Fri. Jun 5th, 2020

LUCA

Online Science portal by KSSP

കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 6

2020 ഏപ്രില്‍ 6 , രാത്രി  10.30 വരെ ലഭ്യമായ കണക്കുകൾ

2020 ഏപ്രില്‍ 6 , രാത്രി  10.30 വരെ ലഭ്യമായ കണക്കുകൾ

 

ആകെ ബാധിച്ചവര്‍
13,23,481
മരണം
73,603

രോഗവിമുക്തരായവര്‍

2,77,273

Last updated : 2020 ഏപ്രില്‍6 രാത്രി 8മണി

300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 3,52,160
10369
സ്പെയിന്‍ 1,35,032 13,055
ഇറ്റലി 128,948 15,887
ജര്‍മനി 1,00,232 1,591
ഫ്രാൻസ് 92,839 8,078
ചൈന 81,708 3331
ഇറാൻ 60,500 3,739
യു. കെ. 48,451 4,934
തുര്‍ക്കി 27,069 574
സ്വിറ്റ്സെർലാൻഡ് 21,652 734
ബെല്‍ജിയം 20,814 1632
നെതർലാൻഡ്സ് 18,803 1867
ഇൻഡ്യ 4760 135
ആകെ 13,23,481 73,603
 • ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരം കഴിഞ്ഞു. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു.
 • വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.
 • അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങളും 3,482 പോസിറ്റീവ് ടെസ്റ്റുകളും സംഭവിച്ചതോടെ കോവിഡ് 19 ന്റെ രാജ്യത്തെ രണ്ടാമത്തെ ഹോട്ട് സ്‌പോട്ടായി ന്യൂജഴ്‌സി മാറി. ഇതുവരെ ഇവിടെ 917 മരണങ്ങളായി.
 • കോവിഡിനെതിരെ പോരാടാൻ വീണ്ടും ഡോക്ടറായി രജിസ്റ്റർ ചെയ്ത് ഐറിഷ് പ്രധാനമന്ത്രി. ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി 70,000ത്തോളെ പേരാണ് അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5000ത്തോളം പേര്‍ക്കാണ് അയര്‍ലന്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 158 പേര്‍ മരിച്ചു.
 • ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണെ കൊവിഡ് ലക്ഷണങ്ങൾ നിലനിൽക്കുന്നതിനാൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 • ലിബിയയുടെ മുൻ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രിൽ കൊവിഡ് ബാധിച്ച് മരിച്ചു.
 • കാനഡയിൽ ഒരു ദിവസത്തിനിടെ മരണനിരക്കിൽ 20 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. എത്യോപ്യയിലും ഹെയ്തിലിയിലും ആദ്യ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ സുഡാനിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു.
 • അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു വന്യ ജീവിയിൽ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനു മുൻപ് ഒരു വളർത്ത് പൂച്ചയിലും വളർത്ത് നായയിലും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. ഈ വളർത്തുമൃഗങ്ങളിൽ കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല
 • കൊവിഡ് ബാധിച്ച് സ്വീഡനില്‍ ഇതുവരെ 400ലധികം പേര്‍ മരിച്ചു. 6000ത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 • യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. പുതുതായി 277 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ഉം രോഗബാധിതരുടെ എണ്ണം 2,076 ആയി.
 • സൗദിയിൽ 61 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,463 ആയി ഉയർന്നു. ചികിത്സയിലുള്ളവർ 1941 ആണ്. ആകെ കോവിഡ് മരണ സംഖ്യ 34.
 • ജയിലുകളിൽ കോവിഡ് പകർച്ച ഉണ്ടാകാതിരിക്കാൻ രണ്ടായിരത്തിലധികം പേരെ ജയിൽ വിമോചിതരാക്കി ശ്രീലങ്ക.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :4760 (+471)* (Covid19india.org

മരണം : 135 (+14)

