കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ  ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കുന്നു. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം – എന്ന മുദ്രാവാക്യവുമായി പരിഷത്തിന്റെ നേതൃത്വത്തിലുള്ള വികസന ക്യാമ്പയിന്റെ ഭാഗമായാണ് സെമിനാർ നടത്തുന്നത്. ശുചിത്വ മാലിന്യ സംസ്കരണത്തിൽ ഉണ്ടാകേണ്ട സമഗ്രസമീപനത്തിന്റെ ആവശ്യകതയിൽ ഊന്നിയുള്ള അവതരണങ്ങളാണ് സെമിനാറിൽ ഉണ്ടാകുക. ജൈവമാലിന്യ സംസ്കരണം, ദ്രവമാലിന്യ സംസ്കരണം, അജൈവ മാലിന്യ സംസ്കരണം, സമഗ്ര മാലിന്യ പരിപാലനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് തുടങ്ങി വിഷയങ്ങളിലാണ് അവതരണം ഉണ്ടാകുക. മാലിന്യസംസ്കരണ രംഗത്ത് കുന്ദംകുളം, കുമ്പിടി, ഹരിയാലി- വടകര, പുറത്തൂർ മാതൃകകളുടെ അവതരണങ്ങളും ഉണ്ടാകും. രജിസ്റ്റ ചെയ്യുന്നതിന് ചുവടെയുള്ള ഫോം പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9446334077 (വി.കെ. ജയ് സോമനാഥൻ)

രജിസ്റ്റർ ചെയ്യാം

Go back

Your message has been sent

Warning
Warning
Warning
Warning.

One thought on “സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ – രജിസ്റ്റര്‍ ചെയ്യാം

Leave a Reply

Previous post പുതിയ കാലത്തെ സംരംഭകത്വം – വെബിനാർ
Next post നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
Close