Read Time:9 Minute

 

;

1911 മാർച്ച് 8

ആദ്യമായി സാർവ്വദേശീയ വനിതാദിനം ആചരിച്ചു. 1908 ൽ ന്യൂയോർക്കിൽ നടന്ന തുന്നൽ തൊഴിലാളി സ്ത്രീകളുടെ പോരാട്ടത്തിന്റെ ഓർമ്മക്കായിട്ട് 1910 ൽ കോപ്പൻ ഹേഗിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് സമ്മേളനത്തിൽ വെച്ചാണ് മാർച്ച് 8 വനിതാദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

1917

റഷ്യയിൽ വനിതാദിനത്തിലാരംഭിച്ച വോട്ടവകാശത്തിനായുള്ള സ്ത്രീകളുടെ സമരം – Bread and Peace

1946

ഐക്യരാഷ്ട്രസംഘടന സ്ത്രീകളുടെ പദവി (Commission on the status of women) രൂപീകരിച്ചു.

1948

ഐക്യരാഷ്ട്രസഭയിൽ മനുഷ്യാവകാശപ്രഖ്യാപനം

1949

മനുഷ്യരെ കച്ചവടം ചെയ്യുന്നതിനും വേശ്യാവൃത്തിക്കും എതിരായ കമ്മീഷൻ രൂപീകരിച്ചു. 1951 ജൂലൈ 25ന് പ്രാബല്യത്തിൽ വന്നു.

1951 ജൂൺ 19

തുല്യമൂല്യമുള്ള ജോലിക്ക് തുല്യവേതനം എന്ന തത്വം അന്താരാഷ്ട്ര തൊഴിൽ സംഘടന അംഗീകരിച്ചു. (ഐ.എൽ.ഒ) അംഗീകരിച്ചു.

1952 ഡിസംബർ 20

സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങളെക്കുറിച്ചുള്ള ഉടമ്പടി യു.എൻ. അംഗീകരിച്ചു.

1957 ജനുവരി 29

വിവാഹിതരായ സ്ത്രീകളുടെ ദേശീയതയെക്കുറിച്ച് കൺവെൻഷൻ പാസ്സാക്കുന്നു.

1960 നവംബർ 25

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഏകാധിപതി ട്രൂജില്ലോയുടെ സൈനികർ രാഷ്ട്രീയപ്രവർത്തകരായ മിരാവൽ സഹോദരിമാരെ വധിച്ചു. 1981 മുതൽ ഈ ദിവസം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതിനായുള്ള ദിവസമായി ആചരിക്കുന്നു.

1960 ഡിസംബർ 14

വിദ്യാഭ്യാസത്തിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടി

1962 നവംബർ 7

വിവാഹങ്ങളെ സംബന്ധിച്ച കുറഞ്ഞപ്രായം നിജപ്പെടുത്തി, രജിസ്ട്രേഷൻ തുടങ്ങിയ നിബന്ധനകൾ

1964

തൊഴിൽ ഉടമ്പടി

1974 ഡിസംബർ 14

അടിയന്തിരാവസ്ഥയിലും യുദ്ധവേളകളിലും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണ എന്നതിനെപ്പറ്റിയുള്ള ഉടമ്പടി

1975

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാവർഷമായി ആഹ്വാനം ചെയ്തു. ജൂൺ 16 മുതൽ ജൂലൈ 2 വരെ ഒന്നാം സാർവ്വദേശീയ വനിതാസമ്മേളനം മെക്സിക്കോയിൽ വെച്ച് നടന്നു.

1976 മാർച്ച് 4

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണചെയ്യുന്ന ആദ്യത്തെ അന്തർദേശീയ ട്രിബ്യൂണൽ ബെൽജിയം എന്ന രാജ്യത്ത് ആരംഭിച്ചു.