ഇന്ത്യ – അവലോകനം

 • കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 693 ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു.
 • ഇന്ത്യയിൽ ആദ്യത്തെ 500 രോഗികളിലേക്കെത്താൻ നമ്മൾ 55 ദിവസമെടുത്തു. അടുത്ത അഞ്ചു ദിവസം കൊണ്ടത് ആയിരമായി. തുടർന്നുള്ള നാല് ദിവസം കൊണ്ട് 2000 കടന്നു. 2000 ൽ നിന്ന് 4000 എത്താൻ പിന്നെ മൂന്നു ദിവസം മാത്രമാണ് എടുത്തത്.
 • ചില സംസ്ഥാനങ്ങളിൽ, നിസാമുദ്ദീൻ സംഭവത്തിനു ശേഷമുണ്ടായ കേസുകളുടെ വർദ്ധനവ് ആശങ്കാജനകമാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം അധികം കൂട്ടാതെ തന്നെ രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
 • ഇന്ത്യയിൽ കഴിയുന്ന വിദേശികളുടെ സംശയ ദൂരീകരണത്തിന് വേണ്ടി STRANDININDIA.COM എന്ന വെബ് പേജ് രൂപീകരിച്ചു
 • നിലവിൽ വ്യാപകമായി ടെസ്റ്റുകൾ നടത്താതെ സാമൂഹ്യ വ്യാപനം ഇല്ല എന്ന് ആവർത്തിക്കുന്നതിൽ വലിയ കഴമ്പില്ല എന്നാണ് തോന്നുന്നത്. അതേ സമയം കേരളത്തിൽ സമൂഹവും അധികാരികളും കാണിച്ച സംയമനവും പ്രയത്നവും രോഗ വ്യാപനം കുറയ്ക്കുന്നതിൽ നമ്മെ സഹായിച്ചു എന്ന് അനുമാനിക്കാവുന്ന നിലയ്ക്കാണ് സൂചനകൾ. ഇവിടെ മറ്റുള്ള ഇടങ്ങളേക്കാൾ കൂടുതൽ ടെസ്റ്റുകൾ നടന്നിട്ടുണ്ടെന്നതെങ്കിലും ആശാവഹമായ കാര്യമാണ്.
 • അടിയന്തിരമായി ആരോഗ്യ പ്രവർത്തകര്‍ക്ക് സുരക്ഷാ ഉപാധികൾ നൽകാൻ തയ്യാറാവണം. PPE യും ട്രെയിനിങ്ങും അത്യാവശ്യം.  ആരോഗ്യ പ്രവർത്തകന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതുവഴി നമ്മൾ സംരക്ഷിക്കുന്നത് അയാളെ മാത്രമല്ല, ആരോഗ്യ സംരക്ഷണ മേഖലയെ ആകെത്തന്നെയാണെന്ന് നാം മറന്നു പോകരുത്. സത്യസന്ധമായി അപഗ്രഥിച്ചാൽ ഇതുപോലൊരു അവസ്ഥയെ നേരിടാൻ സജ്ജമായിരുന്നില്ല എന്നതാണ് ചൈനയിലും ഇറ്റലിയിലും സ്പെയിനിലും സംഭവിച്ചത്. ചൈനയിൽ ആകസ്മികമായിരുന്നു എങ്കിലും മറ്റുള്ളവർക്ക് തയ്യാറെടുക്കാൻ അൽപമെങ്കിലും സമയം ഉണ്ടായിരുന്നു. പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്നവർ കരുതി. ഫലമോ? പതിനായിരക്കണക്കിന് പേർ മരണമടഞ്ഞു.
 • ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താതിരുന്നതും, യഥാർത്ഥ വിഷയങ്ങൾ ഭരണ നേതൃത്വത്തിൽ എത്തിക്കാതിരിക്കുന്നതും, ഇത്തരം സാഹചര്യങ്ങളിൽ സ്ഥിതിവിശേഷംഅപകടകരമാക്കുമെന്നാണ് ലോകത്ത് പല ഭാഗങ്ങളിലും സംഭവിച്ച കാര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കേണ്ടതും കാര്യക്ഷമമായി ഇടപെടേണ്ടതുമായ ഒരു സംഗതിയാണ് PPE യുടെ ദൗർലഭ്യം.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 6, രാത്രി 8 മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 303 (+51)
3(+2)
2 അരുണാചൽ പ്രദേശ് 1 0
3 ആസ്സാം 26 0
4 ബീഹാർ 32 1
5 ഛത്തീസ്‌ഗഢ് 11(+) 0
6 ഗോവ 7(+) 0
7 ഗുജറാത്ത് 146(+18) 11
8 ഹരിയാന 110(+20) 0
9 ഹിമാചൽ പ്രദേശ് 6 2
10 ഝാർഖണ്ഡ്‌ 4(+1) 0
11 കർണ്ണാടക 163 (+12)
4
12 കേരളം 327 (+13)
2
13 മദ്ധ്യപ്രദേശ് 256(+63) 14 (+1)
14 മഹാരാഷ്ട്ര 868(+120) 52(+7)
15 മണിപ്പൂർ 2 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 39 0
20 പഞ്ചാബ് 79(+11) 7(+1)
21 രാജസ്ഥാൻ 288 (+22)
2 (+1)
22 സിക്കിം 0 0
23 തമിഴ്‍നാട് 621 (+50) 5
24 തെലങ്കാന 364(+30) 11
25 ത്രിപുര 1(+1) 0
26 ഉത്തർപ്രദേശ് 305(+27)
3(+)
27 ഉത്തരാഖണ്ഡ് 31(+5) 0
28 പശ്ചിമ ബംഗാൾ (*)
80 6

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 10 0
2 ചണ്ഡീഗഢ് 18 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 1(+1) 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 525(+22) 7
6 പുതുച്ചേരി 5 0
7 ജമ്മു കശ്മീർ 109 (+3)
2
8 ലഡാക്ക് 13 0

