വരൂ.. ചൊവ്വയെ അരികത്തു കാണാം

2020 ഒക്ടോബര്‍ 6ന് ചൊവ്വ ഭൂമിയോടു ഏറ്റവും അടുത്തുവരികയാണ്. ഭൂമിയോടുള്ള സാമീപ്യം മൂലം നമുക്ക് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും. ഇനി ഇപ്രകാരം സംഭവിക്കുന്നത് 2035ലാണ്.

ഒക്ടോബർ മാസം സന്ധ്യയ്ക്ക് കിഴക്കേ ചക്രവാളത്തിനു മുകളിലായി ഇളം ചുവപ്പുനിറത്തിൽ അനിതരസാധാരണമായ ശോഭയോടെ തിളങ്ങിനില്ക്കുന്ന ചൊവ്വയെ ഏതൊരാൾക്കും തിരിച്ചറിയാൻ സാധിക്കും. രാത്രി 7.30നു നോക്കിയാൽ കിഴക്കേ ചക്രവാളത്തിൽ ഏതാണ്ട് 20° മുകളിലായായി ആയിരിക്കും ചൊവ്വയുടെ സ്ഥാനം.

സാധാരണ നിലയിൽ, തിളക്കത്തിൽ വ്യാഴത്തിന്റെ പിന്നിലായാണ് ചൊവ്വയുടെ സ്ഥാനം. എന്നാൽ, ഈ ഒക്ടോബറിൽ അത് വ്യാഴത്തെ പിന്നിലാക്കി തിളക്കത്തിൽ നാലാമത്തെ ആകാശഗോളമായി മാറും. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയാണ് തിളക്കത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍.

പതിനഞ്ചുവർഷത്തിലൊരിക്കൽ ഭൂമിയുടെ എറ്റവും അടുത്തെത്തും ചൊവ്വ..ഇതാ ഇപ്പോൾ അത്തരമൊരു അവസരമാണ്…ഈ അവസരം പാഴാക്കണ്ട…ഇനി 2035 നെ ഇങ്ങനെ ചൊവ്വയെ കാണാനാകൂ.. അറിഞ്ഞിരിക്കേണ്ട ചൊവ്വാവിശേഷങ്ങൾ എ.ശ്രീധരൻ വിശദീകരിക്കുന്നു.. കാണൂ..

 


2020 ഒക്ടോബറിലെ ആകാശം

2020 ഒക്ടോബറിലെ ആകാശം

 

Leave a Reply