1976-86

യു.എൻ വനിതാ ദശകം

1976 ഡിസംബർ 18

സ്ത്രീകൾക്കെതിരായുള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള കൺവെൻഷൻ (Convention on the elimination of all forms of discrimination against women CEDAW) ഐക്യരാഷ്ട്രസഭ പാസ്സാക്കുന്നു. 1981 സെപ്റ്റംബർ 3 ന് പ്രാബല്യത്തിൽ വന്നു. ഇന്ത്യ ഇത് അംഗീകരിച്ച് ഒപ്പുവെച്ചത് 1993 ൽ മാത്രമാണ്.

1980

വനിതാദശകം – മധ്യ ദശക സമ്മേളനം കോപ്പഹേഗനിൽ വെച്ച്

1985

പീഡനങ്ങൾക്കും മറ്റു അതിക്രൂരമായ ശിക്ഷകൾക്കുമെതിരെയുള്ള ഉടമ്പടി

1985 ജൂലൈ 15-16

വനിതാദശകത്തിന്റെ അവസാനം കെനിയയിലെ നയ്റോബിയിൽ നടന്ന മൂന്നാം സാർവ്വദേശിയ വനിതാസമ്മേളനം (Forward looking strategies for the advancement of women 2000 എന്ന രേഖ പ്രസിദ്ധീകരിച്ചു. സാർക്ക് രാജ്യങ്ങളുടെ ആഭിമുഖ്യത്തിൽ പെൺ-ശിശുവർഷം ആചരിച്ചു.

1990 -2000

പെൺ ശിശു ദശകം

1990 നവംബർ 25 മുതൽ ഡിസംബർ 10 വരെ

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ 16 ദിവസത്തെ പ്രവർത്തനം.  എന്ന പ്രചരണ പരിപാടിക്ക് തുടക്കംകുറിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണ് എന്ന പ്രചരണത്തിന്റെ തുടക്കം.

1992

പരിസ്ഥിതിയേയും വികസനത്തെയും സംബന്ധിച്ച യു.എൻ സമ്മേളനം (റിയോ ഡി ജനീറോയിൽ വെച്ച്) ഭൌമ ഉച്ചകോടി എന്നറിയപ്പെട്ട ഈ സമ്മേളനത്തിന്റെ രേഖയാണ് അജണ്ട 21

1993

സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതിന്റെ നൂറാം വാർഷികം ന്യൂസിലാന്റ്

1993 ജൂൺ 15-25

വിയന്നയിൽ മനുഷ്യാവകാശത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം. ജൂൺ 16 ന് സത്രീകൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രബ്യൂണൽ. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കാൻ അന്താരാഷ്ട്ര സംവിധാനം.

1993

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെപ്പറ്റി യു.എൻ പ്രഖ്യാപനം

1994 സെപ്റ്റംബർ

ജനസംഖ്യയേയും വികസനത്തേയും കുറിച്ചുള്ള സാർവ്വദേശീയ സമ്മേളനം (ICPD) കെയ്റോമിൽ വെച്ചു നടന്നു. പ്രത്യുത്പാദന ആരോഗ്യത്തെ സംബന്ധിച്ച് സമഗ്രമായ സമീപനം, സ്ത്രീകളുടെ വിദ്യാഭ്യാസവും ശാക്തീകരണവുമാണ് ജനസംഖ്യാനിരക്ക് കുറയക്കുന്നതിനും സ്ഥായിയായ വികസനത്തിന് ഏറ്റവും ഫലപ്രദമായ  സമീപനം എന്ന തിരിച്ചറിവ്. പ്രോഗ്രാം ഫോർ ആക്ഷൻ എന്ന രേഖ

1993 ഡിസംബർ 

യു.എൻ പൊതുസഭ മനുഷ്യാവകാശ കമ്മീഷണറെ നിയോഗിക്കുന്നു

1995

കോപ്പൻ ഹേഗൻ – സാമൂഹ്യവികസനത്തെ സംബന്ധിച്ച ഉച്ചകോടി ദാരിദ്ര്യനിർമ്മാർജ്ജനത്തിന് ഊന്നൽ

1995 സെപ്റ്റംബർ

ബീജിംഗ് നാലാം സർവ്വദേശീയ വനിതാ സമ്മേളനം. സ്ത്രീകളുടെ സാമൂഹിക , സാമ്പത്തിക രാഷ്ട്രീയ ശാക്തീകരണത്തിന് ആക്കം കൂട്ടുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലൈംഗിക അവകാശങ്ങൾ മെച്ചപ്പെുടുത്തുന്നതിനും ലൈംഗിക അവകാശങ്ഹൾ ഉറപ്പാക്കുന്നതിനും മറ്റും ഊന്നൽ നൽകിക്കൊണ്ട് കർമ്മപദ്ധതി (Platform for Action) രൂപീകരിച്ചു.