കേരളം 

ഏപ്രില്‍ 6, രാത്രി 10.30 മണി

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 152 (+9) 4
കണ്ണൂര്‍ 50 20
എറണാകുളം 25 5 1
പത്തനംതിട്ട 15(+1) 8
മലപ്പുറം 15(+2) 1
തിരുവനന്തപുരം 13 6 1
തൃശ്ശൂര്‍ 12 3
കോഴിക്കോട് 12(+5) 4
പാലക്കാട് 7
ഇടുക്കി 10 3
കോട്ടയം 3 3
കൊല്ലം 7(+1) 1
ആലപ്പുഴ 3 1
വയനാട് 3
ആകെ 327 59 2
 • കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ളവരില്‍ 6 പേര്‍ വിദേശത്ത് നിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാള്‍ വിദേശത്ത് നിന്നും വന്നതാണ്.
 • കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 3 പേര്‍കൂടി രോഗവിമുക്തരായി. നിലവില്‍ 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
 • നിലവിൽ കേരളത്തിലെ സ്ഥിതി ആശാവഹമാണ്. പക്ഷെ ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ അത്യധികം ശ്രദ്ധ നാം ചെലുത്തിയില്ലെങ്കിൽ അല്പം സമയം കൊണ്ട് നാം നേടിയ മുൻ‌തൂക്കം കൈവിട്ടു പോയേക്കാം. കർശന നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി മാത്രം ലോക്ക് ഡൗൺ പിൻവലിക്കുന്നതാവും ഉചിതം.
 • കോവിഡ് ടെസ്റ്റിനായി വാക്ക്-ഇൻ സാംപിൾ കിയോസ്കുകളുമായി (വിസ്ക്) എറണാകുളം ജില്ലാ ഭരണകൂടം
 • കോവിഡ് ബാധിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 18 മലയാളികള്‍ മരണമടഞ്ഞു.
 • കേരളത്തിൽ ഇതിനകം 3 ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായിട്ടുണ്ട്. ഇനിയൊരാൾക്കു പോലും അങ്ങനെയുണ്ടാവരുതെന്ന നിഷ്കർഷയോടെ ഭരണ സംവിധാനങ്ങൾ ഇടപെടണം.
 • ലോകത്തെ എല്ലാ രാജ്യങ്ങളിലും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും ഡോക്ടർമാരുമുണ്ട്. ചില സ്ഥലങ്ങളിൽ മികച്ച സുരക്ഷാ ഉപാധികൾ നൽകുന്നുണ്ടെങ്കിലും. എല്ലായിടത്തും അതല്ല സ്ഥിതി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായ ഇടപെടല്‍ ആവശ്യമാണ്.

വേനല്‍മഴ – കൊതുതുജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത

കേരളത്തിൽ വേനൽ മഴയും എത്തി. കൊറോണ പുതുതായി വന്ന വില്ലൻ ആയതു കൊണ്ട് നാം കൂടുതൽ ചർച്ച ചെയ്യുന്നു, എന്നാൽ മഴക്കാലത്ത് പൊന്തി വരുന്ന പഴയ വില്ലന്മാരൊക്കെ ഇവിടൊക്കെ തന്നെ പതുങ്ങി ഇരിപ്പുണ്ടെന്നത് ഓർമ്മ വേണം, ജാഗ്രത വേണം.
കൊതുകിന്റെ പ്രജനനം കൂടിയാൽ ഡെങ്കി, ചിക്കൻ ഗുനിയ തുടങ്ങിയവ ഭീഷണി ആയി ഉയരും. ഡെങ്കി കൊതുകിന് വളരാൻ ഒരു സ്പൂണിൽ കൊള്ളുന്ന വെള്ളം തന്നെ ധാരാളമാണ്. അതിനാൽ വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടന്നു കൊതുകു പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ എല്ലാം ഇല്ലാതാക്കണം. റബർ വിളയിലെ ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, ടയറുകൾ, ചെരുപ്പുകൾ, സൺഷെയ്ഡിൽ കെട്ടിനിൽക്കാൻ സാധ്യതയുളള വെള്ളം, ഫ്രിഡ്ജിന് താഴെയുള്ള ട്രെയിലെ വെള്ളം, പൂച്ചട്ടിയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകടി കൊള്ളാതിരിക്കാനുള്ള വ്യക്തിഗത സുരക്ഷാ മാർഗങ്ങളും സ്വീകരിക്കണം.

ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ഡോ.ഹരികൃഷ്ണന്‍, നന്ദന സുരേഷ്,  സില്‍ന സോമന്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

 1. https://www.worldometers.info/coronavirus/
 2. Novel Coronavirus (2019-nCoV) situation reports-WHO
 3. https://covid19kerala.info/
 4. https://www.covid19india.org
 5. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
%d bloggers like this: