കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടണിലെ കാറ്റാടി യന്ത്രങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വൈദ്യുതോത്പാദനം നടത്തി റിക്കോഡ് സൃഷ്ടിച്ചു. കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ബ്രിട്ടണില്‍ ഞായറാഴ്ച നല്‍കിയത് കാറ്റാടിയാണ്. ബ്രിട്ടണിലെ ആകെ വൈദ്യുതിയുടെ 22% ഇപ്രകാരം അന്ന് കാറ്റാടികള്‍ നല്‍കി.
ഇതിനുമുന്‍പുള്ള ഉയര്‍ന്ന ഉത്പാദനം ഈ മാസം ആദ്യത്തെ 21 ഉം കഴിഞ്ഞവര്‍ഷം ഡിസംബറിലെ 20 ആയിരുന്നു. ആകെ 5,797 MW ഉത്പാദനമാണ് ഞായറാഴ്ച സംഭവിച്ചത്. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില്‍ 3.7 GW ഉം. എന്നാലും ആണവോര്‍ജ്ജമാണ് ബ്രിട്ടണില്‍ കൂടുതല്‍ വൈദ്യുതി നല്‍കുന്നത്. ഞായറാഴ്ച കാറ്റാടി ധാരാളം വൈദ്യുതി നല്‍കിയെങ്കിലും 57% വൈദ്യുതി ഉത്പാദിപ്പിച്ചത് ആണവനിലയങ്ങളാണ്. ബാക്കിയുള്ള – കല്‍ക്കരി, ജലവൈദ്യുതപദ്ധതി, ബയോമാസ് , ഇറക്കുമതി ചെയ്യുന്ന ഊര്‍ജ്ജം എന്നിവ ഓരോന്നെടുത്താല്‍ അവയേക്കാള്‍ കൂടിയ ഊര്‍ജ്ജമാണ് കാറ്റാടികള്‍ നല്‍കിയത്.
“ആഗസ്റ്റില്‍ കാറ്റ് നല്‍കിയ കറണ്ട് വലുതാണ്. വര്‍ഷത്തിന്റെ മിക്ക സമയങ്ങളിലും – അതി വേനല്‍ക്കാലത്ത് പോലും ആശ്രയിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സാണ് പവനോര്‍ജ്ജം എന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ്ജ മിശ്രിതത്തില്‍ അനിവാര്യഘടകമാണ് പവനോര്‍ജ്ജം എന്ന് ഇന്ന് സംശയത്തിനിടയില്ലാത്തവണം ബോദ്ധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു” – റിന്യൂവബിള്‍ യു.കെ. യുടെ ജെന്നിഫര്‍ വെ്ബബറിന്റെ ഈ വാക്കുകള്‍ നമ്മുടെ ഭരണാധികാരികളും ശ്രദ്ധിച്ചിരുന്നെങ്കില്‍…
[divider] [author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.[email protected][/author]