Read Time:6 Minute

2022 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച, സി.എം. മുരളീധരന്റെ “വിജ്ഞാനവും വിജ്ഞാനഭാഷയും” എന്ന പുസ്തകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സൗജന്യമായി വായിക്കാം.



മാനവരാശി ഇതുവരെയായി ആര്‍ജിച്ച വിജ്ഞാനസമ്പത്തിന്റെ വ്യാപ്തി നിര്‍ണയിക്കുക എളുപ്പമല്ലതന്നെ. ഒന്നിനുമുകളില്‍ ഒന്നായി ഓരോ കല്ലുകളായി അടുക്കി കെട്ടിപ്പൊക്കുന്ന അതിബൃഹത്തായ ഒരു സൗധത്തോട് നമുക്കതിനെ ഉപമിക്കാം. അതിന്റെ നിര്‍മാണമാവട്ടെ ഒരിക്കലും അവസാനിക്കുന്നില്ല. പണിയുന്തോറും പരപ്പിലും ഉയരത്തിലും വിസ്തൃതമായിവരുന്ന ഒരു സൗധം. രൂപരേഖകളൊക്കെ നിരന്തരം മാറിമറിയുന്നു. ലോകത്തിന്റെ നാനാപ്രദേശങ്ങളിലുള്ളവര്‍, വിവിധ ഭാഷക്കാര്‍, വിഭിന്ന സാംസ്കാരികവിഭാഗങ്ങള്‍, പല ബൗദ്ധികനിലവാരങ്ങളിലുള്ളവര്‍… എല്ലാവരും അതിന്റെ നിര്‍മാണത്തില്‍ ഭാഗഭാക്കായി; ഇപ്പോഴും ആയിക്കൊണ്ടിരിക്കുന്നു.

പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ അതിദയനീയമായ ഒരവസ്ഥയില്‍ കഴിഞ്ഞുപോന്ന ഒരു സ്പീഷീസ് ഈ വിജ്ഞാനസൗധം കെട്ടിപ്പൊക്കിയത് എത്ര പതുക്കെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് അവരതിന് തുടക്കമിട്ടത്. ചെയ്തുനോക്കിയും ആവര്‍ത്തിച്ചും നിരന്തരം പരിഷ്കരിച്ചും പുതിയ പടവുകള്‍ കെട്ടി. പതിയെ അതിന്റെ വേഗത കൂടിക്കൂടി വന്നു. ആ നിര്‍മാണമാവട്ടെ അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്തു. അറിവുള്ള ജീവിയെന്നും അറിവു നിര്‍മിക്കുന്ന ജീവിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്കുമാറി. സമൂഹരൂപീകരണവും ഭാഷയുടെ കടന്നുവരവുമെല്ലാം ഈ പ്രക്രിയയുടെ വേഗം വര്‍ധിപ്പിച്ച ഘടകങ്ങളായിരുന്നു. പരസ്പരം മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകങ്ങള്‍. ചരിത്രത്തിന്റെ ഒരു ഘട്ടം കഴിയുന്നതോടെ അറിവുനിര്‍മാണ പ്രക്രിയ അവിശ്വസനീയമായ വേഗത കൈവരിച്ചു. ഒരു കുതിച്ചുപായലായിരുന്നു അത്. ഓരോ പന്ത്രണ്ടു മണിക്കൂറിലും അളവുപരമായി വിജ്ഞാനം ഇരട്ടിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലേക്ക് സമീപഭാവിയില്‍ത്തന്നെ നാമെത്തിച്ചേരുമെന്നൊക്കെ ചില ഫ്യൂച്ചറോളജിസ്റ്റുകള്‍ കണക്കാക്കുന്നു. അത് ശരിയായാലും തെറ്റായാലും, ഈ അറിവുനിര്‍മാണപ്രക്രിയയുടെ ചരിത്രത്തോളം ആവേശകരമായി മറ്റൊന്നുംതന്നെ ഈ ലോകത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല.

ആവേശകരമായ ഈ ചരിത്രത്തെ ലളിതമായും സംക്ഷിപ്തമായും അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. അതോടൊപ്പം ഈ കുതിച്ചുപായലിനിടയില്‍ പുറകിലായിപ്പോവുന്നവരെയും പുറകിലാക്കപ്പെടുന്നവരെയും അടയാളപ്പെടുത്താനും പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെന്ന് അതിന്റെ കാരണങ്ങളെ ചികയാനും തുനിയുന്നു. വൈജ്ഞാനികവിനിമയരംഗത്തെ അസന്തുലിതാവസ്ഥകളെ പരിഹരിക്കുന്നതില്‍ കൈക്കൊ ള്ളേണ്ട നടപടികളുടെ പ്രാധാന്യവും പ്രസക്തിയും വിശദീകരിക്കുന്നു. ഒരുപക്ഷേ, ഇത്തരത്തിലൊരു പുസ്തകം മലയാളത്തില്‍ ആദ്യമായിരിക്കും. വളരെ ഗൗരവമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഉതകുന്ന ഈ പുസ്തകം അഭിമാനപൂര്‍വം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

2022 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച, സി.എം. മുരളീധരന്റെ “വിജ്ഞാനവും വിജ്ഞാനഭാഷയും” എന്ന പുസ്തകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സൗജന്യമായി വായിക്കാം.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും നടന്ന ഭാഷാസൂത്രണ ശ്രമങ്ങളെ പശ്ചാത്തലമാക്കി ഭാഷാസൂത്രണം എന്ന പഠനമേഖലയെ പരിചയപ്പെടുത്തുന്നു. ആഗോളവല്‍ക്കരണം എന്ന രാഷ്ട്രീയപദ്ധതി മുന്നേറുമ്പോള്‍ ഭാഷകളുടെ രംഗം എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു? കോളനിയാനന്തര ദേശരാഷ്ട്രങ്ങളിലെ‍ രാഷ്ട്രഭാഷാ സങ്കല്‍പ്പത്തെ അതെങ്ങനെ ബാധിക്കുന്നു? ആഗോളഭാഷകളുടെ ജൈത്രയാത്ര ദേശ്യഭാഷകളെയും പ്രാദേശികഭാഷകളെയും എപ്രകാരമാണ് ബാധിക്കുന്നത്? പുതിയ ലോകസാഹചര്യത്തില്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ഭാവി എന്താണ്? എന്തായിരിക്കണം? വൈകാരികസമീപനത്തിനു പകരം ഭാഷാസാമൂഹികശാസ്ത്ര കാഴ്ചപ്പാടിലൂടെ മലയാളത്തിന്റെ നാളെയെ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പുസ്തകം.

₹450.00

Happy
Happy
67 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം
Next post കുട്ടികളോട് സംസാരിക്കുമ്പോൾ..
Close