1996

ഇസ്താംബൂളിൽ വെച്ച് ഹാബിറ്റാറ്റ് ഉച്ചകോടി

1998

റോം – ആന്തർദേശീയ ക്രിമിനൽ കോടത് ആരംഭിക്കുന്നതിനുള്ള നിയമം –  International Criminal Court ICC- അംഗീകരിക്കുന്ന സമഗ്രമായ സ്ത്രീപക്ഷ സമീപനം ഉൾച്ചേർക്കപ്പെട്ടു.

1999 ജൂൺ 30

ജൂലൈ 2 കെയ്റോ (ICPD) പ്രവർത്തനപരിപാടി എത്രമാത്രം അംഗരാജ്യങ്ങൾ നടപ്പിലാക്കി എന്നതിനെക്കുറിച്ച് വിലയിരുത്തലിനായി ഐക്യരാഷ്ട്രസഭയുടെ സമ്മേളനം. (Evaluating Implementation of Cairo Proggramme of Action)

 

2000 ജൂൺ

ബീജിംഗ് കർമ്മപദ്ധതി എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ചുള്ള അഞ്ചാംവർഷ അവലോകന സമ്മേളനം

 2000 സെപ്റ്റംബർ

യു എൻ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുന്നു – വികസന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ തുല്യനീതി ഉറപ്പാക്കൽ, മാതൃ ആരോഗ്യം മെച്ചപ്പെടുത്തൽ, സ്ത്രീകളുടെ സാക്ഷരതയും വിദ്യാഭ്യാസവും ഉറപ്പാക്കൽ എന്നിവ.

2010 ജൂലൈ

ഐക്യരാഷ്ട്രസഭ UN Women രൂപീകരിച്ചു. United Nations Entity for Gender Equality and the Empowerment of Women . ചിലിയിലെ പ്രസിഡന്റ് മിഷേല ബാസിലെ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ

2011 ജൂലൈ 11

LGBTവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ ആദ്യ പ്രമേയം

2011 ജൂൺ 16

ഗാർഹിക തൊഴിലാളി കൺവെൻഷൻ. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന പ്രമേയം അവതരിപ്പിച്ചും.  International Labour Organizationന്റെ നൂറാമത്തെ സെഷനിൽ  2013 സെപ്റ്റംബർ 5 ന് ഇത് പ്രാബല്യത്തിൽ വന്നു.

2015

കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ സുസ്ഥിരവികസന ലക്ഷ്യങ്ങളെ മുൻനിർത്തി 2020-2030 വർഷത്തെ പ്രവർത്തത്തിന്റെ ദശകം (Decade of Action) ആയി തെരഞ്ഞെടുത്തു. സുസ്ഥിരവികസനചർച്ചകളിൽ  ലിംഗപദവി തുല്യതക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം

2020 

ജൂൺ – ബീജിംഗ് കർമ്മപദ്ധതി എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ചുള്ള 25ാം വാർഷിക അവലോകന സമ്മേളനം


Happy
Happy
0 %
Sad
Sad
25 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
25 %
Surprise
Surprise
25 %

2 thoughts on “വനിതാദിനം – നൂറ്റാണ്ടിലെ നാൾവഴികൾ

Leave a Reply

Previous post സ്വപ്നത്തിൽ എന്തിനു പിശുക്ക് – തക്കുടു 32
Next post അന്താരാഷ്ട്ര വനിതാദിനം 2022 – ലിംഗസമത്വം സുസ്ഥിരഭാവിയ്ക്ക്
Close