Read Time:1 Minute

ഇന്ന് 2023 ഒക്ടോബർ 16, ലോക ഭക്ഷ്യദിനം.“ജലം ജീവനാണ്, അന്നമാണ്. ആരെയും പിന്നിലാക്കരുത്” (Water is Life, Water is Food. Leave No One Behind) എന്നതാണ് ഈ വർഷത്തെ സന്ദേശം. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ജലം അവശ്യമാണ് എന്ന അറിവിനോടൊപ്പം നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാനം എന്ന നിലയിൽ ജലത്തിന്റെ നിർണായക പങ്കും എടുത്തുകാണിക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ലക്ഷ്യമിടുന്നത്.

ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധനവിന്റെ അടിസ്ഥാനത്തിൽ ജലം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം വളർത്താനും ശ്രമിക്കുന്നു. സാമ്പത്തിക വികസനം, നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ജലലഭ്യതയെ വലിയ തോതിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

ഇതോടൊപ്പം ജല സുരക്ഷ (water security), കൽപിത ജലം (virtual water), ജല പാദമുദ്ര (water footprint), ജലോപഭോഗ ക്ഷമത (water productivity) എന്നിവയൊക്കെ ജലത്തിന്റെ ശാസ്ത്രീയ വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചില ആശയങ്ങളാണ്. കുറച്ചു ജലത്തിൽ നിന്ന് കൂടുതൽ വിളവ് (more crop per drop), ജലം ലാഭിക്കുന്ന ജലസേചന രീതികൾ, ജലസംരക്ഷണം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി കാണണം.

ജലത്തെക്കുറിച്ച് ലൂക്കയുടെ പ്രത്യേക പതിപ്പ്

Happy
Happy
25 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
13 %
Angry
Angry
0 %
Surprise
Surprise
13 %

One thought on “ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം

Leave a Reply

Previous post മാലി – തദ്ദേശീയ ജ്ഞാനത്തിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരം
Next post വിണ്ണിലെ ചന്ദ്രൻ മണ്ണിലെത്തും ! ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ
Close