തിലാക്കി ലോകമെമ്പാടും കോവിഡ് രോഗത്തിനെതിരെ മറ്റ് ആരോഗ്യ പ്രവർത്തകരോടൊപ്പം പോരാടിവരുന്ന നഴ്സുമാരോട് നമുക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാം.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 6
Next post എന്തുകൊണ്ട് മാസ്ക് ധരിക്കണം ?
Close